“വര്‍ക്കി”; ചിത്രം മാര്‍ച്ച്‌ 6ന് തീയേറ്ററുകളില്‍ എത്തും.

നവാഗത സംവിധായകനായ ആദര്‍ശ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ക്കി. ചിത്രത്തില്‍ നാദിര്‍ഷയുടെ അനുജന്‍ സമദ് സുലൈമാന്‍ ആണ് നായകന്‍. പുതുമുഖ നടി ദര്‍ശനയാണ് ചിത്രത്തിലെ നായിക.

ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, ശ്രീജിത്ത് രവി ,മാല പാര്‍വതി, കൃഷ്ണപ്രഭ , മിഥുന്‍, ജോമോന്‍ ജോഷി, സൂരജ് സുകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മേപ്പാടന്‍ ഫിലിംസിന്റെ ബാനറില്‍ ബിജു മണികണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം കുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ചിത്രം മാര്‍ച്ച്‌ 6ന് റിലീസ് ചെയ്യും.

prp

Leave a Reply

*