മുംബൈ ഇരട്ടസ്​ഫോടനക്കേസ്‌ : വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മരിച്ചു

നാഗ്​പുര്‍: 2003 മുംബൈ ഇരട്ടസ്​ഫോടനക്കേസില്‍ വധശിക്ഷക്ക്​ വിധിക്കപ്പെട്ട പ്രതി മുഹമ്മദ്​ ഹനീഫ്​ സയിദ്​ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേസില്‍ മുഖ്യപ്രതിയായ ഹനീഫിന്​​ നാഗ്​പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌​ ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന്​ വൈകിട്ട്​ നാഗ്​പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരിച്ചു. ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക റിപ്പോര്‍ട്ട്​. മൃതദേഹം ബന്ധുക്കളെ സാന്നിധ്യത്തില്‍ ഇന്ന്​ പോസ്​​റ്റ്​മോര്‍ട്ടം ചെയ്യുമെന്നും ശേഷം മൃതദേഹം കൈമാറുമെന്നും​ ജയില്‍ സൂപ്രണ്ട്​ പൂജ ബോസ്​ലെ അറിയിച്ചു. ഇരട്ട സ്‌ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ഹനീഫ്​ […]

മോദി കള്ളനും ആത്മാര്‍ത്ഥതയും ഇല്ലാത്ത വ്യക്തി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്ത് ആത്മാര്‍ത്ഥതയാണ് ഉള്ളതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പോകുന്നിടത്തെല്ലാം കള്ളം പറയുന്ന മോദി ആന്ധ്രാപ്രദേശിനോടുളള കടമ നിറവേറ്റുന്നില്ലെന്നും രാഹുല്‍ ആഞ്ഞടിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദില്ലിയില്‍ നടത്തുന്ന നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പ്രധാനമന്ത്രി, പ്രധാനമന്ത്രിയാകുന്നത് അഴിമതിക്കെതിരെ പൊരുതുമ്പോഴാണ്. എന്നാല്‍ മോദി സുഖമായി മോഷ്ടിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എല്ലാ പ്രതിരോധ കരാറുകളിലും അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ […]

വീട് നല്‍കാമെന്നു പറഞ്ഞു പറ്റിച്ചു; മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍

വയനാട്: മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍. മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണവുമായാണ് ആദിവാസികള്‍ രംഗത്തെത്തിയത്. വയനാട് പരക്കുനി കോളനിയിലെ ആദിവാസികളാണ് നടിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് […]

ഷുക്കൂര്‍ വധക്കേസ്; പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍‌പ്പിച്ചു. സി.ബി.ഐ എസ്.പി ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തലശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കല്യാശേരി എം.എല്‍.എയായ ടി.വി രാജേഷിനെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ 32ാം പ്രതിയായാണ് ജയരാജനെ പ്രതിചേര്‍ത്തിരിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ജയരാജനെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ ദുര്‍ബല വകുപ്പുകളാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചുമത്തിയത്. എന്നാല്‍ നിലവിലെ സി.ബി.ഐ കേസ് വളരെ […]

ദൈവതുല്യയാണ് അമൃതാനന്ദമയി, ജീവിതത്തിലേക്ക് തന്നെ തിരിച്ച് കൊണ്ടു വന്നതും അമ്മ തന്നെ: സലിംകുമാര്‍

കൊച്ചി:   രോഗ ബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയാണെന്ന് നടനും സംവിധായകനുമായ സലിംകുമാര്‍. കൊച്ചിയില്‍ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും സലിംകുമാര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ട് അമൃതാനന്ദമയിമഠത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച അമൃതശ്രീ സ്വാശ്രയസംഘങ്ങളുടെ എറണാകുളം ജില്ലാ സംഗമമാണ് ഏലൂരിലെ ഫാക്ട് ഗ്രൗണ്ടില്‍ നടന്നത്. സംഗമം ഉദ്ഘാടനം ചെയ്ത സലിംകുമാര്‍ മാതാ അമൃതാനന്ദമയി തന്‍റെ ജീവിതത്തെ സ്വാധീനിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി. സ്ത്രീശാക്തീകരണത്തിന്‍റെ […]

കോണ്‍ഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നത് അറവ് ശാലയില്‍ നിന്നുള്ള അഹിംസ വാദം: പി എസ് ശ്രീധരന്‍ പിള്ള

