ഐഎസ്എല്‍ ആരവത്തിന് തുടക്കമാകുന്നു; ടിക്കറ്റ് വില വെറും 49 രൂപ

ഐഎസ്എല്‍ സൂപ്പര്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യ മൂന്ന് മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസെ്എല്ലിലെ മികച്ച ക്ലബായ ഡല്‍ഹി ഡൈനാമോസ്. വെറും 49 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്‍റെ വില. കൂടുതല്‍ കാണികളെ ഗ്രൗണ്ടിലേക്ക് ആകര്‍ഷിക്കുകയെന്ന തന്ത്രമാണ് ഡല്‍ഹി ഡൈനാമോസിന്‍റെ നടപടിക്ക് പിന്നിലുളളത്. കഴിഞ്ഞ സീസണില്‍ ഡൈനാമോസ് മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ഗ്യാലറി പലതും ശൂന്യമായിരുന്നു. അതേസമയം, ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഈ ആഴ്ചയോടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്നാണ് വിവരം. […]

ആശുപത്രിയിലെ കിടക്കവിരികളില്‍ വരെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച്‌ ആര്‍എസ്‌എസ്

തലശ്ശേരി: കിടക്കവിരികളിലും തലയിണകളിലും വരെ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുകയാണ് ആര്‍എസ്‌എസ്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ നവീകരിച്ച വാര്‍ഡില്‍ ഡിവൈഎഫ്‌ഐ സംഭാവന ചെയ്ത സാധനങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ജിക്കല്‍ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഐസിയു എന്നിവ നഗരസഭയുടെ പണം ഉപയോഗിച്ച്‌ നവീകരിച്ചപ്പോള്‍ തലശ്ശേരി ബ്ലോക്കിന്‍റെ യൂത്ത് ബ്രിഗേഡ് പുത്തന്‍ കിടക്കവിരികളും പുതുപ്പുകളും തലയിണകവറുകളും സംഭാവന ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഡിവൈഎഫ്‌ഐ എന്ന് പേര് നല്‍കിയത് രോഗികള്‍ക്ക് മുന്നില്‍ ആളാകാനാണെന്ന് പറഞ്ഞാണ് ബിജെപി […]

പിസി ജോര്‍ജ്ജ് മോശം പരാമര്‍ശം നടത്തുന്നത് ബിഷപ്പില്‍ നിന്നും പണം വാങ്ങിയാണെന്ന്‍ കന്യാസ്ത്രീയുടെ സഹോദരന്‍

കോട്ടയം: പിസി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രീയുടെ സഹോദരന്‍. ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന്പണം വാങ്ങിയാണ് പിസി ജോര്‍ജ്ജ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നതെന്ന് സഹോദരന്‍ പറയുന്നു. ഫ്രാങ്കോ മുളക്കലിന്‍റെ അടുത്ത രണ്ടാളുകള്‍ പി.സി ജോര്‍ജിന്‍റെ വീട്ടില്‍ ചെന്ന് പണം കൈമാറിയെന്നുമാണ് സഹോദന്‍റെ ആരോപണം. കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഃഖവും ഇല്ല.  പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നാണ് പിസി പരാമര്‍ശിച്ചത്. പീഡിപ്പിച്ചത് ബിഷപ്പ് […]

മുന്‍ വിശ്വ സുന്ദരി ചെല്‍സി സ്മിത്ത് അന്തരിച്ചു

വിശ്വഹൃദയം കവര്‍ന്ന മുന്‍ മിസ് യൂണിവേഴ്‌സ് ചെല്‍സി സ്മിത്ത് മരണത്തിന് കീഴടങ്ങി. ഇന്ത്യക്കാരി സുസ്മിത സെന്നി പിന്‍ഗാമിയായി 1995ല്‍ വിശ്വസുന്ദരിപ്പട്ടം ചൂടിയ അമേരിക്കക്കാരി ചെല്‍സി സ്മിത്ത് അര്‍ബുദ ബാധിതയായാണ് മരിച്ചത്. കരളില്‍ അര്‍ബുദം ബാധിച്ചു ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന ചെല്‍സിയുടെ അന്ത്യം 45-ാം വയസ്സില്‍ ആയിരുന്നു.   തന്‍റെ പിന്‍തുടര്‍ച്ചക്കാരിയായി വന്ന് വിശ്വസുന്ദരി പട്ടം ഏറ്റുവാങ്ങിയ മുന്‍ മിസ്സ് യൂണിവേഴ്‌സ് ചെല്‍സി സ്മിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുസ്മിത സെന്നുംഎത്തിയിരുന്നു. അവളുടെ ആ ചിരിയേയും മഹാമനസ്‌കതയേയും ഞാന്‍ ഇഷ്ടപ്പെട്ടു. എന്‍റെ […]

