രാജീവ് മെഹര്‍ഷി പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ  പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആയി രാജീവ് മെഹര്‍ഷി ഇന്ന്  അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജീവ് മെഹര്‍ഷിക്കു സത്യവാചകം ചൊല്ലിക്കൊടുക്കും. ശശികാന്ത് ശര്‍മ വിരമിക്കുന്ന ഒഴിവിലാണ് മെഹര്‍ഷിയെ നിയമിക്കുന്നത്. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് രാജീവ് മെഹര്‍ഷി. . രണ്ട് വര്‍ഷം ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ആഗസ്റ്റ് 30 നാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. തൊട്ടുപിന്നാലെ അദ്ദേഹത്തെ സിഎജിയായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

30നു മുമ്പ് ആധാര്‍ നല്‍കിയില്ലെങ്കില്‍ റേഷന്‍ കിട്ടില്ല

തിരുവനന്തപുരം: ഈ മാസം മുപ്പതിനകം ആധാര്‍ നമ്പര്‍  നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ആധാര്‍ നമ്പര്‍  ഉറപ്പു വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്‍റെ  അറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബര്‍ മുപ്പതിന് ശേഷം ആധാര്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കുക. സംസ്ഥാനത്ത്, റേഷന്‍ കടകള്‍ വഴി ആധാര്‍  നമ്പര്‍ സ്വീകരിച്ചിട്ടുണ്ട്. ആധാര്‍ ലഭ്യമാക്കിയവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും ലഭ്യമാക്കും. പൊതുവിതരണ മേഖലയില്‍ സുതാര്യത ഉറപ്പു […]

ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സിപിഎം നേതാവ് ഇപി ജയരാജന്‍ എംഎല്‍എ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായ ബന്ധുനിയമന കേസ് അന്വേഷണ സംഘം അവസാനിപ്പിക്കുന്നു.  പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല  എന്നും  നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ സ്ഥാനമേറ്റില്ല എന്നും  കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്.  കേസ് തുടരാന്‍ സാധിക്കില്ലെന്ന് വിജിലന്‍സ് അന്വേഷണം സംഘം ഉടന്‍ കോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയരാജന്‍റെ ഭാര്യാസഹോദരിയായ  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം  പികെ ശ്രീമതിയുടെ   മകന്‍ പികെ സുധീര്‍ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ […]

ജലസംരക്ഷണത്തിനായി പുതിയ നിയമം വരുന്നു

തിരുവനന്തപുരം : പുഴയും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലാശയങ്ങള്‍ മലിനമാക്കുന്നത് തടയുന്നതിനായി പുതിയ നിയമം കേരളത്തില്‍ ഉടന്‍ നടപ്പിലാക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ്‌ ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ പോകുന്നത്.   ജലാശയങ്ങളില്‍ മാലിന്യം തള്ളിയാല്‍ ഇനി മൂന്നുവര്‍ഷം തടവുശിക്ഷയ്ക്ക്  പുറമേ പിഴയും നല്‍കണം. ജലവകുപ്പു തയാറാക്കിയ നിയമത്തിന്‍റെ  കരട് സര്‍ക്കാരിന്‍റെ  പരിഗണനയിലാണ്. നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. നദീസംരക്ഷണ അതോറിറ്റിയില്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും പുതിയ നിയമത്തിലുണ്ട്. ജലാശയങ്ങളുടെ സംരക്ഷണത്തിനായി വിവിധ വകുപ്പുകളില്‍ നിന്നുള്ള […]

തെലങ്കാന സര്‍ക്കാരിന്‍റെ സാരി വിതരണം വെള്ളത്തിലായി

ഹൈ​ദ​രാ​ബാ​ദ്: ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെലങ്കാന സര്‍ക്കാര്‍ നടത്തിയ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകളുടെ കൂട്ടത്തല്ലിന് കാരണമായി. വിതരണം ചെയ്തസാരികള്‍ നല്ലതല്ലെന്നും ഇത് 50 രൂപയുടെ സരിയാണെന്നും അത് പിച്ചക്കാരുപോലും ഉപയോഗിക്കില്ലെന്നും സ്ത്രീ​ക​ള്‍ പറഞ്ഞു. ദ​സ​റ​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബ​ത്തു​ക​മ്മ ഉ​ല്‍​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്  തെലങ്കാന ഭരിക്കുന്ന ചന്ദ്രശേഖരറാവു സര്‍ക്കാര്‍ സൗ​ജ​ന്യ സാ​രി വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇതിനായി 222 കോടി രൂപ ചിലവായി. പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇത് സംഘര്‍ഷത്തിലാണ്അവസാനിച്ചത്. […]

സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

കൊച്ചി: കേന്ദ്രസര്‍ക്കാരിന്‍റെ  സഹായത്തോടെയുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന പുരോഗതി വിലയിരുത്തല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ നടത്തിപ്പ് ഇപ്പോള്‍ പുറകിലാണ്, പദ്ധതികള്‍ ഗൗരവത്തോടെ അവലോകനം ചെയ്ത് പദ്ധതി നടത്തിപ്പില്‍ മുന്നേറ്റമുണ്ടാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗസ്റ്റ് ഹൗസില്‍ നടന്ന അവലോകനയോഗത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ ടി ജലീല്‍, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് […]

