തമിഴ് ചിത്രം ‘സൈക്കോ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മിഷ്കിന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് സൈക്കോ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, നിത്യ മേനെന്‍, അദിതി റാവു ഹൈദാരി എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഷ്കിന്‍ തന്നെയാണ്. സിംഗമ്ബുലി,റാം, ഷാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്തത് നവാഗതനായ തന്‍വീര്‍ ആണ്. ഇളയരാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഡബിള്‍ മീനിംഗ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ മൊഴി […]

സമൂഹമാദ്ധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: സമൂഹമാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വിദ്വേഷവും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായി സമൂഹ മാദ്ധ്യമങ്ങള്‍ മാറിയെന്ന് ബോദ്ധ്യമായതിനാലാണ് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമൂഹമാദ്ധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 23, 24 തിയതികളില്‍ കലാപത്തെ സംബന്ധിച്ച നിരവധി […]

കലാഭവന്‍ മണി വിടവാങ്ങിയിട്ട് 4 വര്‍ഷം..!!!

സ്വതസിദ്ധമായ അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് നാല് വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച്‌ പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന്‍ മലയാളവും കടന്ന് അന്യ ഭാഷകള്‍ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി കയറുമ്ബോഴും തന്റെ നാടായ ചാലക്കുടിയേയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. മറ്റൊരു നടനും ലഭിക്കാത്ത യാത്രയയപ്പ് ആയിരുന്നു മലയാളികള്‍ അദ്ദേഹത്തിന് നല്‍കിയത്. അത്രകണ്ട് അദ്ദേഹം […]

ടൈഗര്‍ ഷെറഫ് നായകനായെത്തുന്ന ‘ബാഗി 3’ ഇന്ന് തീയേറ്ററില്‍

ടൈഗര്‍ ഷെറഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ചിത്രം ഇന്ന് മുതല്‍ പ്രദര്‍ശനത്തിന് എത്തും. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ബാഗി 3. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അഹമ്മദ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്. 2018ല്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബാഗി 3. ചിത്രത്തിലെ സ്ഫോടനം വിഎഫ്‌എക്സ് അല്ലെന്നും ആക്ഷന്‍ രംഗങ്ങളെല്ലാം ഒറിജിനല്‍ ആണെന്നും സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

‘മിറുകാ’; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ജെ. പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘മിറുകാ’. ചിത്രത്തില്‍ ശ്രീകാന്ത്, റായ് ലക്ഷ്മി, ദേവ് ഗില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു പുലിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഗ്രാഫിക്സിന് ഏറെ പ്രാധന്യമുള്ള ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും കൈകാര്യം ചെയ്യുന്നത് പനീര്‍സെല്‍വമാണ്.ജാഗ്വര്‍ സിനിമാസിന്റെ ബാനറില്‍ വിനോദ് ജെയിന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

കാര്‍ത്തിക്കിന്റെ ശബ്ദം, ജെയ്ക്‌സ് ബിജോയുടെ ഈണം; 2 സ്റ്റേറ്റ്സിലെ ഗാനം പുറത്തിറങ്ങി

ജാക്കി എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്സിലെ പുതിയ ഗാനം പുറത്തിറങ്ങി. ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പെണ്ണേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് ആണ്. ജോ പോളിന്റെ വരികള്‍ക്ക് ജെയ്ക്‌സ് ബിജോയ് ഈണം നല്‍കിയിരിക്കുന്നു. മനു പിള്ള, ശരണ്യ നായര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. മുകേഷ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ് നിര്‍വഹിക്കുന്നു. റിനൈസന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.

ഷെയ്‌നിന്റെ വിലക്ക് നീക്കി; നാളെ മുതല്‍ വെയില്‍ സിനിമയുടെ ഷൂട്ടിങ്‌

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള വിലക്ക് നീക്കി. നാളെ മുതല്‍ വെയില്‍ സിനിമയുടെ ഷൂട്ടിങ്ങിനെത്തും. മാര്‍ച്ച്‌ 31നു ശേഷം ‘കുര്‍ബാനി’ സിനിമയിലുംഅഭിനയിക്കും. ഇന്നലെ ചേര്‍ന്ന അമ്മയുടെ യോഗത്തിലാണ് തീരുമാനമായത്. തുടര്‍ന്ന് സിനിമാ വ്യവസായത്തില്‍ എല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി. ഏപ്രില്‍ 15 മുതല്‍ ഷെയ്ന്‍ നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച്‌ നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കുമെന്ന് ഇന്നലെ അമ്മ എക്‌സിക്യൂട്ടീവ് […]

മലയാള ചിത്രം ഓളെ കണ്ട നാള്‍: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ ജെഫ്രി സംവിധാനം ചെയ്യുന്ന ക്യാമ്ബസ് ചിത്രമാണ് ഓളെ കണ്ട നാള്‍. ശിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ അബ്ദുല്‍ വഹാബ് ആണ്. ആനന്ദ് ബോധ് ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖങ്ങളായ ജ്യാേതിഷ് ജോ,കൃഷ്ണ പ്രിയ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, നീന കുറുപ്പ്, ശിവജി ഗുരുവായൂര്‍, പ്രസീദ വാസു ,ആംബ്രോ സൈമണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആഗത് സിനിമാസിന്‍റെ ബാനറില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ടൈഗര്‍ ഷ്‌റോഫ് ചിത്രം ‘ബാഗി 3’ മാര്‍ച്ച്‌ ആറിന് പ്രദര്‍ശനത്തിന് എത്തും

ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ബാഗി സീരിസിലെ മൂന്നാം പതിപ്പാണ് ഈ ചിത്രം. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. മൂന്നാം ഭാഗത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂര്‍ ആണ്. ബാഗിയുടെ ഒന്നാം ഭാഗത്തില്‍ ശ്രദ്ധ ആയിരുന്നു നായിക. 2018 ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പടങ്ങളില്‍ ഒന്നായിരുന്നു ബാഗി 2. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം മാര്‍ച്ച്‌ […]

“വര്‍ക്കി”; ചിത്രം മാര്‍ച്ച്‌ 6ന് തീയേറ്ററുകളില്‍ എത്തും.

നവാഗത സംവിധായകനായ ആദര്‍ശ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ക്കി. ചിത്രത്തില്‍ നാദിര്‍ഷയുടെ അനുജന്‍ സമദ് സുലൈമാന്‍ ആണ് നായകന്‍. പുതുമുഖ നടി ദര്‍ശനയാണ് ചിത്രത്തിലെ നായിക. ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, ശ്രീജിത്ത് രവി ,മാല പാര്‍വതി, കൃഷ്ണപ്രഭ , മിഥുന്‍, ജോമോന്‍ ജോഷി, സൂരജ് സുകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മേപ്പാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു മണികണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം കുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ചിത്രം മാര്‍ച്ച്‌ 6ന് […]