ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഡിസംബർ 1 മുതൽ എസ്ബിഐ ഇന്‍റർനെറ്റ് സേവനം തടസ്സപ്പെടും

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം മൊബൈൽ നമ്പർ നൽകാത്തവരുടെ ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം അടുത്തമാസം മുതൽ നിർത്തലാക്കുമെന്ന് എസ്.ബി.ഐ. അക്കൗണ്ടുമായി ഏതെങ്കിലും ഒരു മൊബൈൽ നമ്പർ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് ഡിസംബർ ഒന്നുമുതൽ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല. നവംബർ 30ന് മുൻപ് അക്കൗണ്ടുള്ള ബ്രാഞ്ചിൽ ബന്ധപ്പെട്ട് മൊബൈൽ നമ്പർ നൽകണം. എന്നാൽ മൊബൈൽ നമ്പർ നൽകാത്തവർക്ക് നെറ്റ് ബാങ്കിങ് ഉപയോഗിക്കാൻ കഴിയില്ലെന്നല്ലാതെ മറ്റ് സേവനങ്ങൾ ഒന്നും തടസ്സപ്പെടില്ല. അക്കൗണ്ടും എടിഎം കാർഡുമൊക്കെ തടസ്സമൊന്നുമില്ലാതെ ഉപയോഗിക്കാനാവും.

കെ. സുരേന്ദ്രന് വീണ്ടും കുരുക്ക്; ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല

കണ്ണൂര്‍: ശബരിമലയില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറണ്ട് അയച്ചതിനെ തുടര്‍ന്നാണിത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. സുരേന്ദ്രനുമായി കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരമറിയിക്കും. അതേസമയം, ശബരിമല കേസില്‍ പത്തനംതിട്ട മുന്‍സിഫ് കോടതി ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഇതിനിടെയാണ് സുരേന്ദ്രന് […]

ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞു 12 പേര്‍ മരിച്ചു

കട്ടക്ക്: ഒഡീഷയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. ഒ‌ഡീഷയിലെ കട്ടക്കിലാണ് സംഭവം. ഇന്നലെ വെെകുന്നേരമായിരുന്നു അപകടം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നില്‍ വന്നുപെട്ട പോത്തിനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബസ് നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മഹാനദി പാലത്തിലിടിച്ച്‌ പുഴയിലേക്ക് മറിഞ്ഞു. അപകടമറിഞ്ഞ് രക്ഷാപ്രവര്‍ത്തകരും, പൊലീസും സ്ഥലത്തെത്തിയിരുന്നു. 30 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം […]

പൊട്ടിച്ചിരിയുണര്‍ത്തി ‘ഓട്ടര്‍ഷ’യുടെ പുതിയ ടീസര്‍- VIDEO

അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം നവംബര്‍ 23 മുതല്‍ തിയേറ്ററുകളില്‍ ഓടിത്തുടങ്ങും. അനുശ്രീ ഒഴികെ ചിത്രത്തിലെ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്. ചിത്രത്തിലെ നായകനും നായികയും അനുശ്രീ ആണെന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നതെന്നും സംവിധായകന്‍ മുന്‍പ് പറഞ്ഞിരുന്നു. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഏറിയ പങ്കും […]

എം ഐ ഷാനവാസ് എംപി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്‍റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം അണുബാധയെത്തുടര്‍ന്ന് വഷളാവുകയായിരുന്നു. അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്‍റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്‍റെ ജനനം. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും […]

സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായുള്ള മഴ സംസ്ഥാനത്ത് പല ഭാഗങ്ങളിലായി തുടരുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒപ്പം ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖക്ക് അടുത്തായുമാണ് ന്യൂനമര്‍ദ്ദം ഉണ്ടായിരിക്കുന്നത്.  അതിശക്തമായ മഴ നവംബര്‍ 21ന് കേരളത്തില്‍ ഉടനീളം ഉണ്ടാകുമെന്ന സൂചനയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കി. തുടര്‍ന്ന്‍ ഇന്ന് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനം: ഒളിവിലായിരുന്ന വനിത മന്ത്രി കീഴടങ്ങി

ബിഹാര്‍: നിതിഷ് കുമാര്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന മഞ്ജു വര്‍മ കീഴടങ്ങി. പെണ്‍കുട്ടികളുടെ അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനം നടന്ന സംഭവത്തില്‍ കേസ് നേരിടുന്ന മന്ത്രി ഒളിവിലായിരുന്നു. ബേഗുസാരായിലെ കോടതിയിലാണ് കീഴടങ്ങിയത്. അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലേക്ക് ഏതാനും സഹായികള്‍ക്കൊപ്പം ഓട്ടോയിലാണ് ഇവരെത്തിയത്. കോടതി പരിസരത്തേക്കു കടന്നതും ഇവര്‍ക്ക് ബോധക്ഷയം സംഭവിച്ചു. തുടര്‍ന്നു പ്രഥമ ശുശ്രൂഷ നല്‍കി കോടതിമുറിയിലേക്കു കൊണ്ടു പോയി. മഞ്ജു വര്‍മയെ പിടികൂടാനാകാത്തതിന്‍റെ പേരില്‍ ബിഹാര്‍ സര്‍ക്കാരിനെയും പോലീസിനെയും സുപ്രീംകോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നവംബര്‍ 27 നു […]

ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു

സന്നിധാനം: ശബരിമലയില്‍ ഭക്തരുടെ തിരക്ക് ഏറുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമലയിലൊരുക്കിയിരിക്കുന്ന ക്രമീകരണങ്ങളില്‍ തൃപ്തിയും സന്തോഷവും രേഖപ്പെടുത്തി അയ്യപ്പഭക്തര്‍. നെയ്യഭിഷേകത്തിന് കൂടുതല്‍ സമയം. സന്നിധാനത്ത് വിരിവെച്ച്‌ ഭക്തര്‍ . മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്ന ആദ്യ രണ്ട് ദിനങ്ങളില്‍ അയ്യപ്പഭക്തരുടെ തിരക്ക് പൊതുവെ കുറവായിരുന്നു. എന്നാല്‍ 19, 20 തീയതികളില്‍ പതിനായിരക്കണക്കിന് ഭക്തരാണ് ശരണം വിളികളുമായി അയ്യപ്പ ദര്‍ശന പുണ്യം നേടിയത്. 20ാം തീയതി […]

ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി 15 സെക്കന്‍ഡുകള്‍ മതി

ദുബൈ: ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരിക്കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് ഇതെന്നും മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു. ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ സ്‌പോണ്‍സര്‍ വഴിയോ സന്ദര്‍ശക വിസക്ക് വേണ്ടി അപേക്ഷിക്കാം. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ […]

സന്നിധാനത്ത് പോകാന്‍ ഭയം; 110 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി

പത്തനംതിട്ട:ശബരിമലയില്‍ ദര്‍ശനം നടത്താതെ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി. മുംബൈയില്‍ നിന്നുവന്ന 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോയത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് സംഘം അറിയിച്ചു. ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ സംഘം തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘം അറിയിച്ചു. 13 കുട്ടികളും 12 മാളികപ്പുറങ്ങളും അടങ്ങുന്ന സംഘം ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിപ്പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭയം കൊണ്ടാണ് […]