കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക ഡെന്മാര്ക്കിലെ ബാറില്‍നിന്ന് മോഷ്ടിക്കപ്പെട്ടു. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്. കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും ഉപയോഗിച്ചാണ് ഇതിന്റെ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ വജ്രം പതിപ്പിച്ചതാണ് ഇതിന്റെ അടപ്പ്. ബാര്‍ ഉടമയായ ബ്രിയാന്‍ ഇങ്ബര്ഗിന് ഈ ബാറില്‍ 1200 വോഡ്ക കുപ്പികളുണ്ടായിരുന്നു. വിന്റേജ് കാറിന്റെ മുന്‍ഭാഗം പോലെയായിരുന്നു മോഷണം പോയ കുപ്പിയുടെ ആകൃതി. […]