ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം,

ഹൂസ്റ്റണ്‍: മൂന്ന്‍ വയസ്സുക്കാരി ഷെറിന്‍ മാത്യൂസ്‌ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛനായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. കുട്ടിയെ ഉപേക്ഷിച്ചതും തെളിവ് നശിപ്പിച്ചതുമാണ് വെസ്‌ലിക്കെതിരെയുള്ള കുറ്റങ്ങള്‍.  വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ വെസ്ലിക്ക് മരണ ശിക്ഷയോ മരണം വരെ പരോളില്ലാത്ത തടവോ ആകും ശിക്ഷ. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് വളര്‍ത്തമ്മ സിനി മാത്യൂസിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. 10,000 യു എസ് ഡോളര്‍ വരെ പിഴയും രണ്ട വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവും ശിക്ഷ ലഭിച്ചെക്കാവുന്ന കുറ്റമാണ് സിനിക്കെതിരെയുള്ളത്.  […]

അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷ ഫെബ്രുവരി 23ന് നടപ്പാക്കും

പെന്‍സില്‍ വാനിയ: അമേരിയ്ക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്‍റെ വധശിക്ഷ നടപ്പാക്കുന്നത് ഫെബ്രുവരി 23 ന്. പത്തുമാസം പ്രായമുള്ള കുഞ്ഞിനേയും, അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് ആന്ധ്രാക്കാരനായ രഘുനന്ദന്‍ യാന്‍ഡമൂരിയുടെ വധശിക്ഷ പെന്‍സില്‍ വാനിയ മോണ്‍ട്ഗോമറി കൗണ്ടിയില്‍ നടപ്പാക്കുന്നത്. ഇന്ത്യന്‍ വംശജനെ ആദ്യമായാണ് അമേരിക്കയില്‍ വധശിക്ഷക്ക് വിധേയനാക്കുന്നത്. രഘു നന്ദനും, ഭാര്യയും താമസിപ്പിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇവരുടെ സുഹൃത്തുക്കളായ വെങ്കട്ട-ലത ദമ്പതിമാരുടെ കുഞ്ഞിനെ തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തടയുവാന്‍ ശ്രമിച്ച അമ്മൂമ്മയെ കുത്തിക്കൊലപ്പെടുത്തുകയും, തുടര്‍ന്ന് കുഞ്ഞിന്‍റെ വായ പൊത്തിപ്പിടിച്ച്‌ സ്യൂട്ട് […]

ഇനിമുതല്‍ 18 തികഞ്ഞ സ്ത്രീകള്‍ക്കു ധൈര്യമായി മദ്യം വാങ്ങിക്കഴിക്കാം

കൊളംബോ: അറുപത്തിമൂന്ന് വര്‍ഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതാനൊരുങ്ങി  ശ്രീലങ്കന്‍ സര്‍ക്കാര്‍. ഇനി മുതല്‍ പതിനെട്ട് വയസ്സു തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മദ്യം വാങ്ങാന്‍ കഴിയുമെന്ന നിയമമാണ് സര്‍ക്കാര്‍ പുതിയതായി കൊണ്ടുവരുന്നത്. മദ്യം വാങ്ങുന്നതിന് പുറമെ മദ്യം വിളമ്പുന്ന ഹോട്ടലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനും ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇതും നീക്കിയിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു. 1950-ല്‍ പാസാക്കിയ നിയമമനുസരിച്ച്‌ ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ ജോലിചെയ്യാനോ […]

മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി ട്രംപ്; പിന്തുണ നല്‍കിയില്ലേല്‍ റേറ്റിംഗ് നഷ്ടമാകുമെന്ന്‍

വാഷിംഗ്ടണ്‍: മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ തന്നെ പിന്തുണക്കണമെന്നും അല്ലാത്തപക്ഷം അത് അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതിനാല്‍ മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തന്‍റെ മന്ത്രിസഭയിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റവുമായി ബന്ധപ്പെട്ട് താനും പാര്‍ലമെന്‍റ് അംഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇത് മാധ്യമങ്ങളുടെ റേറ്റിംഗ് വര്‍ദ്ധിപ്പിച്ചതായും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ അഭിനന്ദിച്ചതായും ട്രംപ് വ്യക്തമാക്കി. നിലവില്‍ മാധ്യമങ്ങളുടെ റേറ്റിംഗ് വളരെ […]

