‘തീവണ്ടി’യിലെ ആദ്യഗാനം പുറത്തിറങ്ങി

യുവനടന്‍മാരില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. മായാനദിയുടെ വിജയത്തിനു ശേഷം അഭിയുടെ കഥ തീയറ്ററുകളിലെത്താനായി കാത്തുനില്‍ക്കുകയാണ്. ഇപ്പോഴിതാ പുതിയ ചിത്രം തീവണ്ടിയും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘താ തിന്നം താനാ തിന്നം’ എന്നു തുടങ്ങുന്ന ഗാനം മനോഹരമാണ്. തീവണ്ടി വിഷുവിന് തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിലുള്ള ചിത്രം തൊഴില്‍ രഹിതനായ ചെറുപ്പക്കാരന്‍റെ കഥയാണ് പറയുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് പാട്ടിനു […]

വനിത പഞ്ചായത്തംഗത്തോട് അശ്ലീലസംഭാഷണം; ബിജെപി നേതാവിനെതിരെ കേസ്

അമ്പലപ്പുഴ: ബിജെപിയുടെ വനിത പഞ്ചായത്തംഗത്തോട് ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ച ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്‍റ് ആഞ്ഞിലിപ്പറമ്പില്‍ സുനില്‍കുമാറിനെതിരെയാണ്  പുന്നപ്ര പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുക, അസഭ്യം പറയുക, പോസ്റ്റര്‍ പ്രചരിപ്പിക്കുക, ജാതിപറഞ്ഞ് ആക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.  അശ്ലീലസംഭാഷണം ചോദ്യം ചെയ്ത ഇതേ വാര്‍ഡിലെ പ്രതിനിധിയായ ബിന്ദുവിനെ സുനില്‍കുമാര്‍ അസഭ്യവും ജാതിപറഞ്ഞും ആക്ഷേപിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ജില്ലാപൊലീസ് മേധാവിയ്ക്കും പുന്നപ്ര […]

കുരുന്നുകളോടും ചതി; കുത്തിവയ്പിനുള്ള മരുന്ന് തലേന്ന് സിറിഞ്ചില്‍ നിറച്ചു

മൂവാറ്റുപുഴ: കുട്ടികള്‍ക്കുള്ള കുത്തിവയ്പ് മരുന്ന് തലേദിവസംതന്നെ സിറിഞ്ചിലാക്കി ജോലിഭാരം കുറച്ചിരിക്കുകയാണ് ഡ്യൂട്ടി നഴ്സ്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.  ചികിത്സയിലുണ്ടായിരുന്ന 17 രോഗികള്‍ക്കുള്ള ആ ബയോട്ടിക് മരുന്നായിരുന്നു ഇത്തരത്തില്‍ തയാറാക്കിയത്. കുട്ടികളുടെ പേര് ഒരു പേപ്പറില്‍ എഴുതി അതിന്‍റെ  നേരേ അവര്‍ക്കുള്ള മരുന്നുനിറച്ച സിറിഞ്ചുകള്‍ വച്ചിരിക്കുന്നത് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായ രക്ഷാകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇവര്‍ മറ്റു രക്ഷാകര്‍ത്താ ക്കളേയും വിളിച്ചുകൂട്ടി. വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തുകയും പി്ന്നീട് സംഭവ സ്ഥലത്ത് ബഹളം വയ്ക്കുകയുമായിരുന്നു.ഇതിനിടയില്‍ ചുമതലയിലുണ്ടായിരുന്ന ഡോക്ടര്‍മാരും മറ്റു […]

ആറ്റിങ്ങലില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയായ യുവാവിനെ കാറില്‍ എത്തിയ സംഘം വെട്ടിക്കൊന്നു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.  റെഡ് എഫ്.എമ്മിലെ റേഡിയോ ജോക്കിയായ  മടവൂര്‍ സ്വദേശി രാജേഷിനെയാണ് രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന കുട്ടന്‍ എന്നയാള്‍ക്കും പരിക്കേറ്റു. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു  അന്വേഷണം നടത്തുകയാണ്.

