ആലുവ – പെരുമ്ബാവൂര്‍ റോഡില്‍ ഒരു വിലപ്പെട്ട ജീവനാണ് നഷ്ടമായതെന്ന് ഹൈക്കോടതി. കുഞ്ഞുമുഹമ്മദിന്റെ മരണത്തില്‍ മകന്‍ പറഞ്ഞതാണ് കോടതിയെ അറിയിച്ചതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
കുഴിയില്‍ വീണു എന്നുള്ളത് വസ്തുതയാണെന്നും കുഞ്ഞു മുഹമ്മദിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ആണോ വഹിച്ചതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ( High Court criticizes government on the death of Kunju Muhammad ).
സര്‍ക്കാരിന് ഇന്നും കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്നു. ആലുവ പെരുമ്ബാവൂര്‍ റോഡിന് എന്തുകൊണ്ടാണ് ഈ അവസ്ഥ ?. എന്‍ജിയര്‍മാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടായിട്ടുണ്ടോ?, ജനത്തെ കൊല്ലാന്‍ തക്ക കുഴികള്‍ എന്തുകൊണ്ട് ?, ബില്ലുകള്‍ പാസാക്കാന്‍ മാത്രമാണോ എന്‍ജിനീയര്‍മാര്‍? എന്നീ ചോദ്യങ്ങളാണ് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചത്. ഇരുചക്ര വാഹനം ഓടിക്കാന്‍ കഴിയാത്ത റോഡുകളുണ്ട് കേരളത്തിലെന്നും കോടതി ചൂണ്ടിക്കാട്ടി.
\
ആലുവ – പെരുമ്ബാവൂര്‍ റോഡിന്റെ ചുമതലയുള്ള എന്‍ജിനിയര്‍ കോടതിയില്‍ ഹാജരായി. എത്ര പൗരന്മാര്‍ മരിക്കുന്നുവെന്ന ആശങ്കയാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. ഒരു ദിവസം കൊണ്ട് റോഡുകള്‍ നിര്‍മിക്കാന്‍ കഴിയില്ല. ഭാഗ്യം മാത്രം വച്ചാണ് യാത്രക്കാര്‍ ഇവിടെ യാത്ര ചെയ്യേണ്ടത്. ഖജനാവിന്റെ ആശങ്കയേക്കാള്‍ വലുതാണ് ജീവനുകള്‍. എന്‍ജിനിയര്‍മാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോയെന്ന സംശയവും കോടതി രേഖപ്പെടുത്തി.

