ആറ്റിങ്ങല്‍ മാമം നദിയിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകുന്നു; സംഭവത്തിന് പിന്നില്‍

തിരുവനന്തപുരം: ഞെട്ടിക്കുന്ന കാഴ്ച കണ്ടാണ് ആറ്റിങ്ങല്‍ മാമം നദിക്കരയില്‍ ആളുകൂടിയത്. നദിയിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി നടക്കുന്നതായിരുന്നു ആ കാഴ്ച.

500 രൂപയുടെ നോട്ടുകളാണ് നദിയില്‍ ആരോ ഉപേക്ഷിച്ച നിയില്‍ കാണപ്പെട്ടത്. വാര്‍ത്തയറിഞ്ഞ് എത്തിയ ജനങ്ങളില്‍ ആദ്യം അത്ഭുതവും പിന്നീട് കൗതുകവും സമ്മാനിച്ച സംഭവം ഇങ്ങനെ. ( currency notes in atingal river )

മാമം നദിയില്‍ തദ്ദേശ വാസിയായ ബിനു രാമചന്ദ്രന്‍ കുളിക്കാനെത്തിയപ്പോഴാണ് അമ്ബരപ്പിക്കുന്ന ആ കാഴ്ചകണ്ടത്. നദിയില്‍ ഉപേക്ഷിച്ച നിയില്‍ കണ്ടെത്തിയ ചാക്കുകെട്ട് തുറന്നു പരിശോധിച്ചപ്പോഴാണ് മൂന്നുനാലു കെട്ട് കറന്‍സി നോട്ടുകളും ശ്രദ്ധയില്‍പ്പെട്ടത്. സംഭവം അറിഞ്ഞയുടന്‍ ബിനു നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചാക്ക് പരിശോധിക്കുകയുമായിരുന്നു. ചാക്കിനുള്ളില്‍ നോട്ടുകെട്ടുകള്‍ കണ്ട് നാട്ടുകരും അമ്ബരന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച്‌ ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നതോടെ മാമം നദീതീരത്ത് വലിയ ജനക്കൂട്ടമാണ് എത്തിയത്.

പൊലീസിന്‍്റെ കൂടുതല്‍ പരിശോധനയിലാണ് യാഥാര്‍ത്ഥ്യം വ്യക്തമായത്. സിനിമാ ഷൂട്ടിംഗുകാര്‍ ഉപയോഗിക്കുന്ന വ്യാജനോട്ടാണ് നദിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. നോട്ടില്‍ ഷൂട്ടിംഗ് ആവശ്യത്തിനാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. സിനിമാ സെറ്റുറകളില്‍ നിന്നും കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇടപെട്ട് നോട്ടുകെട്ടുകള്‍ ഇവിടെ നിന്നും മാറ്റിയതോടെയാണ് ജനങ്ങളും പിരിഞ്ഞു പോയത്. ( currency notes in atingal river )

പേവിഷബാധ സ്ഥിരീകരിച്ച പശുവിന്റെ പാല്‍ കുടിച്ചാല്‍ പേ ഇളകുമോ ?

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം ദിനംപ്രതി വര്‍ധിച്ചു വരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും നായകള്‍ വ്യാപകമായി ആക്രമിക്കുന്നുണ്ട്. കണ്ണൂരിലും തൃശൂരിലും പശുക്കള്‍ക്ക് പേ വിഷബാധയേറ്റിരുന്നു. തുടര്‍ന്ന് രണ്ടെണ്ണത്തിനെയും കൊലപ്പെടുത്തി. എന്നാല്‍ ഇപ്പോഴും നിലനില്‍ക്കുന്ന സംശയം പേ വിഷബാധയേറ്റ പശുവിന്റെ പാല്‍ കുടിച്ചാല്‍ പേ പിടിക്കുമോ എന്നാണ്. ( can we get rabies by consuming milk from an infected cow )

