‘ഒരു അഡാറ് ലവി’ന്‍റെ പുതിയ ടീസ൪ പുറത്തിറങ്ങി

ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു അഡാറ് ലവി’ന്‍റെ തെലുങ്ക് പതിപ്പിന്‍റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ലവേഴ്‌സ് ഡേ എന്ന് പേരിട്ട് ചിത്രത്തിലെ പാട്ടിന്‍റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

പ്രിയയ്ക്കും റോഷനുമൊപ്പം നൂറിന്‍ ഷെരിഫും ഗാനരംഗത്തില്‍ തിളങ്ങുന്നുണ്ട്. ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.

ഒരേസമയം നാലു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ മറ്റു മൂന്ന് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കില്‍ ലവേഴ്‌സ് ഡേയും കന്നഡത്തില്‍ കിറിക്ക് ലവ് സ്‌റ്റോറിയെന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഫെബ്രുവരി 14ന് വാലന്‍റൈന്‍സ് ഡേയ്ക്ക് റിലീസ് ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരും.

Related posts

Leave a Reply

*