ജാതിമതില്‍ ഭേദിച്ച സഹപ്രവര്‍ത്തകയുടെ പ്രണയത്തിനു കൂട്ടായി പൊലീസുകാര്‍

കോഴിക്കോട്: ജാതി നോക്കാതെയുള്ള പ്രണയം കൊലപാതകം വരെയാവുന്ന നാട്ടില്‍ ജാതിമതിലുകള്‍ ഭേദിച്ച ഒരു പ്രണയത്തിന് കൂട്ടാവുകയാണ് ചേവായൂരിലെ പൊലീസ്. ജാതി നോക്കാതെ സ്‌നേഹിച്ച രണ്ടു പേരെ ഒന്നിപ്പിക്കാന്‍ ഇവിടെ മാലയും പൂച്ചെണ്ടും ഒരുക്കിയത് പൊലീസുകാര്‍, പിന്നെ പൊലീസ് സ്റ്റേഷനില്‍ സദ്യ. ചേവായൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്‍റെയും പ്രണയസാക്ഷാത്കാരത്തിനൊപ്പം നിന്നാണ് പൊലീസ് മാതൃകയായത്. തിങ്കളാഴ്ച രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കുമിടയില്‍ കൂറ്റഞ്ചേരി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. അതിനുശേഷം സ്‌റ്റേഷനില്‍ പായസമടക്കമുള്ള വിഭവ സമൃദ്ധമായ സദ്യയൊരുക്കി. […]

ഫുട്‌ബോള്‍ താരം മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു- VIDEO

സാഗ്രെബ്: മത്സരത്തിനിടെ ഫുട്‌ബോള്‍ താരം കുഴഞ്ഞുവീണ് മരിച്ചു. ക്രൊയേഷ്യയിലാണ് ഫുട്‌ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണു മരിച്ചത്. ബ്രൂണോ ബോബന്‍ (25) എന്ന കളിക്കാരനാണ് മരിച്ചത്. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ മത്സരത്തിനിടെയാണ് സംഭവം.  ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ലായ മാഴ്‌സോണിയയുടെ താരമാണ് ഇദ്ദേഹം.

കര്‍ണാടക- ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന്‍ പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നടക്കാനുള്ള ഉപതെരഞ്ഞെടുപ്പുകളുടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെയും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും തീയതി ഇന്നറിയാം. രാവിലെ 11ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിക്കുക. സിപിഐഎം എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. മെയ് 28ന് കാലാവധി അവസാനിക്കുന്ന കര്‍ണാടക നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് […]

കേരളത്തില്‍ ഇനി ചൂടുകാലം

കൊച്ചി: കേരളത്തില്‍ ഇനിയും ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ‘ക്വിനോക്‌സ്’ പ്രതിഭാസമാണ് ചൂട് കൂടാന്‍ കാരണം എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഭൂമധ്യരേഖയ്ക്കു നേരേ സൂര്യന്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്. ദക്ഷിണാര്‍ത്ഥ ഗോളത്തില്‍ നിന്ന് ഉത്തരാര്‍ത്ഥ ഗോളത്തിലേയ്ക്കുള്ള സൂര്യന്‍റെ യാത്രയിലാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേയെത്തുന്നത്. ഇതാണ് ഉത്തരദിക്കില്‍ ഇപ്പോള്‍ കടുത്ത ചൂടിന് കാരണം. മാര്‍ച്ച്‌ 21. 22 തീയതികളിലാണ് ഇത് സംഭവിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഇപ്പോഴും ചൂട് നിലനില്‍ക്കുന്നത്. ഇത് മധ്യകേരളത്തില്‍ നിന്ന് മാറാന്‍ ഇനിയും ഒരു […]

‘ടോണിക്കുട്ടാ..’പാട്ടുമായി മഞ്ജു; ‘മോഹന്‍ലാല്‍’ സിനിമയുടെ രണ്ടാം ടീസര്‍ പുറത്ത്

മഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന രംഗങ്ങളാണ് ടീസറിലുള്ളത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ‘അഴകാന നീലി വരും’ എന്ന ഗാനത്തിന്റെ റീമിക്‌സിനൊപ്പമാണ് മഞ്ജുവിന്‍റെയും കൂട്ടരുടെയും ഡാന്‍സ്. സുനീഷ് വാരനാട് രചന നിര്‍വഹിക്കുന്ന മോഹന്‍ലാലില്‍ സലിംകുമാര്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. മൈന്റ് സെറ്റ് മൂവീസിന്‍റെ ബാനറില്‍ ടി. […]

സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ടമായേക്കും

റിയാദ്: സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി നഴ്‌സുമാര്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍. മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്നു രേഖപ്പെടുത്തണം എന്ന് പുതിയനിയമ ഭേതഗതിയില്‍ പറയുന്നു. എന്നാല്‍ 2005 നു മുമ്പ് കൊഴ്സ് പൂര്‍ത്തിയായ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇതു രേഖപ്പെടുത്തിട്ടില്ല. ഇവരെയാണു പുതിയ നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് പുതിയ നിയമം പ്രശ്‌നമാകും. ഇതോടെ 2005 നു മുമ്പ് […]