കേരളത്തില്‍ ഇനി ചൂടുകാലം

കൊച്ചി: കേരളത്തില്‍ ഇനിയും ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ‘ക്വിനോക്‌സ്’ പ്രതിഭാസമാണ് ചൂട് കൂടാന്‍ കാരണം എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഭൂമധ്യരേഖയ്ക്കു നേരേ സൂര്യന്‍ എത്തുമ്പോഴുണ്ടാകുന്ന അവസ്ഥയാണിത്.

ദക്ഷിണാര്‍ത്ഥ ഗോളത്തില്‍ നിന്ന് ഉത്തരാര്‍ത്ഥ ഗോളത്തിലേയ്ക്കുള്ള സൂര്യന്‍റെ യാത്രയിലാണ് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേയെത്തുന്നത്. ഇതാണ് ഉത്തരദിക്കില്‍ ഇപ്പോള്‍ കടുത്ത ചൂടിന് കാരണം.

മാര്‍ച്ച്‌ 21. 22 തീയതികളിലാണ് ഇത് സംഭവിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഇപ്പോഴും ചൂട് നിലനില്‍ക്കുന്നത്. ഇത് മധ്യകേരളത്തില്‍ നിന്ന് മാറാന്‍ ഇനിയും ഒരു മാസത്തിലധികം സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

prp

Related posts

Leave a Reply

*