സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,070 രൂപയും പവന് 24,560 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്. ഇന്ന് 160 രൂപയാണ് പവന് കുറവ് വന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില.

‘വെറുപ്പിക്കലല്ല ചേട്ടന്‍മാരെ, ഇത് ജീവിതം തന്ന വേദനകള്‍ക്കിടയിലും കണ്ടെത്തിയ സന്തോഷം’- video

സമൂഹത്തില്‍ പലരും പല തരത്തിലാണ് സൈബര്‍ ലോകത്ത് ഇടപഴകുന്നത്. ചിലര്‍ക്ക് തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിലെ ചെറിയ വിനോദമാണെങ്കില്‍ മറ്റു പലര്‍ത്ത് സ്വന്തം കഴിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദികളാണ്. ടിക് ടോക് അടക്കമുള്ള പുതിയ ആപ്പുകള്‍ വന്നതോടെ സ്വന്തം അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ വന്നു ചേര്‍ന്നു. എന്നാല്‍ നമ്മള്‍ കാണാതെ പോകുന്ന മറ്റു ചിലരുണ്ട്. അവര്‍ക്ക് ജിവിതത്തിലെ തീരാദുഖങ്ങളില്‍ നിന്നും ഒളിച്ചിരിക്കാനുള്ള മറ്റൊരു ലോകമായിരിക്കും ഈ സൈബര്‍ ഇടങ്ങള്‍, ശാരീരിക വൈഷ്യമതകളെ തുടര്‍ന്ന് […]

ഇപ്പോൾ മോദി ഇങ്ങനെയാണ് സംസാരിക്കുന്നത്’; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുൽ ഗാന്ധി- video

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ ഇന്നലെ ലോക്‌സഭാ തരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിനിടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ കളിയാക്കി രംഗത്തെത്തിയത്. മോദിയുടെ ശരീരഭാഷയും കൈകൊണ്ടുള്ള ആംഗ്യങ്ങളും അനുകരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രകടനം. നരേന്ദ്ര മോദി മുമ്പ് എങ്ങനെയായിരുന്നു, ഇപ്പോൾ എങ്ങനെയാണ് സംസാരിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി കാണിച്ചത്. ‘ഭായി ഓർ ബെഹനോ’ എന്ന മോദിയുടെ ‘സിഗ്നേച്ചർ സ്റ്റാർട്ട്’ തന്നെയാണ് മോദിയെ അനുകരിക്കാൻ രാഹുൽ ഗാന്ധിയും ഉപയോഗിച്ചത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് […]

ഇരുട്ടിവെളുത്തപ്പോഴേക്കും മലക്കംമറിഞ്ഞ് മുല്ലപ്പള്ളി; സി പി എമ്മുമായി ധാരണക്ക് ഇല്ല

തിരുവനന്തപുരം: പാര്‍ട്ടിക്കുളളില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമുണ്ടായ സമ്മര്‍ദ്ദത്തില്‍ സി പി എമ്മുമായി ധാരണക്ക് മടിയില്ലെന്ന് പ്രസ്താവിച്ച കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് നിലപാട് മാറ്റി. ഇരുട്ടിവെളുത്തപ്പോഴത്തേക്കും മുല്ലപ്പള്ളി നിലപാട് തിരുത്തുകയായിരുന്നു. സി പി എം അക്രമം വെടിഞ്ഞാല്‍ സഹകരിക്കാവുന്ന രാഷ്ട്രീയമാണ് ഇരുപാര്‍ട്ടികള്‍ക്കുമുളളതെങ്കില്‍ വ്യത്യസ്തരാഷ്ട്രീയമുളള ബി ജെ പിക്ക് വോട്ട് ചെയ്താല്‍പ്പോരെയെന്ന് വോട്ടര്‍മാര്‍ക്ക് ചിന്തിക്കാമെന്ന അപകടം തിരിച്ചറിയാതെയായിരുന്നു മുല്ലപ്പളളിയുടെ പ്രസ്താവന. കേരളത്തിലും സഹകരിക്കാമെന്ന മുല്ലപ്പളളിയുടെ പ്രസ്താവനയില്‍ ആദ്യമൊന്നമ്പരന്നെങ്കിലും പരിഹാസ മറുപടികളുമായാണ് സി പി […]

വാഹനാപകടം; മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ മരിച്ചു

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്. പ്രദേശത്ത് ഉണ്ടായിരുന്നവരാണ് വളപട്ടണം പാലം കഴിഞ്ഞു അപകടത്തില്‍പ്പെട്ട പ്രതീഷിനെ വഴിയരികില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേഷ്‌മയാണ് ഭാര്യ. സംസ്കാരം […]

ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മരിച്ചവരില്‍ ഒരു മലയാളിയും, രണ്ട് പേരെ കാണാനില്ല

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഒമ്പത് പേരില്‍ ഒരു മലയാളിയും. എറണാകുളത്തുനിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയാണ് (53) മരിച്ചത്. ജയശ്രീയുടെ മൃതദേഹം സഹോദരന്‍ തിരിച്ചറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ 25 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്.   മലയാളികൾ ഉൾപ്പടെ നിരവധി പേർ ഇവിടെ താമസമുണ്ടായിരുന്നു. അതേസമയം ഹോട്ടലില്‍ താമസിച്ചിരുന്ന രണ്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ആലുവ ചേരാനെല്ലൂര്‍ സ്വദേശികളായ പത്തംഗ മലയാളി കുടുംബം ഈ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു.  ഈ സംഘത്തിലുള്ള നളിനിയമ്മ, […]

മമ്മൂട്ടിയുടെ വീട്ടില്‍ പാപ്പയുടെ കുടുംബം; ദുല്‍ക്കറിനെ കണ്ടതിന്‍റെ സന്തോഷം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ്‌

കൊച്ചി: മമ്മൂട്ടി ചിത്രം പേരന്‍പ് തമിഴ്‌നാട്ടിലും കേരളത്തിലും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയക്കരുത്തില്‍ ശക്തമായ വേഷം കാഴ്ചവെയ്ക്കുന്ന സാധനയുടെ പാപ്പ എന്ന കഥാപാത്രവും പ്രേക്ഷക കൈയടി നേടുകയാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സാധന നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിജയത്തിനൊപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്‍റെ സന്തോഷം പങ്കുവെയ്ക്കുകയാണ് സാധനയും കുടുംബവും. സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. യഥാര്‍ഥ മനുഷ്യനാണ് […]

കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍; ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് വാട്സ്‌സാപ്പ്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന ചില നിബന്ധനകള്‍ മെസ്സേജിങ് ആപ്പായ വാട്സ്‌സാപ്പിനെ കാര്യമായി ബാധിച്ചേക്കുമെന്ന് സൂചന. ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം കമ്പനി ഗൗരവപൂര്‍വ്വം പരിഗണിക്കുകയാണെന്നും ഉടന്‍ തന്നെ തീരുമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 20 കോടി ഉപയോക്താക്കളാണ് വാട്സ്‌സാപ്പിന് ഇന്ത്യയില്‍ ഉള്ളത്. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കള്‍ ഉള്ള ഈ മെസേജിങ് സേവനത്തിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്. ഇന്ത്യ കൊണ്ടുവരാന്‍ പോകുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്‌സാപ്പിന് സ്വീകാര്യമല്ല എന്നതാണ് കാരണം. വാട്‌സാപ്പിന് എന്‍ഡ് […]

വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം ഉപേക്ഷിക്കണം: മുഖ്യമന്ത്രി

കൊച്ചി:വ്യവസായങ്ങള്‍ക്ക് മുടക്ക് വരുത്തുന്നവരാകരുത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വ്യവസായങ്ങള്‍ തുടരാനെത്തുന്നവര്‍ നമ്മളെ കൈകാര്യം ചെയ്യാന്‍ വരുന്നവരാണെന്ന മനോഭാവം എല്ലാവരും ഉപേക്ഷിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വില്ലേജ് ഓഫിസു മുതല്‍ സെക്രട്ടേറിയേറ്റ് വരെയുളള മുഴുവന്‍ സര്‍ക്കാരോഫീസുകളിലും ഈ സമീപനം ഉറപ്പാക്കണമെന്ന് മുന്നറിയിപ്പിന്‍റെ സ്വരത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളും വ്യവസായികളോടുളള മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ […]

ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് സംഭാവനയില്ല; നിലപാട് കടുപ്പിച്ച്‌ വ്യവസായ സംഘടനകള്‍

കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേലില്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളുടെ യോഗമാണ് നിലപാടെടുത്തത്. ഇക്കാര്യം അറിയിക്കാനായി മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം നേരില്‍ കാണാനും യോ​ഗം തീരുമാനിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ആണ് വിവിധ ജില്ലകളില്‍ നിന്നുള്ള വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ കൊച്ചിയില്‍ യോഗം സംഘടിപ്പിത്. […]