കാസര്‍ഗോഡ്: കോണ്‍ഗ്രസ് അക്രമത്തിനെതിരെ സംസാരിക്കുന്നത് അറവ് ശാലയില്‍ നിന്നും ഉയരുന്ന അഹിംസ വാദമായി കാണാനേ കഴിയുകയുള്ളുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. യുഡിഎഫും എല്‍ഡിഎഫും ബിജെപിയെ സംബന്ധിച്ച് വര്‍ജ്ജ്യ വസ്തുക്കളാണെന്നും ഭയപ്പാട് കൊണ്ട് നുണപ്രചാരണത്തിലാണ് രണ്ട് മുന്നണികളെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. എസ് രാജേന്ദ്രനെ പോലുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും പി പി മുകുന്ദന്‍ മത്സരിക്കുന്ന കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശീധരന്‍ പിള്ള വ്യക്തമാക്കി.

അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ല; ഖുശ്ബുവിന്‍റെ സിനിമകള്‍ കാണാത്തതിനെ കുറിച്ച് മകളുടെ മറുപടി

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഖുശ്ബു. ഇപ്പോഴും സിനിമയ്ക്ക് പുറമേ സീരിയലിലും ഖുശ്ബു നിറഞ്ഞ സാന്നിധ്യമായി തുടരുകയാണ്. എന്നാല്‍ അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ലെന്നാണ് ഖുശ്ബുവിന്‍റെ മകള്‍ അനന്ദിത സുന്ദര്‍ പറയുന്നത്. അതിന് വ്യക്തമായ കാരണവും അവര്‍ പറയുന്നുണ്ട്. അമ്മ അഭിനയിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടില്ലേ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. എന്നാല്‍ ഇല്ലെന്ന് പറയുമ്പോള്‍ എല്ലാവരും എന്നെ ചീത്ത പറയാറാണ് പതിവ്. നടി എന്നതിലുപരി അവര്‍ എനിയ്ക്ക് അമ്മയാണ്. അമ്മ അഭിനയിച്ച ചിത്രങ്ങളായ […]

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്ക്

തൃശൂര്‍ : കഴിഞ്ഞദിവസം രണ്ട് പേരുടെ മരണത്തിനിടയാക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവ എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി വനം വകുപ്പ്. ക്ഷേത്ര ഉത്സവത്തിന്‍റെ എഴുന്നള്ളിപ്പിനായും ഗൃഹപ്രവേശനത്തിനായും കൊണ്ടുവന്നപ്പോള്‍ രണ്ട് പേരെ ചവിട്ടിക്കൊന്നതിനെ തുടര്‍ന്നാണ് വിലക്ക്. പതിനഞ്ച് ദിവസത്തേയ്ക്കാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 15 ദിവസത്തിനുശേഷം ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് കൈമാറിയാല്‍ മാത്രമേ ഇനി എഴുന്നള്ളിപ്പിന് അനുവാദം നല്‍കൂ എന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് […]

കണ്ണൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇരിട്ടി സ്വദേശി പ്രകാശന്‍, അര്‍ജുനന്‍, ആകാശ് എന്നിവരാണ് മരിച്ചത്.  അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയും ബുള്ളറ്റ് ബൈക്കും  കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പയ്യന്നൂര്‍ ദേശീയപാതയിലും ഇന്നലെ അപകടം നടന്നിരുന്നു. വെള്ളൂര്‍ പുതിയങ്കാവില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിയിലും ഓട്ടോയിലും കാറിടിക്കുകയായിരുന്നു.

ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചു; കണ്ണന്താനം വീണ്ടും വിവാദത്തിലേക്ക്

തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടനത്തിന് തിരികളെല്ലാം ഒറ്റക്ക് കത്തിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വേദിയിലുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനും എ. സമ്പത്ത് എംപിക്കും അവസരം നല്‍കാതെ ഉദ്ഘാടകനായ കണ്ണന്താനം തന്നെ നിലവിളക്കിലെ എല്ലാ തിരിയും ഒറ്റയ്ക്കു കത്തിക്കുകയായിരുന്നു. സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പദ്ധതിയെ ചൊല്ലി മന്ത്രി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും തമ്മില്‍ വാക്‌പോരും ഉണ്ടായി. തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി സംസ്ഥാന സര്‍ക്കാരിന്‍റെയാണെന്നും സംസ്ഥാന പദ്ധതികളെ കേന്ദ്രം […]