ലോകത്തിലെ ഏറ്റവും വിലകൂടിയ വോഡ്ക മോഷ്ടാക്കള്‍ അടിച്ചു മാറ്റി- VIDEO

കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക ഡെന്മാര്‍ക്കിലെ ബാറില്‍നിന്ന് മോഷ്ടിക്കപ്പെട്ടു. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്.

കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും ഉപയോഗിച്ചാണ് ഇതിന്‍റെ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ വജ്രം  പതിപ്പിച്ചതാണ് ഇതിന്‍റെ അടപ്പ്. ബാര്‍ ഉടമയായ ബ്രിയാന്‍ ഇങ്ബര്‍ഗിന് ഈ ബാറില്‍ 1200 വോഡ്ക കുപ്പികളുണ്ടായിരുന്നു. വിന്‍റേജ് കാറിന്‍റെ  മുന്‍ഭാഗം പോലെയായിരുന്നു മോഷണം പോയ കുപ്പിയുടെ ആകൃതി. മദ്യകുപ്പി ഇന്‍ഷുര്‍ ചെയ്തിരുന്നില്ല.

റഷ്യന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റുസ്സോ ബാള്‍ട്ടിക്ക് കമ്പനി നൂറാം വര്‍ഷം പ്രമാണിച്ചാണ് ഈ വോഡ്ക കാറിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചത്. ലാത്വിയ ആസ്ഥാനമായുള്ള ഡാര്‍ട്‌സ് മോട്ടോര്‍ കമ്പനിയില്‍ നിന്ന് വായ്പയായി വാങ്ങിയതാണ് ഈ വോഡ്കയെന്ന് ബ്രിയാന്‍ പറയുന്നു.  പ്രദര്‍ശനത്തിനായി ബാറില്‍ വച്ചിരുന്നതാണ് ഈ കുപ്പി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

*