ദേശ്മുഖിനെതിരായ അഴിമതി ആരോപണം ; സ്ഫോടക വസ്തു കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാന്‍ : ശരദ് പവാര്‍

ന്യൂഡല്‍ഹി:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങിന്റെ അഴിമതി ആരോപണങ്ങള്‍ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിലെ അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കാനാണെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. കമീഷണര്‍ പരംബീര്‍ സിങ്ങിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത പവാര്‍, അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത് കേസില്‍ സ്ഥലം മാറ്റിയതിന് പിന്നാലെയാണെന്നും ചൂണ്ടിക്കാട്ടി .

സ്‌ഫോടക വാഹനം ഉപേക്ഷിച്ചതിന് പിന്നാലെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എടിഎസ്) അറസ്റ്റ് ചെയ്തതോടെ മന്‍സുഖ് ഹിരേനിന്റെ മരണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാണെന്ന് ശരദ് പവാര്‍ പറഞ്ഞു. അന്വേഷണത്തില്‍ എന്തിനാണ് മന്‍സുഖ് ഹിരേനെ കൊലപ്പടുത്തിയതെന്നും ആര്‍ക്ക് വേണ്ടിയാണെന്നും തെളിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു .

അതെ സമയം എടിഎസ്‌അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണം വഴിതിരിച്ചുവിടാന്‍ പരംബീര്‍ സിങ് അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര മന്ത്രിക്ക് എതിരായി ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്‍സൂക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലവില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയോട് എല്ലാമാസവും നൂറ് കോടി രൂപ പിരിച്ചുനല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് പരംബീര്‍ സിങ് ആരോപിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് പരംബീര്‍ സിങ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

prp

Leave a Reply

*