“ഒ​ന്നുകില്‍ ക​ടി, അ​ല്ലെ​ങ്കി​ല്‍ കു​ഴി’ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി

ക​ണി​ച്ചാ​ര്‍ : മ​ല​യോ​ര​ത്തെ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ് ക്കും തെ​രു​വു​നാ​യ ശ​ല്യ​ത്തി​നു​മെ​തി​രെ കെ​സി​വൈ​എം പേ​രാ​വൂ​ര്‍ മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ‘ ഒ​ന്നെ​ങ്കി​ല്‍ ക​ടി അ​ല്ലെ​ങ്കി​ല്‍ കു​ഴി ‘ എ​ന്ന​പേ​രി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.റോ​ഡ​പ​ക​ട​ത്തി​ന്‍റെ പ്ര​തീ​കാ​ത്മ​ക ദൃ​ശ്യം ആ​വി​ഷ്‌​ക​രി​ച്ചു​കൊ​ണ്ടാ​ണ് കെ​സി​വൈ​എം പ്ര​തി​ഷേ​ധി​ച്ച​ത്.

കേ​ര​ള​ത്തി​ല്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണും തെ​രു​വു​നാ​യ അ​ക്ര​മ​ത്തി​ലും ഒ​ട്ടേ​റെ ജീ​വ​നു​ക​ള്‍ പൊ​ലി​ഞ്ഞി​ട്ടും ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ത്ത​ത്തി​നെ​തി​രേ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ക​ണി​ച്ചാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി അ​സി. വി​കാ​രി ഫാ. ​അ​ജീ​ഷ് അ​യ​ലാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം പേ​രാ​വൂ​ര്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ അ​യി​ലു​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജെ​റി​ന്‍ ശാ​സ്താം​കു​ന്നേ​ല്‍, ജി​ബി​ന്‍ ത​യ്യി​ല്‍, അ​ഖി​ല്‍ എ​ട​ത്താ​ഴെ, ദ​ര്‍​ശ​ന്‍ തോ​മ​സ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​പി. അ​ജി​ത്, കെ.​ആ​ര്‍.​പ്രി​ന്‍​സ്, ജി​നി​ല്‍ സ​ജി, ജി​മ്മി ജോ​സ് നേ​തൃ​ത്വം ന​ല്‍​കി.

prp

Leave a Reply

*