വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവതിക്ക് പ്രദര്‍ശനാനുമതി; പേര് ‘പത്മാവത്’ എന്നാക്കണം ​

ന്യൂഡല്‍ഹി: തുടക്കം മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന പത്മാവതി സിനിമക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍ ഒഴിവാക്കണം. പത്മാവതി എന്ന പേര് പത്മാവത് എന്നാക്കണം ​ ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിനിമയ്ക്ക് മുമ്പ്  എഴുതിക്കാണിക്കണം എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും മുന്നറിയിപ്പ് സന്ദേശം പ്രദര്‍ശിപ്പിക്കണം.  വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശം സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ നിര്‍മാതാക്കളേയും ബന്‍സാലിയേയും അറിയിച്ചിട്ടുണ്ട്. […]

ഇനി മുതല്‍ പള്ളികളില്‍ സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് സീറോ മലബാര്‍ സഭ

കൊച്ചി: ഇനി മുതല്‍ സീറോ മലബാര്‍ സഭയുടെ പള്ളികളിലും ചാപ്പലുകളിലും സിനിമാ, സീരിയല്‍ ചിത്രീകരണം അനുവദിക്കില്ല. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റേതാണു തീരുമാനം. ഗുഡ്ന്യൂസ്, ശാലോം തുടങ്ങിയ കത്തോലിക്കാ ചാനലുകളുടെ പരിപാടികള്‍ ചിത്രീകരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണു സിനഡ് തീരുമാനം. റോമന്‍സ്, പറുദീസ തുടങ്ങിയ ചിത്രങ്ങള്‍ സഭയെയും വെദികരെയും അവഹേളിക്കുന്നതാണെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സിനഡ് തീരുമാനം. പള്ളിയെ ഉപയോഗിച്ചു വൈദികരെ അവഹേളിക്കുന്നത് വിശ്വാസികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു. ആത്മീയതയ്ക്കെതിരായ സന്ദേശങ്ങള്‍ നല്‍കാന്‍ പള്ളികളെ ഉപയോഗിക്കുന്നതായും സിനഡ് […]

മുട്ടയ്ക്കുള്ളില്‍ ഷാജിപാപ്പന്‍- VIDEO

ജയസൂര്യയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനം ഷാജിപാപ്പാന് സ്വന്തം. ഷാജി പാപ്പനും പാപ്പന്‍റെ മുണ്ടും ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. പലതരത്തിലും ആരാധകര്‍ പാപ്പനെ ആഘോഷമാക്കിയെങ്കിലും വ്യത്യസ്തമായ രീതിയില്‍ ഒരു സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ജയസൂര്യയുടെ കടുത്ത ഒരു ആരാധകന്‍. സൂരാജ് കുമാര്‍ എന്ന ആരാധകനാണ് കോഴിമുട്ടയുടെ തോടിനകത്ത് മുട്ട പൊട്ടിക്കാതെ ഷാജി പാപ്പന്‍റെ കിടിലന്‍ ചിത്രം വരച്ചത്. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് താരം. ജയസൂര്യ തന്നെയാണ് ഈ കാര്യം പുറത്ത് വിട്ടിരിക്കുന്നത്.  ചിത്രം കണ്ട് […]

മണിമണിയായി തമിഴ് സംസാരിച്ച് സണ്ണി; ‘വീരമാദേവി’ ചിത്രീകരണം ഉടന്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍  തമിഴിലേക്ക്. വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ‘വീരമാദേവി’ എന്ന ചിത്രത്തിലൂടെയയാണ് സണ്ണി തമിഴിലെത്തുന്നത്. പ്രമോഷനായി ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടത് സണ്ണി ലിയോണ്‍ തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. അതും നല്ല വ്യക്തതയോടെ  തമിഴ് സംസാരിക്കുന്ന വീഡിയോയാണ് താരം ആരാധകര്‍ക്കായി കൈമാറിയിരിക്കുന്നത്. പുരാതനവും പൈതൃകവുമായ തമിഴ് ഭാഷയില്‍ ഒരു ചിത്രം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സണ്ണി പറയുന്നു നേരത്തെ ജയ് നയകനായിരുന്ന വടകറി എന്ന തമിഴ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്ന […]

തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ‘മായാനദി’; പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ടൊവിനോ