നവജാത ശിശുവിന്‍റെ മുഖം പിടിച്ച്‌ തിരിച്ച നഴ്സുമാര്‍ക്ക് ജോലി നഷ്ടമായി

മക്ക: സൗദിയിലെ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിന് നേരെയുണ്ടായ ക്രൂരതയ്ക്ക് നഴ്സുമാരുടെ ജോലി തെറിപ്പിച്ച്‌ തക്കതായ നടപടി. മക്ക പ്രവിശ്യയിലെ തായിഫ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ നഴ്സുമാര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. നഴ്സുമാര്‍ കുട്ടിയുടെ മുഖം പിടിച്ച്‌ തിരിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവത്തെ കുറിച്ച്‌ അന്വേഷണം നടന്നതും പ്രതികള്‍ക്ക് ജോലി നഷ്ടമായതും. വീഡിയോ വ്യാജമല്ലെന്ന് ആരോഗ്യമന്ത്രാലയവും തായിഫ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതരും സ്ഥിരീകരണം നല്‍കിയിരുന്നു. നഴ്സുമാരുടെ ലൈസന്‍സ് റദ്ദാക്കാനും ഉത്തരവുണ്ട്. ഒരു നഴ്സ് കുഞ്ഞിന്‍റെ കഴുത്തില്‍ പിടിച്ച്‌ തൂക്കി മുഖത്ത് […]

ശ​മ്പ​ള വി​വേ​ചനം; ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ കാ​രി ഗ്രേ​സി രാ​ജി​വ​ച്ചു

ബെ​യ്ജിം​ഗ്: ശ​മ്പ​ള വി​വേ​ച​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ബി​സി​യു​ടെ ചൈ​ന എ​ഡി​റ്റ​ർ കാ​രി ഗ്രേ​സി രാ​ജി​വ​ച്ചു. പു​രു​ഷ​ജീ​വ​ന​ക്കാ​ർ​ക്കു അ​ധി​കം ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ബെ​യ്ജിം​ഗ് ബ്യൂ​റോ എ​ഡി​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കാ​രി ഇ​തി​നു​മു​മ്പ് ബി​ബി​സി ചാ​ന​ലി​ലെ അ​വ​താ​ര​ക​യാ​യി​രു​ന്നു. ജൂ​ലൈ​യി​ൽ ബി​ബി​സി ഒ​ന്ന​ര ല​ക്ഷം പൗ​ണ്ടി​ൽ കൂടുതൽ വ​ർ​ഷ​ത്തി​ൽ ശ​മ്പ​ളം ല​ഭി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രു​ന്നു. പു​രു​ഷ എ​ഡി​റ്റ​ർ​മാ​ർ ഒ​രേ ത​സ്കി​ക​യി​ലു​ള്ള വ​നി​ത​ക​ളെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ശ​മ്പ​ളം വാ​ങ്ങു​ന്ന​താ​യി പ​ട്ടി​ക​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഉ​യ​ർ​ന്ന ശ​മ്പ​ളം വാ​ങ്ങു​ന്ന വ​നി​താ ജീ​വ​ന​ക്കാ​രി​ക്ക് […]

വിവാഹത്തിന് മുമ്പ് സംസാരിച്ചു; പ്രതിശ്രുത വധൂവരന്മാരെ അമ്മാവന്‍ വെടിവച്ചു കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരേയും വെടിവവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് ദുരഭിമാനാകൊലയുണ്ടായിരിക്കുന്നത്. നസ്രീന്‍ എന്ന പെണ്‍കുട്ടി പ്രതിശ്രുത വരന്‍ ഷാഹിദുമായി സംസാരിക്കുകയായിരുന്നു. ഇത് കണ്ടു വന്ന അമ്മാവന്‍ കയര്‍ത്ത സംസാരിക്കുകയും വെടിവെച്ചിടുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഇയാളെയും മറ്റൊരമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാകിസ്താനില്‍ ഇത്തരത്തിലുള്ള ദുരഭിമാനക്കൊലകള്‍ സാധാരണമാണ്. കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച്‌ […]

