റോഡിലെ കുഴിയില്‍ വീണ് എത്ര പേര്‍ മരിച്ചു? തനിക്ക് അറിയില്ലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ കുഴികളില്‍ വീണ് എത്ര പേര്‍ മരിച്ചുവെന്നും എത്ര പേര്‍ക്ക് പരിക്കേറ്റുവെന്നുമുള്ള വിവരം തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

റോഡ് അപകടങ്ങളുടെ കണക്കുകള്‍ പൊതുമരാമത്തിന് ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്തെ റോഡുകളില്‍ വീണ് എത്രപേര്‍ മരിച്ചിട്ടുണ്ട്? എത്ര പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട് ? എന്നായിരുന്നു ചോദ്യം. ഇത്തരത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായിട്ടുണ്ടോ എന്നും ചോദ്യമുണ്ടായിരുന്നു.

എന്നാല്‍ ഇതിന്റെ ഉത്തരം തനിക്ക് അറിയില്ലെന്നാണ് റിയാസ് പറഞ്ഞത്. റോഡിലെ കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നവര്‍ക്കോ മരണം സംഭവിക്കുന്നവര്‍ക്കോ പൊതുമരാമത്ത് വകുപ്പില്‍ നിന്നും നഷ്ടപരിഹാരം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. റോഡുകളിലെ കുഴികളില്‍ വീണുണ്ടായ അപകടങ്ങളില്‍ കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ബില്‍ തുകയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

Tags:road accidentmuhammad riyasറോഡ് അപകടം

prp

Leave a Reply

*