കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടി കരുത്താര്‍ജ്ജിക്കും; പിണറായിയെ വെല്ലുവിളിച്ച്‌ അമിത്ഷാ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത്ഷാ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിന്റെ ഭാവി എന്തായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ […]

പിടിവിട്ട്​ കോവിഡ്​; നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,17,34,058 ആയി ഉയര്‍ന്നു. 3,68,457 പേരാണ്​ നിലവില്‍​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​. 1,12,05,160 പേര്‍ രോഗമുക്​തരായി. കഴിഞ്ഞ ദിവസം മാത്രം 275 പേരാണ്​ രോഗം ബാധിച്ച്‌​ മരിച്ചത്​. ഇതോടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 1,60,441 ​ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പല നഗരങ്ങളും നിയന്ത്രണങ്ങളിലേക്ക്​ പോവുകയാണ്​. ഹോളി ആഘോഷങ്ങള്‍ കൂടി […]

വികസനത്തിന്റെ വലയെറിഞ്ഞ്… കൊയ്‌ലാണ്ടി

കൊയിലാണ്ടി >‘‘കടലിന്റെ മക്കളെ മനസ്സിലാക്കിയവരാണ് സംസ്ഥാന സര്‍ക്കാര്‍, അതുകൊണ്ടാണ് കൊയിലാണ്ടി ഹാര്‍ബര്‍ പൂര്‍ത്തീകരിച്ച്‌ ഞങ്ങളെ സഹായിക്കാന്‍ തയ്യാറായത്…’’ മത്സ്യത്തൊഴിലാളികളായ കൊല്ലത്തെ ബാബുവും പയ്യോളിയിലെ കബീറുമെല്ലാം ഒറ്റ വാക്കിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നന്മയെക്കുറിച്ച്‌ പറയുന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് പ്രദേശത്തിന്റെ സ്വപ്ന പദ്ധതിയായ കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചത്. ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ കിലോമീറ്ററുകള്‍ താണ്ടി ചോമ്ബാലിലും പുതിയാപ്പയിലും കടലിലിറങ്ങേണ്ടുന്ന അവസ്ഥയില്‍ നിന്ന് കൊയിലാണ്ടി കടലോരത്തെ അയ്യായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്കാണ് […]

‘പ്രവര്‍ത്തികൊണ്ട് നിങ്ങള്‍ മതതീവ്രവാദികളെ പോലെയാണ്’; കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജിതിന്‍ ജേക്കബ്

മതവിശ്വാസത്തേയും, ആചാരങ്ങളെയും അനുഷ്‌ടാനങ്ങളെയും പരിഹസിക്കുകയും അതേസമയം, കല്ലില്‍ പണിത കമ്മ്യൂണിസ്റ്റുകാരുടെ സ്മാരകത്തില്‍ വേറൊരു ആശയം വിശ്വസിക്കുന്ന ഒരാള്‍ കയറിയാല്‍ അത് കമ്മ്യൂണിസ്റ്റ്‌ വിശ്വാസ പ്രകാരം ആചാര ലംഘനം ആണെന്നു കരുതുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജിതിന്‍ കെ. ജേക്കബ്. പ്രവര്‍ത്തികൊണ്ട് നിങ്ങള്‍ മതതീവ്രവാദികളെ പോലെ തന്നെയാണ് പറയുകയാണ് ജിതിന്‍ തന്‍്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. ഫേസ്ബുക്ക് പോസ്റ്റിന്‍്റെ പ്രസക്തഭാഗം: ഭൗതിക വാദം പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് കല്ലില്‍ പണിത് വെച്ചതൊക്കെ കാണുമ്ബോള്‍ വികാരം കൊള്ളുമത്രെ. അപ്പോള്‍ പിന്നെ നിങ്ങള്‍ എന്തിനാണ് […]

മിസൈല്‍ പരീക്ഷണം ആവര്‍ത്തിച്ച്‌ ഉത്തരകൊറിയ; എന്നിട്ടും ചര്‍ച്ചക്ക് തയ്യാറായി അമേരിക്ക, ഞെട്ടി ലോകം

പ്യോഗ്യാഗ്: ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം തുടരുമ്ബോഴും അവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്ക. കഴിഞ്ഞ ആഴ്ച രണ്ടു മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. എന്നിട്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാടില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. ഐക്യരാഷ്ട്ര സഭയുടെ നിരോധനം നിലനില്‍ക്കെയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം തുടരുന്നത്. അതേസമയം ഇപ്പോള്‍ നടത്തിയ പരീക്ഷണം യു.എന്നിന്റെ നിരോധന ചട്ടത്തിലുള്ളില്‍ വരുന്നതല്ലെന്നാണ് അമേരിക്കുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ആണവ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള രണ്ട് ക്രൂയിസ് മിസൈലുകളാണ് പടിഞ്ഞാറന്‍ കടലില്‍ […]

