ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സ്: പോ​പ്പു​ല​ര്‍​ഫ്ര​ണ്ട് ജി​ല്ലാ നേ​താ​വ് ക​സ്റ്റ​ഡി​യി​ല്‍

പാ​ല​ക്കാ​ട്: ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേതാവ് അബൂബ​ക്ക​ര്‍ സി​ദ്ദി​ഖ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍.പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റിയായ അ​ബൂ​ബ​ക്ക​റി​ന് കൊ​ല​പാ​ത​ക​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം അ​റി​യി​ച്ചു.

ഏ​പ്രി​ല്‍ 16നാ​ണ് ശ്രീ​നി​വാ​സ​നെ ആറംഗ സംഘം ക​ട​യി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​വ് സു​ബൈ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പ്ര​തി​കാ​ര​മാ​ണ് ശ്രീ​നി​വാ​സ​ന്‍ വ​ധ​മെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

നേ​ര​ത്തെ, മ​ല​പ്പു​റം സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​നെ​യും ശ്രീ​നി​വാ​സ​ന്‍ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​നി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​യാ​യി എ​ന്നാ​ണ് സി​റാ​ജു​ദ്ദീ​നെ​തി​രാ​യ കേ​സ്.

prp

Leave a Reply

*