സംസാരം ആരോഗ്യത്തിന് ഹാനികരം, ഇനി മിണ്ടിപ്പോകരുത്, സംസാരം നിലച്ചു, കൊറിയകള്‍ വീണ്ടും അടിച്ച്‌ പിരിഞ്ഞു

ചിരിച്ച്‌ കാണിക്കുകയും മനസില്‍ പക വച്ചുകൊണ്ട് പെരുമാറുകയും ചെയ്യുന്നവരാണ് ഉത്തര കൊറിയയും ദക്ഷിണ. കൊറിയയും. വര്‍ഷങ്ങളായി തുടരുന്ന ഈ സംഘര്‍ഷം പുതിയതലങ്ങളിലേക്ക് കടക്കുകയാണ്. ദക്ഷിണ. കൊറിയയെ ശത്രുവെന്ന് വിളിച്ച ഉത്തര കൊറിയ ഇപ്പോഴിതാ ആശയവിനിമയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നു. ഇനി ഇരു രാജ്യങ്ങളും തമ്മില്‍ ഫോണില്‍ ബന്ധപ്പെടില്ല. ശത്രുതയ്ക്ക് ആക്കം കൂട്ടിക്കൊണ്ടാണ് ഉത്തരകൊറിയയുടെ പുതിയ നിലപാട്. ഉത്തരകൊറിയന്‍ അതിര്‍ത്തി നഗരമായ കെയ്‌സോങ്ങിലുള്ള ഒരു ലൈസന്‍ ഓഫീസിലേക്ക് വിളിക്കുന്ന ദിവസേനയുള്ള കോളുകള്‍ ഇന്ന് മുതല്‍ നിറുത്തി. 2018 ലെ ചര്‍ച്ചകള്‍ക്ക് ശേഷം […]

അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്, പകര്‍പ്പവകാശം സ്വന്തമാക്കി ജോണ്‍ എബ്രഹാം

പൃഥ്വിരാജും ബിജു മേനോനും അഭിനയിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം ആണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ജോണിന്റെ നിര്‍മാണ കമ്ബനിയായ ജെ.എ എന്റര്‍ടെയ്‌ന്‍മെന്റാവും ചിത്രം നിര്‍മിക്കുക. ”ആക്ഷനും, കഥയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കിയ ത്രില്ലിംഗ് ചിത്രമാണ് അയ്യപ്പനും കോശിയും. ഇത്തരത്തിലുള്ള നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനാണ് ജെ.എ. എന്റര്‍ടെയ്ന്‍മെന്റ് ശ്രമിക്കാറുള്ളത്. ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ നിങ്ങള്‍ക്ക് മികച്ച സിനിമ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നു..” ജോണ്‍ എബ്രഹാം […]

വ്യത്യസ്ത രീതിയിൽ ചൂടൻ മട്ടൺകറിയുമായി -പട്ടർ

ലോക്ക് ഡൗൺ കാലത്ത് ഏവരെയും ചിരിപ്പിച്ച്‌ കൊല്ലാനായി പട്ടരുടെ മട്ടൻ കറി അണിയറയിൽ ഒരുങ്ങുകയാണ്. ബ്ലാക്ക് മുൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന മട്ടൻ കറിയിൽ നവാഗതനായ സുഖോഷ് ആണ് കേന്ദ്ര കഥാപാത്രമായ പട്ടരായി എത്തുന്നത്. അർജുൻ ബാബു ആണ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.പട്ടർ ആദ്യമായി ഒരു മട്ടൻ കറി ഉണ്ടാക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥാപശ്ചാത്തലം. നർമ്മത്തിലൂടെ പറയുന്ന ഈ സൗഹൃദ ചിത്രത്തിൽ ആനന്ദ് വിജയ്, സുമേഷ്, നിഷ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോസ്റ്റ് പ്രൊഡക്ഷൻ […]

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. തിരുവാണ് […]

‘ട്രാന്‍സ് ‘; ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ട്രാന്‍സ്. ചിത്രത്തില്‍ ഫഹദും, നസ്രിയയും ആണ് പ്രധാന താരങ്ങള്‍. അമല്‍ നീരദ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ ജാക്‌സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, […]