ലോകത്തിലെ ഏറ്റവും വിലകൂടിയ വോഡ്ക മോഷ്ടാക്കള്‍ അടിച്ചു മാറ്റി- VIDEO

കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക ഡെന്മാര്‍ക്കിലെ ബാറില്‍നിന്ന് മോഷ്ടിക്കപ്പെട്ടു. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്. കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും ഉപയോഗിച്ചാണ് ഇതിന്‍റെ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ വജ്രം  പതിപ്പിച്ചതാണ് ഇതിന്‍റെ അടപ്പ്. ബാര്‍ ഉടമയായ ബ്രിയാന്‍ ഇങ്ബര്‍ഗിന് ഈ ബാറില്‍ 1200 വോഡ്ക കുപ്പികളുണ്ടായിരുന്നു. വിന്‍റേജ് കാറിന്‍റെ  മുന്‍ഭാഗം പോലെയായിരുന്നു മോഷണം പോയ കുപ്പിയുടെ ആകൃതി. […]

ബസ് പാറിയിടുക്കിലേക്ക് മറിഞ്ഞ് 48 പേര്‍  മരിച്ചു

ലിമ: പെറുവില്‍ പാറിയിടുക്കിലേക്ക് ബസ് മറിഞ്ഞ് 48 പേര്‍  തല്‍ക്ഷണം മരിച്ചു. രണ്ട് ജീവനക്കാരും 55 യാത്രക്കാരുമാണ് ബസിലുണ്ടായിരുന്നത്. ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഹൗക്കോയില്‍ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് വരികയായിരുന്ന ബസാണ് മുന്നൂറടി താഴ്ച്ചയുള്ള പാറയിടുക്കിലേക്ക് മറിഞ്ഞത്. ‘പിശാചിന്‍റെ വളവ്’ എന്നറിയപ്പെടുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് പെറു പൊലീസ് പറഞ്ഞു. വ്യോമസേനയുടെ  ഹെലികോപ്ടര്‍ സ്ഥലത്തെത്തിച്ചാണ്  മൃതദേഹങ്ങള്‍ അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. ലിമയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് […]

കൃത്രിമ ശ്വാസവുമായി ആശുപത്രിയില്‍വച്ച്‌ കല്യാണം; മണിക്കൂറുകള്‍ക്കുള്ളില്‍ വധു യാത്രയായി

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പകര്‍ന്നുനല്‍കിയ ശ്വാസവുമായി ആശുപത്രിക്കിടയില്‍വച്ച്‌ കല്യാണം. ഡേവിഡിനായി വിവാഹവസ്ത്രങ്ങളണിഞ്ഞ് ആശുപത്രിക്കിടക്കയില്‍ ഹെയ്തര്‍ കാത്തിരുന്നു. പക്ഷെ ആ വലിയ മോഹം പൂവണിഞ്ഞ് പതിനെട്ടാം മണിക്കൂറില്‍ അവള്‍ യാത്രയായി. അനിവാര്യമായ മരണമെത്തും മുമ്പ് മുപ്പത്തിയൊന്നുകാരിയായ ഹെതറിന് വേണ്ടി അവളെ ജീവനക്കാളേറെ പ്രണയിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം അതുമാത്രമായിരുന്നു. അവളുടെ വിവാഹം. അവള്‍ സ്തനാര്‍ബുദത്തോട് പടവെട്ടി അന്ത്യനിമിഷങ്ങളെണ്ണി ലണ്ടനിലെ സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലായിരുന്നു. 2015 ല്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലാണ് ഡേവിഡും ഹെയ്തറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പ്രണയത്തിനൊടുവില്‍ 2016 […]