സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്

ചെന്നൈ: സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ കൊടുത്ത് വരുത്തിച്ച ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ്. ചെന്നൈയിലാണ് ഭക്ഷണപ്രേമികളെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ബാലമുരുകന്‍ എന്ന യുവാവാണ് കഴിഞ്ഞ ഞായറാഴ്ച്ച സ്വിഗ്ഗി വഴി ന്യൂഡില്‍സിന് ഓര്‍ഡര്‍ ചെയ്തത്. ന്യൂഡില്‍സിന് ഓര്‍ഡര്‍ കൊടുത്തത് സെല്ലായ്യൂരിലെ ചോപ്പ് ആന്‍റ് സ്റ്റിക്‌സ് ചൈനീസ് റെസ്‌റ്റോറന്‍റില്‍ നിന്നായിരുന്നു. എന്നാല്‍ ന്യൂഡില്‍സ് തുറന്നപ്പോള്‍ നോക്കിയപ്പോള്‍ തന്നെ താന്‍ ഛര്‍ദ്ദിച്ചു പോയെന്ന് ബാലമുരുകന്‍ പറഞ്ഞു . രക്തം കലര്‍ന്ന ബാന്‍ഡേജ് ഭക്ഷണത്തില്‍ ഉണ്ടെന്നും ന്യൂഡില്‍സ് മാറ്റി തരണമെന്നും ബലമുരുകന്‍ റെസ്റ്റോറന്‍റില്‍ […]

ഡല്‍ഹി തീപിടിത്തം: മലയാളികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച നാട്ടിലെത്തിക്കും

തിരുവനന്തപുരം: സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച വീട്ടിലെത്തിക്കും. ബുധനാഴ്ച പുലര്‍ച്ചെ 5.10ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ ചിലവിലായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുക. ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി സ്വ​ദേ​ശി ജ​യ​ശ്രീ (53), ഇ​വ​രു​ടെ അ​മ്മ നളിനി​യ​മ്മ, ബ​ന്ധു വി​ദ്യാ​സാ​ഗ​ര്‍ എ​ന്നി​വ​രാ​ണ് ദുരന്തത്തില്‍ മരിച്ച മലയാളികള്‍. ജയശ്രീയുടെ മരണം പുലര്‍ച്ചെ തന്നെ സ്ഥിരീകരിച്ചിരുന്നു. ബാക്കി രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ […]

വീഗാലാന്‍ഡിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവം അന്വേഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: വീഗാലാന്‍ഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിന് നഷ്ട പരിഹാരം നിഷേധിച്ച സംഭവത്തില്‍ അഡ്വക്കേറ്റ് സി കെ കരുണാകരനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്. 2002 ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ ബക്കറ്റ് ഷവര്‍ എന്ന പേരിലുള്ള റൈഡില്‍ നിന്ന് വീണ് പരിക്കേറ്റ […]

‘ഒരു അഡാറ് ലവി’ന്‍റെ പുതിയ ടീസ൪ പുറത്തിറങ്ങി

ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു അഡാറ് ലവി’ന്‍റെ തെലുങ്ക് പതിപ്പിന്‍റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ലവേഴ്‌സ് ഡേ എന്ന് പേരിട്ട് ചിത്രത്തിലെ പാട്ടിന്‍റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രിയയ്ക്കും റോഷനുമൊപ്പം നൂറിന്‍ ഷെരിഫും ഗാനരംഗത്തില്‍ തിളങ്ങുന്നുണ്ട്. ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ഒരേസമയം നാലു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ മറ്റു മൂന്ന് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കില്‍ ലവേഴ്‌സ് […]

ദേശീയ പണിമുടക്ക് ദിനങ്ങള്‍ ആകസ്മിക അവധിയായി കാണാം; ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷട്രേഡ് യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമാകില്ല. ജനുവരി 8, 9 ദിവസങ്ങളില്‍ ജോലിക്കെത്താത്തവര്‍ക്ക് അര്‍ഹതപ്പെട്ട അവധി നല്‍കാന്‍ അനുവദിച്ച്‌ കൊണ്ട് പൊതുഭരണ സെക്രട്ടറി ഉത്തരവിറക്കി. പൊതുഭരണ സെക്രട്ടറി എ ജയതിലക് ആണ് ഉത്തരവിറക്കിയത്. ആ ദിവസങ്ങളിലെ അവധി ആകസ്മിക അവധിയായി കാണാനാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവില്‍ നിര്‍ദേശിച്ചത്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും അന്നേ ദിവസങ്ങളിലെ അവധി നിയമവിധേയമാകും. സമരം ചെയ്തവര്‍ക്ക് ഡയസനോണ്‍ സര്‍ക്കാര്‍ ബാധമാക്കിയിരുന്നില്ല. ഈ […]

