പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബൂബക്കര്‍ സിദ്ദിഖ് പോലീസ് കസ്റ്റഡിയില്‍.പാലക്കാട് ജില്ലാ സെക്രട്ടറിയായ അബൂബക്കറിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഏപ്രില്‍ 16നാണ് ശ്രീനിവാസനെ ആറംഗ സംഘം കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന് വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
നേരത്തെ, മലപ്പുറം സ്വദേശി സിറാജുദ്ദീനെയും ശ്രീനിവാസന് വധവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായി എന്നാണ് സിറാജുദ്ദീനെതിരായ കേസ്.

