ഷുഹൈബ് കുടുംബസഹായ ഫണ്ട് പിരിച്ചവരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന്

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കുടുംബത്തിന് വേണ്ടിയുള്ള സഹായധനം പിരിക്കാനെത്തിയ കോണ്‍ഗ്രസുകാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ഉള്ളിയേരി ബൂത്ത് പ്രസിഡന്‍റ് ഗോപാലനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം നടന്നത്. ഫണ്ട് പിരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സി.പി.എം പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് അംഗവുമായ വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് കണ്ണൂരില്‍ […]

‘മൈ വണ്‍ ആന്‍റ് ഓണ്‍ലി’; അനുഷ്കയ്ക്ക് കോഹ്ലിയുടെ പ്രണയസമ്മാനം

സിനിമാ- കായികലോകത്തെ ആരാധകര്‍ ഉറ്റുനോക്കിയ പ്രണയമായിരുന്നു  കോഹ്ലിയുടെയും  അനുഷ്കയുടെയും. ഇവരുടെ വിവാഹവും ആരാധകര്‍ ആഘോഷിച്ചതാണ്. വിവാഹത്തിനു ശേഷവും പാപ്പരാസികള്‍ ഇരുവരെയും വിടാതെ പിന്തുടരുകയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചുകൊണ്ട് ഈ പ്രണയജോഡികളുടെ ചിത്രം വൈറാലായികൊണ്ടിരിക്കുകയാണ്. ഇരുവരും കെട്ടിപ്പിടിച്ച്‌ ചുംബിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. My one and only! ♥️?♥️ A post shared by Virat Kohli (@virat.kohli) on Feb 20, 2018 at 12:14am PST പശ്ചാത്തലത്തിലെ ചുമരിലുള്ള ചിത്രത്തെ അനുകരിക്കുന്ന […]

സ്ത്രീകളെ ആകര്‍ഷിക്കാന്‍ ചില വഴികള്‍

സ്ത്രീകളെ ആകര്‍ഷിക്കാന്‍ പ്രത്യേക നിയമങ്ങളൊന്നുമില്ല.പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലായെന്ന് പറയുന്ന പോലെ ആര്‍ക്കു ആരോട് ഇഷ്ട്ടം തോന്നും എന്ന് പ്രവചിക്കാനും ഒക്കില്ല.പക്ഷേ, ചിലപ്പോഴെങ്കിലും തോന്നാറുണ്ടോ, എന്തുകൊണ്ടാണ് നിങ്ങളെ ഒരു പെണ്‍കുട്ടിയും പ്രണയിക്കാത്തത് എന്ന്. ഇതൊക്കെയാകാം കാരണങ്ങള്‍ 1.  പെണ്‍കുട്ടികളോട് തീരെ അടുപ്പം തോന്നില്ല. അവരോട് സംസാരിക്കാന്‍ ജാള്യത അനുഭവപ്പെടാറുണ്ടോ, പൊതുവെ ഇത്തരം സ്വഭാവം പ്രകടിപ്പിക്കുന്നവരോട് റൊമാന്‍സ് പ്രകടിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് പെണ്‍കുട്ടികളുടെ പക്ഷം. 2.  അടയാളങ്ങള്‍ തിരിച്ചറിയാനാകുന്നില്ലേ. ചിലപ്പോള്‍ പെണ്‍കുട്ടികള്‍ അടുപ്പത്തോടെ സംസാരിക്കും. അത് ഒരു സൗഹൃദത്തിന്‍റെ […]

പ്രിയ വാര്യരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പ്രകാശ് വാര്യറും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 40 വര്‍ഷമായി കേരളത്തിലെ മുസ്ലിംകള്‍ നെഞ്ചേറ്റിയ ഗാനമാണിതെന്നും ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്നില്ലെന്നും കേസ് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നും  പ്രിയാ വാര്യര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം […]

സ്കൂളില്‍ പോകാന്‍ ഇനി വാക്സിനെടുക്കണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ എടുത്തെന്ന രേഖ നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ.  പുതിയ ആരോഗ്യ നയത്തില്‍ സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ വിരുദ്ധ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ആരോഗ്യനയത്തിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ആരോഗ്യവകുപ്പിനെ രണ്ടായി വിഭജിക്കും. പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകള്‍ രൂപീകരിക്കണമെന്ന് ആരോഗ്യ നയത്തില്‍ ശുപാര്‍ശ. മെഡിക്കല്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. കൂടാതെ, പരാതികള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ ഓംബുഡ്സ്മാന്‍ വേണമെന്നും നിര്‍ദേശം […]

ലാലേട്ടന്‍ ഫാനായി മഞ്ജു വാര്യര്‍; ‘മോഹന്‍ലാലി’ന്‍റെ കിടു ടീസര്‍ എത്തി

മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധികയായി വേഷമിടുന്ന ചിത്രം മോഹന്‍ലാലിന്‍റെ ടീസര്‍ എത്തി. മോഹന്‍ലാല്‍ ആരാധകരെ ആവശേം കൊള്ളിക്കുന്ന മാസ് രംഗങ്ങളാണ് ടീസറിന്‍റെ ആകര്‍ഷണം. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ ആരാധികയായ മീനൂട്ടിയായി മഞ്ജു വാര്യരും മീനൂട്ടിയുടെ ഭര്‍ത്താവായി ഇന്ദ്രജിത്തും എത്തുന്നു. സലിം കുമാര്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധിഖ് എന്നിങ്ങനെ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. മാര്‍ച്ചിന് ചിത്രം പ്രദര്‍ശനത്തിനെത്തും. മൈൻഡ് സെറ്റ് മൂവീസിന്‍റെ ബാനറിൽ അനിൽകുമാർ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന സുനീഷ് വാരനാടാണ് […]

കടിച്ച പാമ്പിനെ തിരിച്ചുകടിച്ച യുവാവിന്‍റെ ബോധം പോയി!

