തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തില്‍ സമ്മര്‍ദം ചെലുത്താന്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ടെത്തിയെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി അയച്ച മൂന്നു കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു.
കണ്ണൂര്‍ വിസി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കാന് ആവശ്യപ്പെട്ട് 2021 ഡിസംബര്‍ 8ന് മുഖ്യമന്ത്രി കത്തയച്ചു. സമ്മര്‍ദം ശക്തമായതോടെയാണ് ചാന്‍സിലര്‍ സ്ഥാനത്ത് തുടരില്ലെന്ന് താന്‍ കത്ത് നല്‍കിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇതിനു പിന്നാലെ ചാന്‍സിലര്‍ സ്ഥാനത്ത് തുടരണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 16ന് തനിക്കു വീണ്ടും കത്തയച്ചു. 2022 ജനുവരി 13ന് സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ഉറപ്പ് നല്‍കികൊണ്ട് മുഖ്യമന്ത്രി കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ഈ ഉറപ്പ് ലംഘിച്ചുകൊണ്ട് വിസി നിയമനരീതി മാറ്റാന്‍ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