എന്നാല്‍ പശുവിന്റെ പാല്‍ കുടിച്ച്‌ പോയെന്ന് കരുതി ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പാലില്‍ രോഗാണുക്കള്‍ ഉണ്ടെങ്കിലും ചൂടാക്കുന്നതോടെ അവ നശിച്ചുപോകും. തിളപ്പിച്ച പാലിലൂടെ ഒരിക്കലും റാബീസ് വൈറസുകള്‍ പടരില്ല. ഉമിനീരിലൂടെയും പേ വിഷബാധയേറ്റ മൃഗത്തിന്റെ കടിയേല്‍ക്കുന്നതിലൂടെയും മാത്രമേ ഇത് സാധാരണയായി പടരാറൂള്ളൂ. അതുകൊണ്ട് തന്നെ പാല്‍തിളപ്പിച്ച്‌ കുടിക്കുന്നവര്‍ ഭയപ്പേടേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

അതേസമയം പേവിഷബാധയേറ്റ പശുവിന്റെ പാല്‍ ചൂടാക്കാതെ കറന്നെടുത്തപാടെ നേരിട്ടാണ് കുടിച്ചതെങ്കില്‍ പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണ്. സാധാരണഗതിയില്‍ പാല്‍ ചൂടാക്കി കുടിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ട സാഹചര്യം വരുന്നില്ലെന്നാണ് വിലയിരുത്തല്‍.

വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാല്‍ പോറലേറ്റ ഭാഗം സോപ്പുപയോഗിച്ച്‌ ശുദ്ധജലത്തില്‍ പതിനഞ്ച് മിനിറ്റോളം സമയമെടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. ഒരു ശതമാനം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയും മുറിവുകള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ശേഷം മുറിവില്‍ പോവിഡോണ്‍ അയഡിന്‍ ലേപനം പുരട്ടണം. വൈറസിനെ നിര്‍വീര്യമാക്കാനുള്ള ശേഷി സോപ്പിനും അയഡിന്‍ ലേപനത്തിനുമുണ്ട്. ശേഷം തുടര്‍ച്ചയായി അഞ്ച് പ്രതിരോധകുത്തിവയ്പ്പുകള്‍ കടിയേറ്റതിന്‍റെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളില്‍ നല്‍കണം. കടിയേറ്റ ദിവസം ചെയ്യുന്ന പ്രതിരോധകുത്തിവയ്പ്പാണ് 0 ദിവസത്തെ കുത്തിവയ്പ്. പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂട്ടി കൃത്യമായി എടുത്തിട്ടുള്ള നായ, പൂച്ച പോലുള്ള മൃഗങ്ങള്‍ക്കാണ് കടിയേറ്റതെങ്കില്‍ 0, 3 ദിവസങ്ങളില്‍ രണ്ട് ബൂസ്റ്റര്‍ കുത്തിവയ്പ്പുകള്‍ നല്‍കിയാല്‍ മതിയാകും.

റാബീസ് വൈറസുകള്‍ മുറിവില്‍നിന്നും നാഡികള്‍ വഴി സഞ്ചരിച്ച്‌ തലച്ചോറിലെത്തിയാണ് രോഗമുണ്ടാക്കുന്നത് എന്നറിയാമല്ലോ. കഴുത്തിന‌ു മുകളില്‍ കടിയേറ്റാല്‍ മുറിവില്‍നിന്നും വൈറസുകള്‍ വളരെ വേഗത്തില്‍ തലച്ചോറിലെത്തി രോഗമുണ്ടാക്കും. പശുക്കള്‍ക്കും ആടുകള്‍ക്കുമെല്ലാം കഴുത്തിന് മുകളില്‍ കടിയേല്‍ക്കാനാണ് കൂടുതല്‍ സാധ്യതയെന്നതിനാല്‍ പ്രത്യേകം ജാഗ്രത വേണം.

