ദേശീയ പാത 66 വികസനം, കരാറുകാര്‍ പൊളിച്ചു തുടങ്ങി

കൊല്ലം: ദേശീയപാത 66ന്റെ വികസനത്തിനായി നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത ഭൂമിയില്‍, ഉടമകള്‍ പൊളിക്കാതെ

നിലനിര്‍ത്തിയ കെട്ടിടങ്ങള്‍ കരാര്‍ കമ്ബനിയുടെ നേത്യത്വത്തില്‍ പൊളിച്ചു നീക്കിത്തുടങ്ങി.

കടമ്ബാട്ടുകോണം മുതല്‍ ഓച്ചിറ വരെ 293 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാനുളളത്. കടമ്ബാട്ടുകോണം മുതല്‍ കാവനാട് വരെ 172 കെട്ടിടങ്ങളും. കൊട്ടിയം മുതല്‍ കടമ്ബാട്ടു കോണം വരെയുളള ഭാഗത്തെ കെട്ടിടങ്ങളാണ് പൊളിച്ചു തുടങ്ങിയത്.

പൊളിച്ചു നീക്കാനുളള കെട്ടിടങ്ങളില്‍ 60 എണ്ണം തദ്ദേശസ്ഥാപനങ്ങളുടേത് ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുളളവയാണ്. ഏതാനും സ്കൂള്‍ കെട്ടിടങ്ങളും ഈ പട്ടികയിലുണ്ട്. കെട്ടിടങ്ങളുടെ വില നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും, ഉടമസ്ഥാവകാശം സംബന്ധിച്ച്‌ രേഖകള്‍ കൈമാറുന്നതിലുള്ള കാലതാമസം കാരണം തുക കൈമാറുന്നതിന് തടസമായിരുന്നു. ഉടമസ്ഥാവകാശ രേഖകള്‍ കൈമാറുന്ന മുറയ്ക്ക് നഷ്ട പരിഹാരത്തുക നല്‍കും.

വഴിയോരക്കച്ചവടക്കാരുടെ നഷ്ട പരിഹാരത്തിനായി 18 കോടി രൂപ ഡെപ്യുട്ടി കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. 700 ഓളം വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കി. 4200 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പൊളിച്ചു നീക്കലിന് ദേശീയ പാത ലെയ്സണ്‍ ഓഫീസര്‍ എം.കെ.റഹ്മാന്‍, സ്പെഷ്യല്‍ തഹസീല്‍ദാര്‍ എം.നിസാം, സൈറ്റ് എന്‍ജിനീയര്‍ ഹേമരാജ് മീണ, ഡെപ്യുട്ടി തഹസീല്‍ദാര്‍ എ.പി.സുനില്‍, റവ്യൂ ഇന്‍സ്പെക്ടര്‍ ജെയിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദേശീയപാത ജില്ലയില്‍

ഓച്ചിറ – കടമ്ബാട്ടുകോണം

ദൂരം : 55 കിലോമീറ്റര്‍

പാത : 6 വരി

ഏറ്റെടുത്ത ഭൂമി : 57 ഹെക്ടര്‍

നഷ്ടപരിഹാരം ലഭിച്ച ഭൂഉടമകള്‍ : 5600

നല്‍കിയ നഷ്ടപരിഹാര തുക: 24,000 കോടി

………………………….

രണ്ടു ദിവസം കൊണ്ട് പൊളിച്ചുനീക്കല്‍ പൂര്‍ത്തിയാകും. കെട്ടിടം വാടകയ്ക്കെടുത്ത് കച്ചവടം നടത്തി വന്ന വ്യാപാരികള്‍ ആവശ്യമായ രേഖകള്‍ ഡെപ്യുട്ടി കളക്ടര്‍ക്ക് നല്‍കി നഷ്ടപരിഹാരം വാങ്ങണം

എം.കെ.റഹ്മാന്‍,

എന്‍.എച്ച്‌ ലെയ്സണ്‍ ഓഫീസര്‍

prp

Leave a Reply

*