വെള്ളായണിക്കല്‍ പാറയില്‍ ന​ടു​റോ​ഡി​ലി​ട്ട് പെ​ണ്‍​കു​ട്ടി​ക​ളെ മ​ര്‍​ദി​ച്ചു

പോ​ത്ത​ന്‍​കോ​ട് : വെ​ള്ളാ​ണി​ക്ക​ല്‍ പാ​റ​യി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ നാ​ട്ടു​കാ​രു​ടെ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം.ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഒ​രു​മി​ച്ചെ​ത്തി​യ​താ​ണ് നാ​ട്ടു​കാ​രെ പ്ര​കോ​പി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രി​ല്‍ ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ വ​ടി കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ളെ ന​ടു​റോ​ഡി​ലി​ട്ട് മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട​വ​രാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ല്‍ പോ​യ ശേ​ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​നി ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ടു​പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​ര്‍ ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ അ​ട​ക്കം വ​ടി​കൊ​ണ്ട് മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വം ക​ണ്ടെ​ത്തി​യ മ​റ്റൊ​രാ​ളാ​ണ് വീ​ഡി​യോ പ​ക​ര്‍​ത്തി​യ​ത്. എ​ന്തി​നാ​ണ് കു​ട്ടി​ക​ളെ മ​ര്‍​ദി​ച്ച​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ താ​ന്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ട്ടി​ന് താ​ഴെ​യാ​ണ് അ​ടി​ച്ച​തെ​ന്നും താ​നൊ​ന്നും പ​ത്രം വാ​യി​ക്കാ​റി​ല്ലേ എ​ന്നു​മാ​യി​രു​ന്നു അ​ക്ര​മി​യു​ടെ മ​റു​പ​ടി. ദൃ​ശ്യം പ​ക​ര്‍​ത്തി​യ ആ​ളോ​ട് ഇ​യാ​ള്‍ ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്തു.

സെ​പ്റ്റം​ബ​ര്‍ നാ​ലാം തീ​യ​തി​യാ​ണ് ഈ ​സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നാ​ണ് പോ​ത്ത​ന്‍​കോ​ട് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ​പു​രം സ്വ​ദേ​ശി മ​നേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച​താ​യാ​ണ് വി​വ​രം. നി​സാ​ര വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രേ ചു​മ​ത്തി​യ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

prp

Leave a Reply

*