ഗജ ചുഴലിക്കാറ്റില്‍ നാശം വിതച്ചവര്‍ക്ക് കൈതാങ്ങായി വിജയ് സേതുപതി

തമിഴ്നാട്: കഴിഞ്ഞ ദിവസം തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ഗജ ചുഴലിക്കാറ്റ് ഒട്ടേറെ പേരുടെ ജീവനുകളെടുത്തു. നിരവധി നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പലരും രംഗത്തെത്തുകയാണ്. നടന്‍ സേതുപതി സഹായവുമായി എത്തിയിട്ടുണ്ട്. ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയാണ് വിജയ് സേതുപതി സംഭാവന ചെയ്തിരിക്കുന്നത്. ഗജ ആഞ്ഞടിച്ച തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ തോട്ടകൃഷി അടക്കം വന്‍ കൃഷിനാശമാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകളുടെ ജീവനോപാദിയും താറുമാറായി. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിലുണ്ടായിരുന്നത്. വിവിധ ജില്ലകളിലായി ഇതുവരെ 45 […]

ദീപിക-രണ്‍വീര്‍ വിവാഹം വിവാദത്തില്‍; മതാചാരം ലംഘിച്ചെന്ന് ആരോപണം

ഇറ്റലി: ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ ആഘോഷമാക്കിയ ദീപിക രണ്‍വീര്‍ വിവാഹം വിവാദത്തിലെത്തിയിരിക്കുകയാണ്. ഈ മാസം 14, 15 തീയ്യതികളിലായിരുന്നു വിവാഹം. ദീപികയുടെയും രണ്‍വീറിന്‍റെയും മതാചാര പ്രകാരം കൊങ്ങിണി സിഖ് ആചാര രീതികളിലായിരുന്നു വിവാഹച്ചടങ്ങുകള്‍. എന്നാല്‍ ഇപ്പോള്‍ നവംബര്‍ 15ന് നടന്ന സിഖ് വിവാഹച്ചടങ്ങുകളുടെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് സെലിബ്രിറ്റി ദമ്പതികള്‍. സിഖ് മതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരേയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തു വന്നിരിക്കുന്നത്. ഇറ്റലിയില്‍ ഒരുക്കിയ വിവാഹവേദിയില്‍ താത്കാലികമായി […]

കൊച്ചിയില്‍ ലോറിയിടിച്ച്‌ ബൈക്ക് യാ​ത്രി​കന് ദാ​രു​ണാ​ന്ത്യം

കൊച്ചി: കൊച്ചിയില്‍ ലോറിയിടിച്ച്‌ ബൈക്ക് യാ​ത്രി​ക​നു ദാ​രു​ണാ​ന്ത്യം. കു​ണ്ട​ന്നൂ​ര്‍-​തേ​വ​ര മേ​ല്‍​പ്പാ​ല​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ത്തി​ല്‍ ഗ്യാ​സ് ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് ആണ് ബൈ​ക്ക് യാത്രികൻ മരിച്ചത്. നെ​ട്ടൂ​രി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തേ​വ​ര സ്വ​ദേ​ശി​യും കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ലെ താല്‍കാ​ലി​ക ജീ​വ​ന​ക്കാ​ര​നു​മാ​യ ഷി​ബു(49) ആ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ണ്ട​ന്നൂ​രി​ല്‍ ​നി​ന്നും തേ​വ​ര ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു ഇ​രു വാ​ഹ​ന​ങ്ങളും. ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ടു​ക​യും അ​പ​ക​ടം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു​. തെ​റി​ച്ചു​വീണ ഷി​ബു​വി​ന്‍റെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ പി​ന്‍​ച​ക്ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി ത​ല്‍ക്ഷ​ണം മരിച്ചു. വി​വ​ര​മ​റി​ഞ്ഞ് […]

സാംസങ് ഗാലക്‌സി A9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ക്വാഡ് റിയര്‍ ഫേസിങ് ക്യാമറകളോടു കൂടിയ സാംസങ് ഗാലക്‌സി  A9 ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ ഇന്ത്യയിലും ഫ്ലിപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാകും. ബ്ലാക്ക്, പിങ്ക്, ബ്ലു എന്നിങ്ങനെ മൂന്ന് കളര്‍ വാരിയന്‍റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 24 എംപി പ്രൈമറി സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 8 എംപി സെന്‍സര്‍, 5 എംപി സെന്‍സര്‍, 24 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സവിശേഷതകള്‍. 18:5:9 ആസ്പെക്‌ട് റേഷ്യോ, 2220×1080 പിക്സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി […]

ഡിവൈഎസ്പിയേയും സി.ഐയേയും ഭീഷണിപ്പെടുത്തി; കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്

കണ്ണൂര്‍: ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഡി വൈ എസ്.പിയേയും സി.ഐ യേയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്തതിനാണ് അറസ്റ്റ് വാറണ്ട്. അതേസമയം സന്നിധാനത്തേക്ക് പുറപ്പെട്ട കെ. സുരേന്ദ്രനെ ഞായറാഴ്ച്ച നിലയ്ക്കലില്‍ വച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുമുടിക്കെട്ടുമായാണ് കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് നീങ്ങിയത്. കെ.സുരേന്ദ്രന്‍റെ കൂടെ ഏഴ് പേരുമുണ്ടായിരുന്നു. മടങ്ങിപ്പോകണമെന്ന് പല തവണ സുരേന്ദ്രനോട് എസ്പി അഭ്യര്‍ഥിച്ചിരുന്നു. അല്ലെങ്കില്‍ […]

