കൊറോണയില്‍ക്കുരുങ്ങി സിനിമാലോകവും. ചിത്രീകരണവും റിലീസുമുള്‍പ്പടെ നിരവധി സിനിമകളാണ് കുരുങ്ങിക്കിടക്കുന്നത്. 800 കോടി രൂപയുടെ നഷ്ടമാണ് ബോളിവുഡിലേതെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. അവധിക്കാലവും വിഷുവും ഒരുമിച്ചെത്തുന്നതിനാല്‍ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിനിടയിലാണ് അപ്രതീക്ഷിത തിരിച്ചടികള്‍. തിയേറ്ററുകളും മാളുകളുമെല്ലാം അടച്ചതോടെ നിലവിലെ ചിത്രങ്ങളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കപ്പേള, 2 സ്റ്റേറ്റ്‌സ്, കോഴിപ്പോര് തുടങ്ങിയ സിനിമകളുടെ റിറീലീസ് ആവശ്യപ്പെട്ട് കപ്പേളയുടെ നിര്‍മ്മാതാവ് സര്‍ക്കാരിനും സിനിമാസംഘടനകള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഫോറന്‍സിക്, ട്രാന്‍സ്, വരനെ ആവശ്യമുണ്ട്, തുടങ്ങിയ സിനിമകളായിരുന്നു തിയേറ്ററുകളിലുണ്ടായിരുന്നത്. തിയേറ്ററുകള്‍ അടച്ചിട്ടതോടെ ഈ […]
Category: Entertainment
ജെയിംസ് ബോണ്ട് നായികയ്ക്കു കോവിഡ്-19; താരം ഐസൊലേഷനില്‍
ന്യുയോര്‍ക്ക്: ജെയിംസ് ബോണ്ട് നായികയ്ക്കു കോവിഡ്-19 സ്ഥിരീകരിച്ചു. ജെയിംസ് ബോണ്ട് ചിത്രമായ “ക്വാണ്ടം ഓഫ് സൊളാസ്’ നായികയായ ഓര്‍ഗ കുറിലെങ്കോയ്ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ ടെസ്റ്റ് പോസിറ്റീവായ വിവരം ഓള്‍ഗ തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഒരാഴ്ചയായി രോഗബാധിതയാണെന്നും പരിശോധനാഫലം ലഭിച്ചതിനുശേഷം സ്വയം ഐസൊലേഷനിലാണെന്നും കുറിപ്പില്‍ നടി വ്യക്തമാക്കി. ജയിംസ് ബോണ്ട് ചിത്രത്തിനു പുറമേ 2013-ല്‍ പുറത്തിറങ്ങിയ സൈ-ഫൈ ചിത്രം ഒബ്ളീവിയനിലും ഇവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. കോവിഡ്-19 സ്ഥിരീകരിക്കുന്ന അവസാന സെലിബ്രിറ്റിയാണു ഓര്‍ഗ. വിഖ്യാത നടനും […]
കോവിഡ് വിലക്ക് ലംഘിച്ചു; രജിത് കുമാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ കേസ്
കൊച്ചി: ടി.വി ഷോയില്‍നിന്ന് പുറത്തായ മത്സരാര്‍ഥി കാലടി ശ്രീ ശങ്കര കോളജ് അധ്യാപകന്‍ രജിത് കുമാറിനെ സ്വീകരിക്കാന്‍ കോവിഡ്-19 വിലക്ക് വകവെക്കാതെ വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസെടുത്തു. പേരറിയാവുന്ന 4 പേര്‍ക്കും കണ്ടാലറിയാവുന്ന 75 പേര്‍ക്കുമെതിരെയും കേസ് എടുത്തതായി എറണാകുളം ജില്ല കല്കടറാണ് അറിയിച്ചത്. കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്നു. ആരാധകരെന്ന പേരിലെത്തി മുദ്രാവാക്യം മുഴക്കിയ ആള്‍ക്കൂട്ടത്തെ പൊലീസ് പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആളുകളോട് തിരിച്ചുപോകാന്‍ പറയണമെന്ന് പൊലീസ് രജിത് കുമാറിനോടും […]
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. തിരുവാണ് […]
സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
‘ഇരുതി സുട്ര്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കാപ്പാന്‍ എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണിത്. 2ഡി എന്റര്‍ടൈന്‍മെന്റ്‌സും, അടുത്തിടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി […]
