‘ഭാരത്​ ജോഡോ യാത്ര’ 30ന്​ കര്‍ണാടകയില്‍, സോണിയയും പ്രിയങ്കയും എത്തും

ബം​ഗ​ളൂ​രു: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ‘ഭാ​ര​ത്​ ജോ​ഡോ യാ​ത്ര’ സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തും.

സം​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ക്കും. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ര്‍, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​താ​ണി​ത്. സോ​ണി​യ​യും പ്രി​യ​ങ്ക​യും പ​​ങ്കെ​ടു​ക്കു​ന്ന ദി​വ​സം പി​ന്നീ​ട്​ അ​റി​യി​ക്കും.

സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​രാ​വി​ലെ ഒ​മ്ബ​തു​മ​ണി​ക്കാ​ണ്​ യാ​ത്ര ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ എ​ത്തു​ക. ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടി​ന്​ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ന​ഞ്ച​ന്‍​കോ​ഡ്​ താ​ലൂ​ക്കി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​​ങ്കെ​ടു​ക്കും. ദ​സ​റ​യോ​ട​നു​ബ​ന്ധി​ച്ച്‌​ യാ​ത്ര​ക്ക്​ ര​ണ്ടു​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. ബെ​ല്ലാ​രി​യി​ല്‍ പൊ​തു​യോ​ഗം ന​ട​ക്കും. യു​വാ​ക്ക​ള്‍, സ്ത്രീ​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍, ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

prp

Leave a Reply

*