ഡല്‍ഹി തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ ഹോ​ട്ട​ലി​ല്‍ തീ​പി​ടു​ത്ത​ത്തി​ല്‍ മരി​ച്ചവരുടെ എണ്ണം 17 ആയി. ഇതില്‍ മൂ​ന്നു പേ​ര്‍ മ​ല​യാ​ളി​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കൊ​ച്ചി ചോ​റ്റാ​നി​ക്ക​ര എ​രു​വേ​ലി സ്വ​ദേ​ശി ജ​യ​ശ്രീ (53), ഇ​വ​രു​ടെ അ​മ്മ ന​ളി​നി​യ​മ്മ, ബ​ന്ധു വി​ദ്യാ​സാ​ഘ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​നു ശേ​ഷം ന​ളി​നി​യ​മ്മ​യേ​യും വി​ദ്യാ​സാ​ഘ​റി​നെ​യും സം​ബ​ന്ധി​ച്ച്‌ വി​വ​ര​മി​ല്ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് ന​ളി​നി​യ​മ്മ​യു​ടേ​യും വി​ദ്യാ​സാ​ഘ​റി​ന്‍റെ​യും മരണം സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം മ​രി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ന​ളി​ന​യ​മ്മ​യു​ടെ മറ്റൊ​രു മ​ക​ളു​ടെ മ​ക​ളു​ടെ ക​ല്യാ​ണ​ത്തി​നാ​യാ​ണ് മ​ല​യാ​ളി സം​ഘം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​ത്. ഗാ​സി​യാ​ബാ​ദി​ലാ​യി​രു​ന്നു വി​വാ​ഹ ച​ട​ങ്ങു​ക​ള്‍. ഏ​ഴാം തീ​യ​തി​യാ​ണ് ഇ​വ​ര്‍ കേ​ര​ള​ത്തി​ല്‍​നി​ന്നും ഡ​ല്‍​ഹി​ക്ക് പു​റ​പ്പെ​ട്ട​ത്. വി​വാ​ഹ​ത്തി​നു ശേ​ഷം താ​ജ്മ​ഹ​ല്‍ ഉള്‍പ്പെ​ടെ സ​ന്ദ​ര്‍​ശി​ച്ച സം​ഘം ചൊ​വ്വാ​ഴ്ച ഹ​രി​ദ്വാ​റി​ലേ​ക്ക് പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​ഞ്ച് നി​ല​യി​ലു​ള്ള ഹോ​ട്ട​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​യി​രു​ന്നു മ​ല​യാ​ളി സം​ഘം ഉ​ണ്ടാ​യി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​ന് ക​രോ​ള്‍​ബാ​ഗി​ലെ അ​ര്‍​പ്പി​ത് പാ​ല​സ് ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. പു​ല​ര്‍​ച്ചെ ആ​യ​തി​നാ​ല്‍ എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ര​ക്ഷ​പെ​ടാ​ന്‍ പ​ല​ര്‍​ക്കും സാ​ധി​ച്ചി​ല്ല. നി​മി​ഷ​നേ​രം കൊ​ണ്ട് തീ ​ആ​ളി​പ്പ​ട​രു​ക​യും ചെ​യ്തു. രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. ഇ​രു​പ​തോ​ളം ഫ​യ​ര്‍ എ​ന്‍​ജി​നു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

prp

Related posts

Leave a Reply

*