ഭാര്യയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് പരോള്‍

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഭാര്യ കുല്‍സൂമിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. 12 മണിക്കൂര്‍ പരോളാണ് റാവല്‍പിണ്ടി ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഷെരീഫിനും മകള്‍ മറിയത്തിനും അനുവദിച്ചിട്ടുള്ളത്. ചെവ്വാഴ്ചയാണ് ലണ്ടനിലെ ആശുപത്രിയില്‍ കുല്‍സൂം അന്തരിച്ചത്. അര്‍ബുധ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അറുപത്തിയെട്ട് വയസായിരുന്നു. കുല്‍സൂമിന്‍റെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ഷെരീഫും കുടുംബാംഗങ്ങളും ലാഹോറിലേക്ക് തിരിച്ചിട്ടുണ്ട്. ലാഹോറിലെ ഷെരീഫിന്‍റെ വസതിയില്‍ വച്ചാണ് അന്ത്യ കര്‍മ്മങ്ങള്‍ നടക്കുക.

നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

എറണാകുളം: നടന്‍ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക 68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സത്യന്‍ അന്തിക്കാടിന്‍റെ ചിതിരമായ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അദ്ദേഹം വീണത്. തുടര്‍ന്ന് കുഞ്ഞുമഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയ് ആയിട്ടാണ് ചലചിത്ര ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ കുഞ്ഞുമുഹമ്മദ് ചെറിയ വേഷത്തില്‍ […]

നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് അന്തരിച്ചു

ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2017 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ കുല്‍സും ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തൊണ്ടയില്‍ അര്‍ബുദമുണ്ടെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഷരീഫും മകള്‍ മറിയവും റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുകയാണ്.

‘വായ് മൂടെടാ പിസി’ ക്യാമ്പയിനിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നു: പാര്‍വതി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ കന്യാസ്ത്രീയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എക്കെതിരായ ഹാഷ്ടാഗ് കാമ്പയിനിന് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. വായ് മൂടെടാ പി സി കാമ്പയിന്‍റെ ഭാഗമായതില്‍ അഭിമാനിക്കുന്നതായും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിക്കുന്നുവെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. പി സി ജോര്‍ജിന്‍റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണമെന്നും പാര്‍വതി പറഞ്ഞു. […]

ഒടുവില്‍ മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം പുറത്തായി

കൊച്ചി:67-ാം വയസിലും ഒടുക്കത്തെ ഗ്ലാമര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി പേഴ്‌സണല്‍ കുക്കായ ലെനീഷ് രംഗത്ത്. ‘ഒടുക്കത്തെ ഗ്ലാമര്‍ ആണല്ലോ’, എന്ന് പല ഭാഗത്തുനിന്നും മമ്മൂട്ടിയോട് കാണുന്നവരൊക്കെ പറയാറുണ്ട്. എന്നാല്‍ അത്തരം സുഖിപ്പിക്കല്‍ ഇപ്പോള്‍ മമ്മൂക്കയ്ക്ക് തീരെ രസിക്കുന്നില്ലെന്നാണ് താരത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. പ്രായം 68ല്‍ എത്തി നില്‍ക്കുമ്പോഴും ഇപ്പോഴും നാല്‍പ്പതിന്‍റെ പ്രസരിപ്പാണ് താരത്തിന്. സൗന്ദര്യം നിലനിറുത്താന്‍ മമ്മൂക്കയ്ക്ക് എങ്ങനെ കഴിയുന്നുവെന്നും അതിന്‍റെ രഹസ്യം എന്താണെന്നുമുള്ള ഏറെ കാലത്തെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് കുക്ക് ലെനീഷ് […]

പി.കെ. ശശിയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

കൊച്ചി: ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ.ശശി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സിപിഎം നിശ്ചയിച്ച അന്വേഷണ കമീഷന്‍ അംഗം പി.കെ. ശ്രീമതിക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടന്‍ കൈമാറുമെന്നാണ് സൂചന. ഫോണ്‍ വഴിയാണ് ശ്രീമതി പരാതിക്കാരിയുടെ മൊഴിയെടുത്തത്. മന്ത്രി എ.കെ ബാലനാണ് പി.കെ ശശിയുടെ മൊഴി എടുത്തതെന്നാണ് വിവരം. ഈ മാസം 25ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ […]

ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി

ചെന്നൈ:  മൂന്നു കോടിയിലേറെ പേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമിലെ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. സൈബര്‍ സുരക്ഷാ വിദഗ്ധനായ എല്ലിയട്ട് തോംസന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണമാണ് ക്രോമിലെ സുരക്ഷാ വീഴ്ച വെളിച്ചത്തുകൊണ്ടുവന്നത‌്. ഹാക്കര്‍മാര്‍ക്ക് ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന വീഴ്ചയാണ‌് കണ്ടെത്തിയത‌്. ബ്രൗസറില്‍ സേവ് ചെയ്ത പാസ്‌വേഡുകള്‍ മോഷ്ടിക്കാനും വെബ് കാം പ്രവര്‍ത്തിക്കാനും ഹാക്കര്‍മാര്‍ക്ക‌് കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട‌്. ലണ്ടന്‍ ആസ്ഥാനമായുള്ള സൈബര്‍ സുരക്ഷാ സ്ഥാപനമായ ഷുവര്‍ ക്ലൗഡ് നേരത്തെ തന്നെ ഇക്കാര്യം ഗൂഗിളിനെ അറിയിച്ചതാണ‌്. […]

സ്വര്‍ണ്ണവില 160 രൂപ വര്‍ദ്ധിച്ചു

സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധവ്. പവന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്.  22, 840രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 2855 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടാകുന്നത്. സെപ്തംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

പ്രളയത്തില്‍നിന്നും അതിജീവിച്ചെത്തിയ അപ്പാനി ശരത്തിന്‍റെ മാലാഖക്കുട്ടിയ്ക്ക് പേരിട്ടു

പ്രളയ മുഖത്തുനിന്ന് കരകയറിയ നടന്‍ അപ്പാനിയുടെ കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി. അപ്പാനി ശരത് ഒരു മാലാഖക്കുട്ടിയുടെ അച്ഛനായി. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ഇന്നലെ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്‍റെ ജനനം. തന്‍റെ മാലാഖയെത്തിയെന്ന വാര്‍ത്ത അപ്പാനി തന്നെയാണ് അറിയിച്ചത്. കുഞ്ഞിന്‍റെ ഫോട്ടോയും ഫേസ്ബുക്കില്‍ പങ്കുവെച്ചു. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു. പ്രളയക്കെടുതിയില്‍ അപ്പാനിയുടെ ഭാര്യയും അകപ്പെട്ടിരുന്നു. ഒന്‍പത് മാസം ഗര്‍ഭിണിയായ തന്‍റെ ഭാര്യയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപ്പാനി ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. പ്രളയ ജലം താണ്ടിയെത്തിയ […]

തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ 30 മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 മരണം. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. 15 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. പരിക്കേറ്റവരെ കരിംനഗര്‍, ജാഗിത്യാല്‍ ജില്ലകളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ബസില്‍ 70 പേര്‍ ഉണ്ടായിരുന്നതായണ് റിപ്പോര്‍ട്ട്. ജഗിറ്റല്‍ ജില്ലയില്‍ വച്ചാണ് അപകടം നടന്നത്.  അപകടത്തില്‍ ബസിന്‍റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്‍റെ ബ്രേക്ക് തകരാറിലായതാണ് […]