വൈക്കം വിജയലക്ഷ്മിയ്ക്ക് ഇനി അനൂപ് തുണയാകും; വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ കാണാം

വ്യത്യസ്തമായ ഗാനാലപനത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കേരളത്തിന്‍റെ അനുഗ്രഹീത കലാകാരിക്ക് വീണ്ടും വിവാഹമാണ്. കലയെ സ്‌നേഹിക്കുന്ന കലാകാരന്‍ തന്നെയാണ് ഗായികയെ തന്‍റെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങായിരുന്നു. ചടങ്ങിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പാലാ പുലിയന്നൂര്‍ കൊച്ചെഴുകയില്‍ നാരായണന്‍ നായരുടെയും ലൈലാകുമാരിയുടെയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപാണ് വരന്‍. ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറായ അനൂപ് കലയെ സ്‌നേഹിക്കുന്നൊരു വ്യക്തിത്വമാണ്.   വൈക്കത്തെ വീട്ടുമുറ്റത്തൊരുക്കിയ പന്തലില്‍ ലളിതമായ ചടങ്ങുകളിലായിരുന്നു വിവാഹശനിശ്ചയം നടന്നത്. […]

ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കുന്നതില്‍ തീരുമാനം വ്യക്തമാക്കി കേന്ദ്രം. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും അതിനാല്‍ തന്നെ ഇന്ധനവില കുറയ്ക്കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തുടര്‍ച്ചയായ 43-ാം ദിവസവും ഇന്ധന വില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കുന്നത്. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിച്ചു. ഇന്ധനവില വര്‍ധനവിന്‍റെ പേരില്‍ തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപക ബന്ദ് […]

തന്‍റെ ഈ പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും: ദുല്‍ഖര്‍

കേരളം അതിജീവനത്തിന്‍റെ പാതയിലാണ്. നാനാഭാഗത്തുനിന്നുള്ള സഹായഹസ്തങ്ങളായിരുന്നു പ്രളയബാധിതരെ തേടിയെത്തിയത്. മലയാള സിനിമ മേഖലയില്‍ നിന്ന് വന്നുചേര്‍ന്ന സഹായങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. താരപകിട്ട് നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി വന്ന നടി നടന്മാര്‍ സിനിമകളില്‍ മാത്രമല്ല ജീവിതത്തിലും സൂപ്പര്‍ ഹീറോകളായി മാറി. ഇപ്പോള്‍ ഇതാ തന്‍റെ പ്രതിഫലം നല്‍കി മാതൃകയായി യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാന്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് ലഭിച്ച പ്രതിഫലം അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് ജനസാഗരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചു. മുന്‍പ് മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 […]

എട്ടിന്‍റെ പണി വാങ്ങി പി.സി ജോർജ്

കോട്ടയം: പി.സി.ജോര്‍ജ് അധിക്ഷേപിച്ച സംഭവത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തില്‍ വെച്ചാണ് മൊഴി എടുക്കുന്നത്. അതേസമയം  കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തിൽ നേരിട്ടു ഹാജരാകാൻ നിർദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നൽകിയാൽ വരാമെന്ന് പി.സി.ജോർജ് പറഞ്ഞു. ഡൽഹിയിൽ വരാൻ യാത്രാ ബത്ത വേണം. അല്ലെങ്കിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നും പി.സി. ജോർജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്‍റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും […]

ആഘോഷങ്ങളില്ലാതെ ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നതില്‍ അന്തിമ തീരുമാനമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്താനും വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാക്കരുതെന്നും തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി. മാന്വല്‍ പരിഷ്‌കരിക്കാനും നീക്കം നടത്തുന്നുണ്ട്. മാന്വല്‍ പരിഷ്‌കരണ സമിതി ഉടന്‍ യോഗം ചേരും. നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തില്‍ വന്‍ദുരിതം സൃഷ്ടിച്ച പ്രളയത്തില്‍ നിന്നു കരകയറുന്നതിന്‍റെ […]

ബന്ദ് നടത്തിയതിന് പിന്നാലെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം : പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രാജ്യ വ്യാപകമായി ബന്ദ് നടത്തിയതിന് പിന്നാലെ വീണ്ടും പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന് 76 രൂപ 88 പൈസയും കോഴിക്കോട് പെട്രോളിന് 83.11 പൈസയും ഡീസലിന് 77. 15 പൈസയുമാണ് ഇന്നത്തെ […]