ലൗ ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശ് മോഡല്‍ നിയമനിര്‍മ്മാണം നടത്തും ; ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം : വമ്ബന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആണ് പ്രകടനപത്രിക പുറത്തിറക്കുക. ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി എന്നതാകും പ്രധാന വാഗ്ദാനം. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ഉണ്ടാകും. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് മാറ്റി വിശ്വാസികള്‍ക്ക് നല്‍കും. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കര്‍ണാടക മോഡലില്‍ വിശ്വാസികളുടേതായ ദേവസ്വം ഭരണസമിതി രൂപീകരിക്കും. ലൗ ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശ് മോഡല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന […]

ദേശ്മുഖിനെതിരായ അഴിമതി ആരോപണം ; സ്ഫോടക വസ്തു കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാന്‍ : ശരദ് പവാര്‍

ന്യൂഡല്‍ഹി:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിന്റെ അഴിമതി ആരോപണങ്ങള്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാനാണെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. കമീഷണര്‍ പരംബീര്‍ സിങ്ങിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത പവാര്‍, അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത് കേസില്‍ സ്ഥലം മാറ്റിയതിന് പിന്നാലെയാണെന്നും ചൂണ്ടിക്കാട്ടി . സ്‌ഫോടക വാഹനം ഉപേക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എടിഎസ്) അറസ്റ്റ് ചെയ്തതോടെ മന്‍സുഖ് […]

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ യുവതിയുടെ കൈകള്‍ അറ്റു

തൃശൂര്‍; അടയ്ക്കയാണെന്നു കരുതി പൊളിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ യുവതിയുടെ വിരലുകള്‍ അറ്റു. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കല്‍ ആറ്റബീവി(31)ക്കാണ് പരിക്കേറ്റത്. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെടുകയും കണ്ണിനു പരിക്കേല്‍ക്കുകയും ചെയ്തു. പിലക്കാട്ടെ ഒരു വീട്ടുമുറ്റത്ത് അയല്‍ വാസികള്‍ക്കൊപ്പമിരുന്ന് അടയ്ക്ക പൊളിക്കുന്നതിനിടെയായിരുന്നു സംഭവം. അടയ്ക്കയാണെന്ന് കരുതിയെടുത്ത സ്‌ഫോടക വസ്തു കയ്യിലിരുന്ന് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ വിരലുകള്‍ ഭാഗികമായി മുറിച്ചുനീക്കി. രണ്ട് വിരലുകളില്‍ സ്റ്റീല്‍ […]

ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: നാലുഭീകരരെ സൈന്യം വധിച്ചു

ഷോപ്പിയാന്‍ (ജമ്മു കശ്മീര്‍): ജമ്മു കശ്മീരില്‍ നാലു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വിധിച്ചിരിക്കുന്നു. ഷോപ്പിയാനിലെ മുനിഹാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ കീഴടക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറ ഞ്ഞു. ഒരു സേനാ ജവാന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറയുകയുണ്ടായി. രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും നേരത്തെ സുരക്ഷാ സേന അറിയിച്ചിരുന്നതാണ്. ഏറ്റുമുട്ടലിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഞെട്ടിച്ച് മട്ടൺ കറി, പട്ടണത്തിലെ മട്ടൺ കറിയിൽ വൻ ട്വിസ്റ്റ്‌

സുഘോഷ്, ആനന്ദ് വിജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പട്ടണത്തിലെ മട്ടൺ സിനിമ റിലീസ് ചെയ്തു.സിനിമ ഒരു കോമഡി ത്രില്ലെർ എന്ന് പറയാതെ വയ്യ.സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.അർജുൻ ബാബു സംവിധാനം ചെയ്തു ബ്ലാക്ക് മൂൺ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിച്ചത് സുഘോഷ് ആണ്.സിനിമയുടെ കഥ തിരക്കഥ തുടങിയത് ഒരുക്കിരിക്കുന്നത് അർജുൻബാബു തന്നെ ആണ്. ഗാനങ്ങൾ അൻവിൻ കേടാമംഗലം ആണ് തയ്യാറാക്കിട്ടുള്ളത്.പട്ടരുടെ മട്ടൺ കറി എന്ന് പേരിട്ടിരുന്ന സിനിമ ബ്രമണ സഭയെ ആക്ഷേഭിക്കുന്നതാണ്.എന്ന പേരിൽ വിവാദങൾ […]