ഗോവയിലും മദ്യനിരോധനം വരുന്നു

പനാജി: പൊതു സ്ഥലങ്ങളില്‍ മദ്യപാനം നിരോധിച്ച്‌ കൊണ്ട് ഗോവയിലും ഉടന്‍ ഉത്തരവിറങ്ങും. ഞായറാഴ്ച പനാജിയില്‍ നടന്ന  ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ്  മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍  ഇത് സംബന്ധിച്ച്‌ സൂചന നല്‍കിയത്. മദ്യപിച്ച്‌ പൊതുസ്ഥലങ്ങളില്‍ ശല്യമുണ്ടാകുന്നത് വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്, ഒക്ടോബര്‍ അവസാനത്തോടെ നിര്‍ദ്ദേശം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കുന്നത് നിര്‍ബന്ധമാക്കാനും ആവശ്യമായ ബോധവല്‍ക്കരണം നടത്താനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലക്ഷ്യമിടുന്നതായും മനോഹര്‍ പരീക്കര്‍  വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ മദ്യം […]

എം.എസ്.സുബ്ബലക്ഷ്മി ഇനി നാണയത്തിലും

ദില്ലി: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞയും ഭാരത് രത്ന ജേതാവുമായ എംഎസ് സുബ്ബലക്ഷ്മിക്ക് 100-ാം ജന്‍മദിന വാര്‍ഷികത്തില്‍ ഇന്ത്യയുടെ ആദരം. പുതിയതായി പുറത്തിറക്കുന്ന 100 രൂപയുടെയും 10 രൂപയുടെയും നാണയങ്ങളില്‍ എംഎസ് സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്യും. നാണയത്തിന്‍റെ     മധ്യ ഭാഗത്തായിട്ടായിരിക്കും  ചിത്രം ആലേഖനം ചെയ്യുക. ദേവനാഗിരി ലിപിയിലും ഇംഗ്ലീഷിലും ആയിരിക്കും എംഎസ് സുബ്ബലക്ഷ്മി എന്ന് എഴുതുക. മറുവശത്ത് അശോകസ്കതംഭവും ആലേഖനം ചെയ്യും. താഴെ സത്യമേവ ജയതേ എന്ന ആപ്ത വാക്യവും ഉണ്ടാകും. സുബ്ബലക്ഷ്മിയുടെ ചിത്രം […]

കാത്തിരിപ്പിന് ഇനി ദിവസങ്ങള്‍ മാത്രം….ഓണം ബംപര്‍ നറുക്കെടുപ്പ് ബുധനാഴ്ച

ഓണം, വിഷു, സമ്മര്‍, മണ്‍സൂണ്‍, ക്രിസ്മസ്, പൂജാ ബംപര്‍ നറുക്കെടുപ്പുകളില്‍ എക്കാലവും സൂപ്പര്‍ ഹിറ്റാകുന്നത് ഓണം ബംപര്‍ തന്നെ. കേരള ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായ  ഏറ്റവും വലിയ നറുക്കെടുപ്പിനു ഇനി അഞ്ചു നാള്‍ മാത്രം. ബുധനാഴ്ചയാണ് നറുക്കെടുപ്പ്.  10 കോടിയുടെ ഭാഗ്യവാന്‍ ആരെന്നറിയാനുള്ള ആകാംഷയിലാണ് മലയാളികള്‍.  നിലവില്‍  60 ലക്ഷം ടിക്കറ്റുകള്‍ ആണ് അച്ചടിച്ചത്. ഇതില്‍ 52 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു. ഫലം പ്രഖ്യാപിക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കേ ഇനിയും കച്ചവടം തകൃതിയായി നടക്കുമെന്ന കണക്കുകൂട്ടലിലാണ് […]

വിവാഹ മോചനത്തിന് ഇനി 6 മാസം കാത്തിരിക്കേണ്ടെന്ന്സുപ്രീംകോടതി

ന്യൂഡല്‍ഹി : ഹിന്ദു വിവാഹനിയമ പ്രകാരം   പൂര്‍ണ സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് മുമ്പ്  ആറുമാസത്തെ സാവകാശം വേണമെന്ന വ്യവസ്ഥ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി.ജസ്റ്റിസുമാരായ എ. കെ ഗോയലും യു.യു ലളിതും അംഗങ്ങളായ ബെഞ്ചീന്‍റെ ഉത്തരവിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഹിന്ദു മാര്യേജ് ആക്ടിലെ 13 ബി (രണ്ട്) വ്യവസ്ഥപ്രകാരമാണ് വിവാഹമോചനത്തിന് മുമ്പ്   ആറുമാസത്തെ സാവകാശം നല്‍കണമെന്ന വ്യവസ്ഥയുള്ളത്. ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും അകന്ന് കഴിയുന്ന ദമ്പതികളുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ പരിഗണിച്ച്‌ കോടതികള്‍ ഇളവു നല്‍കണമെന്ന് ബഞ്ച് വ്യക്തമാക്കി. എട്ടുവര്‍ഷത്തോളം […]