പച്ചക്കറി വില കുതിച്ചുയരുന്നു; മുരിങ്ങക്കായ 140 രൂപ, ചെറിയുള്ളിയും 60 കടന്നു

കൊച്ചി: മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പച്ചക്കറി വില കുതിച്ചുയരുന്നു. 20 മുതല്‍ 80 ശതമാനം വരെ വില വര്‍ധിച്ചതായാണ് വ്യാപാരികള്‍ പറയുന്നത്. ശബരിമല സീസണിന് പുറമേ ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്ന പച്ചക്കറിയില്‍ ഇടിവുണ്ടായതോടെയാണ് വിലക്കയറ്റം രൂക്ഷമായത്. പ്രളയത്തെ തുടര്‍ന്ന് വ്യാപകമായി പച്ചക്കറി കൃഷി നശിച്ചതിനാല്‍ സംഭരണവും പാളിയിരുന്നു. രണ്ടാഴ്ച മുന്‍പ് വരെ കിലോ 40 രൂപയായിരുന്ന മുരിങ്ങക്കായ 140 രൂപയ്ക്കാണ് ഇപ്പോള്‍ ചില്ലറ വ്യാപാരകേന്ദ്രങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ചെറിയുള്ളി വില എണ്‍പത് കടന്നതായും വില്‍പ്പനക്കാര്‍ പറയുന്നു. കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, […]

മഹാരാഷ്ട്രയില്‍ സൈനിക ഡിപ്പോയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ വര്‍ധയിലുള്ള ആയുധ ഡിപ്പോയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍‌ കൊല്ലപ്പെട്ടു. ഇവിടെ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. മൂന്ന് ഗ്രാമീണരും ഒരു ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ 18 പേര്‍ക്കും പരിക്കേറ്റു. രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. അതീവ സുരക്ഷാ മേഖലയായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, ജമ്മുകാശ്‌മീര്‍ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിക്കുകയും ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. സംഭവത്തില്‍ മൂന്ന് […]

ശബരിമല സന്ദര്‍ശനം; വ്രതം തുടരും,മല കയറുംവരെ മാല ഊരില്ല

കൊച്ചി: ശബരിമല ദര്‍ശനത്തിനു താല്‍പര്യമുണ്ടെന്ന് കാട്ടി യുവതികള്‍ എറണാകുളത്ത് മാധ്യമസമ്മേളനം നടത്തി. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് മാധ്യമങ്ങള്‍ക്കുമുന്‍പിലെത്തി തങ്ങളുടെ താല്‍പര്യം അറിയിച്ചത്. തുടക്കം മുതല്‍തന്നെ അധികാരികളോട് തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. സര്‍ക്കാരും പൊലീസും വിശ്വാസികളും ഞങ്ങളുടെ വിശ്വാസം എന്താണെന്നു മനസ്സിലാക്കി കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഇവര്‍ അറിയിച്ചു. മാത്രമല്ല, അതു സാധ്യമാകുന്നതുവരെ വ്രതം തുടരുമെന്നും മാല അഴിക്കില്ലെന്നും ഇവര്‍ അറിയിച്ചു. ഒരുപാട് മാനസിക സമ്മര്‍ദ്ദത്തിലൂടെയാണു മുന്നോട്ടുപോകുന്നതെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. […]

ഒടിയനിലെ പുതിയ ഗാനത്തിന് അറഞ്ചം പുറഞ്ചം ട്രോള്‍

കൊച്ചി: വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയനെക്കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഡിസംബര്‍ 14നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിലെ ആദ്യ ഗാനമെത്തിയത്. മാണിക്കനും പ്രഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഗാനമാണ് പുറത്തുവന്നിട്ടുള്ളത്. കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനത്തിലൂടെ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒടിയനിലെ പാട്ട് വരുന്നുണ്ടെന്ന് നേരത്തെ തന്നെ കേട്ടിരുന്നുവെങ്കിലും ഇത്രയും മനോഹരമായിരിക്കും അതെന്ന് കരുതിയിരുന്നില്ലെന്നും പറയുന്നു. പഴയ പാട്ടുകളുടെ അതേ ഫീലും മനോഹാരിതയും തുളുമ്പുന്ന ഗാനം ഇത്രയ്ക്ക് കിടിലമായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ആരാധകര്‍ […]

‘ഹിന്ദുവീടുകള്‍ ഭീകരമായി വര്‍ഗ്ഗീയവത്കരിക്കപ്പെട്ടു’, ഈ പോക്കില്‍ വലതും ഇടതും കുറ്റക്കാര്‍: ശാരദക്കുട്ടി