പ്രതിരോധകുത്തിവയ്പ്പിന്‍റെ പ്രാധാന്യം

പേവിഷബാധയ്ക്കെതിരായ പ്രതിരോധകുത്തിവയ്പ്പുകള്‍ മുന്‍കൂറായി കൃത്യമായി എടുത്ത വളര്‍ത്തുമൃഗങ്ങളാണെങ്കില്‍ രോഗാണുവിനെതിരെ അവയുടെ ശരീരത്തില്‍ പ്രതിരോധശേഷിയുണ്ടാവും. കടിയേറ്റതിനു ശേഷം വീണ്ടും ബൂസ്റ്റര്‍ കുത്തിവയ്പ് എടുക്കുമ്ബോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവയുടെ ശരീരത്തില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെടുകയും രോഗാണുവിനെ പ്രതിരോധിക്കുകയും ചെയ്യും. മുന്‍കൂട്ടി കുത്തിവയ്പ്പുകള്‍ എടുക്കാതെ കടിയേറ്റതിനു ശേഷം മാത്രമാണ് പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കുന്നതെങ്കില്‍ പ്രതിരോധശേഷി രൂപപ്പെടാന്‍ സമയമെടുക്കും.

വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും മൂന്നു മാസം (12 – 16 ആഴ്ച) പ്രായമെത്തുമ്ബോള്‍ ആദ്യ പേവിഷബാധ പ്രതിരോധകുത്തിവയ്പ് നല്‍കണം. പിന്നീട് നാല് ആഴ്ചകള്‍ക്ക് ശേഷം (16-18 ആഴ്ച) ബൂസ്റ്റര്‍ കുത്തിവയ്പ് നല്‍കണം. തുടര്‍ന്ന് വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തിക്കണം.

മീഡിയമം​ഗളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍

മൂന്ന് മാസത്തിലും ചെറിയപ്രായത്തില്‍ പ്രതിരോധ വാക്സിന്‍ നല്‍കിയാല്‍ ആവശ്യമായ പ്രതിരോധശേഷി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ രൂപപ്പെടില്ല. പ്രതിരോധശേഷി രൂപപ്പെടാന്‍ വേണ്ട ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെറിയപ്രായത്തില്‍ നടക്കാത്തതാണ് മുഖ്യകാരണം. പേവിഷബാധ പ്രതിരോധകുത്തിവയ്പ്പുകള്‍ കൃത്യമായി എടുത്ത അമ്മയില്‍നിന്നും കന്നിപ്പാല്‍ വഴി ലഭ്യമാവുന്ന ആന്‍റിബോഡികള്‍ ആദ്യ മൂന്ന് മാസം വരെ കുഞ്ഞുങ്ങളെ രോഗാണുക്കളില്‍നിന്ന് സംരക്ഷിക്കും.

പൂര്‍ണ്ണ ആരോഗ്യമുള്ളപ്പോള്‍ മാത്രമേ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാന്‍ പാടുള്ളൂ. കുത്തിവയ്പ്പിന് ഒരാഴ്ച മുന്‍പ് ആന്തരപരാദങ്ങള്‍ക്കെതിരായി മരുന്നുകള്‍ നല്‍കാന്‍ വിട്ടുപോവരുത്. പ്രതിരോധ കുത്തിവയ്പ് നല്‍കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ശരീരത്തില്‍ പ്രതിരോധശേഷി രൂപപ്പെടും. പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്ത നായ്ക്കളില്‍ ബാഹ്യലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ലെങ്കിലും ഉമിനീരില്‍ വൈറസ് ഉണ്ടാവാനിടയുണ്ടെന്ന ആശങ്ക ചിലര്‍ക്കെങ്കിലുമുണ്ട്. ഈ ആശങ്കകള്‍ അസ്ഥാനത്താണ്. രോഗാണുബാധയേറ്റാല്‍ മരണം തീര്‍ച്ചയായതിനാല്‍ ഒരു ജീവിയ്ക്കും പേവിഷബാധ വൈറസിന്‍റെ നിത്യവാഹകരാവാന്‍ കഴിയില്ല എന്നതാണ് ശാസ്ത്രം. ( can we get rabies by consuming milk from an infected cow )

prp

Leave a Reply

*