പിടിവിട്ട്​ കോവിഡ്​; നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത്​ രൂക്ഷമാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,17,34,058 ആയി ഉയര്‍ന്നു.

3,68,457 പേരാണ്​ നിലവില്‍​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​. 1,12,05,160 പേര്‍ രോഗമുക്​തരായി. കഴിഞ്ഞ ദിവസം മാത്രം 275 പേരാണ്​ രോഗം ബാധിച്ച്‌​ മരിച്ചത്​. ഇതോടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 1,60,441 ​ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ പല നഗരങ്ങളും നിയന്ത്രണങ്ങളിലേക്ക്​ പോവുകയാണ്​. ഹോളി ആഘോഷങ്ങള്‍ കൂടി നടക്കാനിരിക്കെ കര്‍ശന നിയന്ത്രണത്തിലേക്കാണ്​ രാജ്യം നീങ്ങുന്നത്​.

അതേസമയം, സംസ്ഥാനങ്ങളില്‍ പൂര്‍ണമായും​ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി. ജില്ലാതലങ്ങളിലായിരിക്കും ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുക. സംസ്ഥാനന്തര യാത്രകള്‍ക്ക്​ നിയന്ത്രണമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി.

prp

Leave a Reply

*