ബോളിവുഡ് ചിത്രം സ്ട്രീറ്റ് ഡാന്‍സറിലെ പുതിയ മേക്കിങ് വീഡിയോ റിലീസ് ചെയ്തു
സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസായ സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ആദ്യ രണ്ട് ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു. വരുണ്‍ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തും എത്തിയത്. ചിത്രത്തില്‍ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡാന്‍സ് തന്നെയണ് പുതിയ ചിത്രത്തിന്റേയും പ്രമേയം. മൂന്നാം പതിപ്പിലും റിയാലിറ്റി ഷോയിലെ താരങ്ങളായിട്ടാണ് ഇരുവരും എത്തിയത്. വരുണിനും ശ്രദ്ധയ്ക്കും പുറമേ പ്രഭുദേവയും മൂന്നാം സീസണില്‍ എത്തുന്നുണ്ട്. റെമോ ഡിസൂസയാണ് ചിത്രം സംവിധാനം […]
കൊറോണയെക്കുറിച്ച് സംശയങ്ങളുമായി മോഹന്‍ലാല്‍, ഉത്തരം നല്‍കി ഡോക്ടര്‍; വിഡിയോ
ലോകത്തെ ഭീതിയിലാക്കി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കേരളത്തില്‍ കൂടുതല്‍ പേര്‍ കൊറോണ വൈറസ് ബാധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കോവിഡിനേക്കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് എറണാകുളം മെഡിക്കല്‍ കോളജിലെ കൊറോണ കണ്‍ട്രോള്‍ നോഡല്‍ ഓഫീസറും ശ്വാസകോശ വിഭാഗം മേധാവിയുമായ ഡോ ഫത്താഹുദീനാണ് മറുപടി പറയുന്നത്. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. കൊറോണ ആശങ്കയോട് നോ പറയൂ, മുന്‍കരുതലിനോട് യെസ് പറയൂ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ […]
കൊറോണ വൈറസ് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി
തിരുവനന്തപുരം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു […]
തമിഴ് ചിത്രം ‘പ്ലാന്‍ പണ്ണി പണ്ണണും’; ട്രെയ്‌ലര്‍ മാര്‍ച്ച് 11ന് റിലീസ് ചെയ്യും
റിയോ രാജും രമ്യ നമ്ബീശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് പ്ലാന്‍ പണ്ണി പണ്ണണും. രാജേഷ് കുമാര്‍, എല്‍. സിന്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് ബദ്രി വെങ്കിടേഷാണ്. യുവാന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുന്ന ചിത്രത്തിലെ ഛായാഗ്രഹണം രാജശേഖര്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കരുണാമൂര്‍ത്തിയാണ്.സാം ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മാര്‍ച്ച് 11ന് റിലീസ് ചെയ്യും.
വെയിലുമായി ഷെയ്ന്‍ നിഗം എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വെയില്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കാണിപ്പോള്‍ പുറത്തുവിട്ടത്. ശരത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെയില്‍’. ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുന്ന ഷെയ്ന്‍ നിഗവും പിന്‍സീറ്റില്‍ ഒരു സ്ത്രീയെയുമാണ് പോസ്റ്ററില്‍ കാണുന്നത്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രദീപ് കുമാര്‍ ആണ് സംഗീതം പകരുന്നത്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറാണ് നിര്‍വഹിക്കുന്നത്. ചിത്രം മെയ് മാസത്തില്‍ തിയേറ്ററില്‍ എത്തുന്നതായിരിക്കും.