ലഖ്നൗ: വെറുതെ ഇരിക്കുന്ന തന്നെ വന്ന് കടിച്ച പാമ്പിനോട് യുവാവ് ചെയ്ത പ്രതികാരം കണ്ടോ! തന്നെ കടിച്ച പാമ്പിനെ തിരിച്ച്‌ കടിച്ചാണ് യുവാവ് പ്രതികാരം ചെയ്തത്. സോനെലാല്‍ എന്ന യുവാവാണ് തന്നെ കടിച്ച പാമ്പിനെ തലകടിച്ചെടുത്ത് ച്യൂയിംഗം പോലെ ചവച്ചരച്ച്‌ ദേഷ്യം തീര്‍ത്തത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് സംഭവം. പാമ്പിനെ വായിൽ നിന്ന് തുപ്പിക്കളഞ്ഞതിന് പിന്നാലെ സോനെലാലിന്‍റെ ബോധം പോയി. അയല്‍ക്കാരാണ്  തല വേര്‍പെട്ട നിലയില്‍ പാമ്പിനെയും സമീപത്ത്  ഇയാളെയും കണ്ടെത്തിയത്. ഉടന്‍  ഗ്രാമവാസികള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ […]

പിതാവിനെ രക്ഷിക്കണമെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അപേക്ഷിച്ച കുട്ടികളെ കണ്ടെത്തി

പത്തനംതിട്ട: പിതാവിനെ സംരക്ഷിക്കണമെന്ന് സമൂഹ മാദ്ധ്യമത്തിലൂടെ അപേക്ഷിച്ച രണ്ട് കുട്ടികളെ റാന്നിയില്‍ കണ്ടെത്തി. റാന്നി കുന്നം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണിവര്‍. സ്വന്തം മാതാവ് പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും പിതാവിനെ രക്ഷിക്കണമെന്നും കരഞ്ഞ് അപേക്ഷിക്കുന്ന പതിനാറുകാരിയുടെയും പത്തുവയസുകാരന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ചൈല്‍ഡ് റെസ്ക്യു ഓഫീസര്‍മാര്‍ റാന്നി ഗ്രാമ പഞ്ചായത്ത് മുഖേനെയും വിദ്യാഭ്യാസ വകുപ്പ് മുഖേനെയും അന്വേഷണം നടത്തി കുട്ടികള്‍ […]

ഒരു കഷ്ണം കല്‍ക്കണ്ടത്തിലുണ്ട് ഒത്തിരി ആരോഗ്യരഹസ്യങ്ങള്‍

മിശ്രി എന്ന് സാധാരണ അറിയപ്പെടുന്ന കൽക്കണ്ടം പഞ്ചസാരയുടെ അസംസ്‌കൃത രൂപമാണ്. ഇത് പാചക, ഔഷധ ആവശ്യകതകൾക്ക് ഉപയോഗിക്കുന്നു. ഇതിൽ പഞ്ചസാരയുടെ അളവ് കുറവാണ്. പരമ്പരാഗത വെളുത്ത പഞ്ചസാരയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിന് രുചിയിൽ ചെറിയ വ്യതിയാനമുണ്ട്. കൽക്കണ്ടത്തിൽ അവശ്യ ജീവകങ്ങളും ധാതുക്കളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മാംസത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി 12 വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിൻ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു ഭക്ഷണത്തിനു ശേഷം ബ്രഷ് ചെയ്യുകയോ അല്ലെങ്കിൽ കഴുകുകയോ ചെയ്തില്ലെങ്കിൽ മണിക്കൂറുകൾ കഴിയുമ്പോൾ നിങ്ങളുടെ […]

ആശുപത്രി കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു ചാടി വീട്ടമ്മ മരിച്ചു

പത്തനംതിട്ട: പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി യുവതി മരിച്ചു. മാന്തുക സ്വദേശി സജയകുമാറിന്റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. ചിത്ര ആശുപത്രിയില്‍ രാവിലെ 11ഓടെയായിരുന്നു സംഭവം. മകന്‍റെ ചികിത്സയ്ക്കായി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. ഡോക്ടറെ കാണിച്ച ശേഷം ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതിനിടെ ഭര്‍ത്താവിനോട് ഇപ്പോള്‍ തിരിച്ചു വരാം എന്ന് പറഞ്ഞ് യുവതി കെട്ടിടത്തിന്‍റെ മുകളിലേക്ക് പോവുകയും  മൂന്നാം നിലയില്‍ എത്തിയ യുവതി ആശുപത്രിയുടെ നടുത്തളത്തിലേക്ക് ചാടുകയുമായിരുന്നു. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് […]