കലാഭവന്‍ മണിയുടെ മരണം; സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിയുടെ അനുമതി

കൊച്ചി: ചലചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സിജെഎം കോടതിയാണ് സിബിഐയുടെ ആവശ്യം അംഗീകരിച്ചത്. ജാഫര്‍ ഇടുക്കിയടക്കം കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം ചെന്നിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ സിബിഐ […]

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മോഷണം പോയത് അമ്പതോളം മൊബൈല്‍ ഫോണുകള്‍

ലക്‌നൗ: പ്രിയങ്ക ഗാന്ധി വാദ്രയുടെ സജീവ രാഷ്ടീയ പ്രവേശനത്തിന് നൃത്തം വെച്ചും ജയ് വിളിച്ചും ലക്ഷക്കണക്കിന് പേരാണ് വരവേല്‍ക്കാന്‍ എത്തിയത്. രാഷ്ടീയ പ്രവേശനത്തിനത്തിന് ശേഷം ആദ്യമായി ലക്‌നൗവില്‍ നടത്തിയ റോഡ് ഷോയ്ക്ക് വന്‍ ജന പങ്കാളിത്തമായിരുന്നു ലഭിച്ചത്. എന്നാല്‍ മോഷ്ടാക്കള്‍ക്ക് ചാകരയായിരുന്നു ഈ മെഗാറാലി. റാലിക്കിടയില്‍ ഏകദേശം അമ്പതോളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി ലക്‌നൗ പൊലീസ് പറഞ്ഞു. ഒരു മോഷ്ടാവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്നും ഒരു […]

അച്ചടക്കമുള്ളതിനാല്‍ പരോള്‍ നല്‍കി; കുഞ്ഞനന്തനെ പിന്തുണച്ച്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അച്ചടക്കമുള്ള തടവുകാരനായതിനാലാണ് ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്തിനാണെന്ന് വിശദീകരിച്ച്‌ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ പൂര്‍ണമായും പിന്തുണച്ചത്. കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനായ തടവുകാരനല്ലെന്നും ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇതുവരെ […]

ഡല്‍ഹി തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്ത​ത്തി​ല്‍ മരി​ച്ചവരുടെ എണ്ണം 17 ആയി. ഇതില്‍ മൂ​ന്നു പേ​ര്‍ മ​ല​യാ​ളി​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കൊ​ച്ചി ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി സ്വ​ദേ​ശി ജ​യ​ശ്രീ (53), ഇ​വ​രു​ടെ അ​മ്മ ന​ളി​നി​യ​മ്മ, ബ​ന്ധു വി​ദ്യാ​സാ​ഘ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം ന​ളി​നി​യ​മ്മ​യേ​യും വി​ദ്യാ​സാ​ഘ​റി​നെ​യും സം​ബ​ന്ധി​ച്ച്‌ വി​വ​ര​മി​ല്ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് ന​ളി​നി​യ​മ്മ​യു​ടേ​യും വി​ദ്യാ​സാ​ഘ​റി​ന്‍റെ​യും മരണം സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം മ​രി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ന​ളി​ന​യ​മ്മ​യു​ടെ മറ്റൊ​രു മ​ക​ളു​ടെ മ​ക​ളു​ടെ ക​ല്യാ​ണ​ത്തി​നാ​യാ​ണ് മ​ല​യാ​ളി സം​ഘം ഡ​ല്‍​ഹി​യി​ല്‍ […]

അതിശയിച്ച് മോഹന്‍ലാല്‍; ഗൗരവം വിടാതെ കുട്ടി ആരാധകന്‍- video

കൊച്ചി: ‘എന്തോ ഇഷ്ടമാണ് ആളുകള്‍ക്ക്..’ സിനിമയിലെ വാചകമാണെങ്കിലും മലയാളി എന്നും ഈ നടന്‍റെ പേരിനൊപ്പം ചേര്‍ത്ത് കെട്ടാറുണ്ട് ഇതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ഒരു കുട്ടിലാലേട്ടന്‍ ആരാധകനാണ്. വ്യത്യസ്ഥത ഒന്നുമില്ലെങ്കിലും അവന്‍റെ മുഖത്തെ കുറിമ്പും ഗൗരവവും ആരാധകര്‍ക്കും ഏറെ ഇഷ്ടമാകുന്നു കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷത്തിനിടയാണ് സംഭവം നടന്നത്. വേദിയിലിരിക്കുന്ന മോഹന്‍ലാലിന് അടുത്തേക്ക് നടന്നെത്തിയ കുട്ടി ആരാധകന്‍ ഒരു സെല്‍ഫി എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്‍റെ മുന്നിലിരിക്കുന്ന സൂപ്പര്‍താരത്തെയോ മറ്റ് താരങ്ങളയോ കൂസാതെ വളരെ സാധാരണമായി ഇവന്‍ സെല്‍ഫിയുമായി […]