ട്രോളിട്ടു പുലിവാല് പിടിച്ചു കേരള പോലീസ് എഫ് ബി പേജ്

തിരുവനന്തപുരം: ട്രോളുകളിട്ടു ശ്രദ്ധ പിടിച്ചു പറ്റിയ പേജാണ് കേരള പോലീസിന്‍റെത്. എന്നാല്‍ അടുത്തയിടെ നിഷ്പക്ഷമായ പോസ്റ്റുകളല്ല ഈ പേജില്‍ ഉണ്ടാവുന്നതെന്ന പരാതിക്കിടെ പുതിയ വിവാദമാണ് പേജിലെ ഒരു പോസ്റ്റ് മൂലം ഉണ്ടാവുന്നത്. പ്രതിഷേധം കനത്തപ്പോള്‍ പോസ്റ്റ് മുക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ഭക്തനെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നുവെന്ന് വ്യക്തമാക്കുന്ന ട്രോളാണ് പോലിസ് പേജില്‍ നിന്ന് അപ്രത്യക്ഷമായത്.     ആട് 2 സിനിമയിലെ ഒരു രംഗമാണ് ട്രോളിനായി ഉപയോഗിച്ചത്. ഓണ്‍ലൈന്‍ ഭക്തനെ കമ്പിവടിയെടുത്ത് പൊതുജനം തല്ലുന്ന ദൃശ്യമാണ് കേരള പൊലീസ് ട്രോളിനായി […]

തത്തയുടെ മിമിക്രി: അപായ ശബ്ദമെന്ന് ധരിച്ച് അഗ്‌നിശമനസേന- video

ലണ്ടന്‍: ബ്രിട്ടണിലെ ഡെവന്‍ഡ്രിയില്‍ വീടിനുള്ളില്‍നിന്ന് തീപിടിക്കുമ്പോഴുണ്ടാകുന്ന അപായ സൂചന കേട്ട് ഓടിയെത്തിയ അഗ്‌നിശമനസേന ഉദ്യോഗസ്ഥരെ കാത്തിരുന്നത് വീട്ടില്‍ വളര്‍ത്തുന്ന തത്ത. പലതവണ അപായ ശബ്ദം ഉയര്‍ന്നപ്പോള്‍ തത്തയുടെ അനുകരണമാണെന്നറിയാതെ അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ഇവിടെ എത്തുകയായിരുന്നു. പിന്നീട് വിശദമായി പരിശോധിക്കുന്നതിനിടെയാണ് ജാസ് എന്ന ഇവരുടെ ആഫ്രിക്കന്‍ തത്ത വളരെ നന്നായി അപായ ശബ്ദം അനുകരിക്കുന്നതായി കണ്ടതെന്ന് വാച്ച് കമാന്‍ഡര്‍ നോര്‍മന്‍ ജെയിംസ് പറഞ്ഞു.  

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി പ്രതികരിച്ച്‌ അമിത് ഷാ രംഗത്ത്. ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ ആരോപിച്ചു . മനുഷ്യത്വമില്ലാതെയാണ് പോലീസ് തീര്‍ത്ഥാടകരോട് പെരുമാറുന്നത് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി . അയ്യപ്പഭക്തരോട് സോവിയറ്റ് തടവുകാരെ പോലെ പെരുമാറാന്‍ എന്ന് മുഖ്യമന്ത്രി കരുതേണ്ട. മനുഷ്യത്വരഹിതമായി ആണ് പെണ്‍കുട്ടികളോടും അമ്മമാരോടും വൃദ്ധരോടും കേരള പൊലീസ് പെരുമാറുന്നത് എന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി . അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌ത മൂലം പന്നികളുടെ […]

പി. മോഹനന്‍റെ മകനെയും മരുമകളെയും ആക്രമിച്ച പ്രതിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: കുറ്റ്യാടി നെട്ടൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍റെ മകനെയും മരുമകളെയും അക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെയാണ് തിങ്കളാഴ്ച രാത്രി 12.30ഓടെ ബോംബേറുണ്ടായിരിക്കുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. കേസിലെ മറ്റൊരു പ്രതിയായ രമേശന്‍റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ഒരു സ്റ്റീല്‍ […]

നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ അവസാനിപ്പിച്ചു

തിരുവനന്തപുരം: നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള 50 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു. ശബരിമലയിലേക്കു തീര്‍ത്ഥാടകരുടെ വരവു കുറഞ്ഞതോടെയാണ് സര്‍വീസുകള്‍ അവസാനിപ്പിച്ചത്. ഇത് കെഎസ്ആര്‍ടിസിക്ക് കനത്ത നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് നിയന്ത്രണങ്ങള്‍ കെഎസ്ആര്‍ടിസിയെ ബാധിച്ചെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. 310 കെഎസ്ആര്‍ടിസി ബസുകളാണു നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു ചെയിന്‍ സര്‍വീസ് നടത്തുന്നത്. ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഉണ്ടായതോടെ 50 ബസുകളാണു സര്‍വിസില്‍നിന്നു പിന്‍വലിച്ചത്. പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ പമ്പയിലേക്കു ടിക്കറ്റ് […]