കേരളത്തിലെ ഹിന്ദു വീടുകള്‍ ഭീകരമായി വര്‍ഗ്ഗീയവത്കരിക്കപ്പെട്ടുവെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. വീട്ടില്‍ രാഷ്ട്രീയമില്ലെന്ന് അഭിമാനിച്ചു കൊണ്ടിരുന്നതിന്‍റെ ശിക്ഷയാണ് ഇന്ന് കേരളം അനുഭവിക്കുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ ഹിന്ദു ഭവനങ്ങള്‍ ഏറിയ പങ്കും ഭീകരമായി വര്‍ഗ്ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞു. യുക്തിയുടെയോ ചിന്തയുടെയോ ഒരു ഭാഷയും അവിടെയിനി വിലപ്പോവുകയില്ല. ശബ്ദമില്ലാതിരുന്ന സ്ത്രീകളെല്ലാം, അതികഠിനമായ അസഹൃതയാല്‍, പകയുടെ മുഖവുമായി ഏതോ ശിലായുഗത്തിലെ ഭാഷയാണ് സംസാരിക്കുന്നത്. ഒരുപാടു വിയര്‍ക്കേണ്ടി വരും യുക്തിയുടെ ആശയങ്ങളുമായി ഇനിയവിടങ്ങളില്‍ കയറിപ്പറ്റാന്‍. പുരോഗമന മുഖം മൂടിയണിഞ്ഞിരുന്ന […]

യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം വീണ്ടും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: യുവതീ പ്രവേശ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. മണ്ഡലകാല തീര്‍ത്ഥാടനത്തിനായി നട തുറന്നതിനാല്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജനുവരി 22 ന് പരിഗണിക്കാമെന്ന് പറഞ്ഞ പുനഃപരിശോധനാ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു. ഈ കേസില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ജനുവരി 22 ന് പറഞ്ഞാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ […]

ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്

ജാവയ്ക്ക് പിന്നാലെ യെസ്ഡി ബൈക്കുകളും ഇന്ത്യയിലേക്ക്. ജാവ ബൈക്കുകളെ ഇന്ത്യയില്‍ കൊണ്ടുവരുന്ന ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനി സ്ഥാപകന്‍ അനുപം തരേജ ഇക്കാര്യം സ്ഥിരീകരിച്ചു. ജാവ, ബിഎസ്എ ബൈക്കുകളെ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ക്ലാസിക് ലെജന്‍ഡ്‌സ് കമ്പനിക്കാണ്. അതേസമയം യെസ്ഡി ബൈക്കുകള്‍ എന്നു ഇന്ത്യയില്‍ വരുമെന്ന വിശദാംശങ്ങള്‍ തരേജ വെളിപ്പെടുത്തിയില്ല. വിപണിയില്‍ ജാവ ബൈക്കുകള്‍ സ്ഥാനമുറപ്പിച്ചതിന് ശേഷം മാത്രമായിരിക്കും യെസ്ഡിയെ കുറിച്ചു ക്ലാസിക് ലെജന്‍ഡ്‌സ് ചിന്തിക്കുക. തുടക്കകാലത്തു മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച  ഐഡിയല്‍ ജാവ കമ്പനിയായിരുന്നു ജാവ, യെസ്ഡി […]

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു

പമ്പ: ശശികല സന്നിധാനത്തേക്ക് നീങ്ങിയതിന്‍റെ പിന്നാലെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു. പൊലീസ് നിര്‍ദേശ പ്രകാരമാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്തിരിക്കുന്നത്. സമയം മാറുന്നതോടെ ഈ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ റദ്ദാകുന്ന സാഹചര്യമാണുള്ളത്. സന്നിധാനത്ത് നിന്ന് തിരിച്ച് പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മടങ്ങുന്നതിനും ഇത് പ്രശ്‌നങ്ങള്‍ സൃഷടിക്കും.

ഷവോമി റെഡ്മി നോട്ട് 6 പ്രോ ആദ്യവില്‍പ്പന ഫ്ലിപ്കാര്‍ട്ടില്‍ നവംബര്‍ 23ന്

ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബര്‍ 22നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണിന്‍റെ ആദ്യവില്‍പ്പന നവംബര്‍ 23ന് ആരംഭിക്കും. 12 മണി മുതലാണ് വില്‍പ്പന ആരംഭിക്കുക. 19:9 അനുപാതത്തിലുള്ള വലിയ സ്‌ക്രീനും നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മറ്റ് ഫീച്ചറുകളും റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട്ട്ഫോണിനെ വ്യത്യസ്തമാക്കുന്നു. കറുപ്പ്, നീല, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിനൊപ്പം തന്നെ സെല്‍ഫി സ്റ്റിക്കോ ഒരു എംഐ വൈഫൈ റിപ്പീറ്ററോ നല്‍കും. 6.18 ഇഞ്ച് ഫുള്‍ എഫ്‌എച്ച്‌ഡി […]

നാമജപ പ്രതിഷേധം; കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു

പമ്പ: ശബരിമലയില്‍ ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത 15 പേര്‍ ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ മണിയാര്‍ ക്യാമ്പില്‍ പ്രത്യേകം ചോദ്യം ചെയ്യുകയാണ്. സന്നിധാനത്തെ സംഭവം ആസൂത്രിത നീക്കമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിരവധി പേരെ രാത്രി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.