കാഴ്ചകൾക്കും അപ്പുറം ഒരു അത്ഭുതം തന്നെ ആണ്.കുമ്പളങ്ങി

കുമ്പളങ്ങി നൈറ്റ്‌ എന്നാ സിനിമയിൽ കവര എന്നാ ഒരു അത്ഭുതത്തെ കുറിച്ച് അറിഞ്ഞു കാണും അത്‌ തന്നെയാണ് കുമ്പളങ്ങിലെ പ്രധാന ആകർഷണം. രാത്രിയിൽ മാത്രം കാണാൻ കഴിയുന്ന ഇത് കാണുവാൻ വിദേശത്തുനിന്നും യാത്രയെ ഇഷ്ടപ്പെടുന്നവരും ഒത്തിരി എത്തുന്നുണ്ട് .കണ്ണിന് തന്നെ ഒരു കുളിർമ നൽകുന്ന കാഴ്ച്ചയാണ് ഇതെന്ന് പറയാതെ വയ്യ കാഴ്ചകൾക്കും അപ്പുറം ഒരു അത്ഭുതം തന്നെ ആണ്

‘ഞാന്‍ മനോഹരനു’മായി സുരഭി ലക്ഷ്മിയും സുധി കോപ്പയും! ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ താരങ്ങള്‍!

ഞാന്‍ മനോഹരന്‍, തന്‍രെ പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ സുരഭി ലക്ഷ്മി. സുധി കോപ്പയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആ മകന്റെ സ്വപ്‌നങ്ങളും അതിമനോഹരമായി വരച്ചുകാണിക്കുന്ന ചിത്രമാണിത്. മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്‌ജനും മകനായി മാസ്‌റ്റര്‍ ആദിഷും അഭിനയിക്കുന്നു. ശാരീരികമായ പരിമിതികള്‍ ഒരുവന്റെ സ്വപ്‌നങ്ങളുടെയോ കഴിവിന്റേയോ പരിധി നിശ്ചയിക്കാനുള്ള അളവുകോല്‍ അല്ലെന്ന്‌ വ്യക്തമാക്കുകയാണ്‌ ചിത്രം. എല്ലാം തികഞ്ഞവര്‍ […]

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലേക്ക്

കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് വിപണിയിലെത്തിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആണ് ബുള്ളറ്റ് 350യുടെ നിലവിലെ എഞ്ചിനില്‍ കാര്‍ബുറേറ്ററിന് പകരം ഇലക്‌ട്രോണിക് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബിഎസ്6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്തിയിരിക്കുന്നത്. അതോടൊപ്പം ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കര്‍ശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്സോസ്റ്റില്‍ കാറ്റലിക് കണ്‍വര്‍ട്ടറും നല്‍കിയിട്ടുണ്ട്. പരിഷ്ക്കരിച്ച എഞ്ചിനില്‍ 0.71 bhp യുടെ കുറവുണ്ടാകുമ്ബോള്‍ ടോര്‍ഖ് ഔട്ട്പുട്ട് […]

രജിത്ത് കുമാര്‍ കേന്ദ്രകഥാപാത്രമാവുന്ന ‘അഞ്ജലി’; ചിത്രീകരണം ഉടന്‍ ആരംഭിക്കും

ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത്ത് കുമാര്‍ വെള്ളിത്തിരയിലേക്കെത്തുന്നു. ‘അഞ്ജലി’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് രജിത്ത് എത്തുന്നത്. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ഥിയായ പവനും വേഷമിടുന്നുണ്ട്. ഇന്ത്യയിലും അമേരിക്കയിലുമായാണ് ചിത്രീകരണം നടക്കുക. മെയ് ആദ്യവാരം ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിലെ മുന്‍നിര നടീ നടന്മാരും ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്.

തമിഴ് ചിത്രം അസുരഗുരുവിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു

വിക്രം പ്രഭു നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘അസുരഗുരു’. രാജ്‌ദീപ് സംവിധാനം ചെയ്ത ചിത്രത്തിലെ നായിക മഹിമ നമ്ബ്യാര്‍ ആണ്.യോഗി ബാബു, മനോബാല, സുബ്ബരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. ഗണേഷ് രാഘവേന്ദ്രയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.