തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയാന്‍ ശ്രമിച്ച പോലീസിനെ കെ.കെ.രാഗേഷ് വിലക്കി; അതിനുള്ള പ്രതിഫലമാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഇടപെട്ട് വിലക്കിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.

ചരിത്ര കോണ്‍ഗ്രസിലെ ദൃശ്യങ്ങള്‍ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. സ്റ്റേജില്‍ നിന്നിരുന്ന രാഗേഷാണ് താഴെയെത്തി പോലീസിനെ തടഞ്ഞത്. തനിക്കെതിരേ നടന്നത് ഗൂഢാലോചനയാണ്. നൂറു കണക്കിന് പ്ലക്കാര്‍ഡുകളാണ് ഉയര്‍ത്തിയത്. അഞ്ചു മിനിറ്റിനുള്ളില്‍ ഇത്രയധികം പ്ലക്കാര്‍ഡുകള്‍ എങ്ങനെ തയാറാക്കും. അലിഗഡില്‍ നിന്നും ജാമിയ മില്ലിയില്‍ നിന്നും ഗൂഢാലോചന നടത്തി എത്തിയവരാണ് അവിടെ പ്രശ്‌നമുണ്ടാക്കിയത്.

ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്നതും പിഴ ഒടുക്കേണ്ടതുമായ കുറ്റമാണെന്നും എന്നാല്‍ പോലീസിന് മുന്നില്‍ ഉണ്ടായ സംഭവമായിരുന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ തടയുന്നതും ആക്രമിക്കുന്നതും ഇതിന് ശ്രമിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഐപിസി 124ാം വകുപ്പ് ഉദ്ധരിച്ച്‌ ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ആണെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*