കൊച്ചി: ആഷിഖ് അബു ചിത്രം ‘മായാനദി’ തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ടൊവിനോ തോമസ്. തന്‍റെ ഫെയ്ബുക്ക് പേജിലൂടെയാണ് ടോവിനോ നന്ദി അറിയിച്ചത്. ഒട്ടേറെപേര്‍ സോഷ്യല്‍മീഡിയ വഴിയും പേഴ്സണല്‍ മെസേജുകള്‍ വഴിയും അഭിപ്രായങ്ങള്‍ അറിയിക്കുന്നുണ്ട്. ഇനിയും സിനിമ കാണാത്തവരുണ്ടെങ്കില്‍ തീയേറ്ററില്‍ പോയി കണ്ട് അഭിപ്രായങ്ങള്‍ പറയണമെന്ന് ടൊവിനോ പറയുന്നു. സിനിമ കാണുന്നില്ല എന്ന് തീരുമാനിച്ചവരോട് പരാതിയും വിരോധവുമില്ല. മായാനദി തീയേറ്റര്‍ അല്ലാതെ മറ്റൊരു മാധ്യമത്തിലൂടെയും കാണുമെന്ന് പറയുന്നു. അത് അവരുടെ ഇഷ്ടമാണ്. പക്ഷേ, […]

സംവിധായകന്‍ യു.സി.റോഷന്‍ അന്തരിച്ചു

കണ്ണൂര്‍: സംവിധായകന്‍ യു.സി.റോഷന്‍ അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്നു  അഞ്ചു മാസമായി  മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. തമ്പുരാന്‍, മംഗല്യപല്ലക്ക് , മാമി, പ്രേമാഗ്നി തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ സംവിധായകനായിരുന്നു.  നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീഷ്മാചാര്യ , വാത്സല്യം എന്നീ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയുടെ സഹസംവിധായകനായിരുന്നു. സംസ്കാരം ഇന്ന്‍ വൈകീട്ട് അഞ്ചിന് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും.  

ഫഹദ് ഫാസില്‍ ചിത്രം ‘ട്രാന്‍സി’ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

‘ട്രാന്‍സ്’ എന്ന പേരില്‍ ഫഹദ് നായകനായി പുതിയ അന്‍വര്‍ റഷീദ് ചിത്രം മലയാളത്തില്‍ ഒരുങ്ങുന്നു.  2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. നിസ്സംഗ ഭാവത്തോടെ ഫഹദ് ഇരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. ഫഹദിന്‍റെ ഇരുവശത്തും തൂങ്ങി നില്‍ക്കുന്നത് പോലെ രണ്ട് പേരുടെ കാലുകള്‍. ഇങ്ങനെയാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിനായകന്‍, സൗബിന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരാണ് ട്രാന്‍സിലെ മറ്റു പ്രധാന […]

ഫഹദിന്‍റെ ‘പാല്‍ കസ്റ്റഡിയില്‍’ ടീസര്‍ പുറത്ത്

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം പാല്‍ കസ്റ്റഡിയിലിന്‍റെ ടീസര്‍ പുറത്തെത്തി. പണി പാലുംവെള്ളത്തില്‍ എന്ന ടൈറ്റിലില്‍ ഫഹദ് ഫേസ്ബുക്കിലുടെയാണ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്. ഫഹദും ദിലീഷും അഭിനേതാക്കളായി ഇതിലുണ്ട്. പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലത്തിലുള്ള രംഗങ്ങളാണ് ടീസറില്‍ ഉള്ളത്.  

നിവിനും തൃഷയും ഒന്നിക്കുന്ന ‘ഹേയ് ജൂഡി’ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഹേയ് ജൂഡി’ന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദ് രാജ്ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ് നായികയായെത്തുന്നത്. ബീറ്റില്‍സിന്‍റെ വിഖ്യാതമായ ‘ഹേയ് ജൂഡ്’ എന്ന ഗാനത്തില്‍ നിന്നുമാണ് സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ കണ്ടെത്തിയത്.  ടൈറ്റില്‍ കഥാപാത്രമായ ജൂഡായി തന്നെയാണ് നിവിന്‍ ചിത്രത്തില്‍ വേഷമിടുന്നത്. പ്രത്യേകതകള്‍ നിറഞ്ഞ കഥാപാത്രമാണ് നിവിന്‍റെതെന്ന് സംസാരശൈലിയില്‍ നിന്ന് വ്യക്തമാണ്. ക്രിസ്റ്റല്‍ എന്ന സുഹൃത്തായാണ് തൃഷ എത്തുന്നത്. തമിഴില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന തൃഷയുടെ ആദ്യ മലയാള […]

മലബാറിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘ഈട’യുടെ പുതിയ ഗാനം പുറത്തെത്തി

ഷൈന്‍ നിഗത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഈട’. കണ്ണൂര്‍ ഭാഷയില്‍ ഇവിടെ എന്നാണ് ഈട എന്ന വാക്കിന്‍റെ അര്‍ഥം.  പേരില്‍ തന്നെ വ്യത്യസ്ഥത കൊണ്ട് വന്ന പ്രണയ  ചിത്രം മലബാറിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവമാണ് ആവിഷ്കരിക്കുന്നത്.  ഈടയുടെ പുതിയ ഗാനം പുറത്തെത്തി. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി സംഗീതമിട്ടിരിക്കുന്ന ഗാനം അമല്‍ ആന്‍റണിയും റോഷ്നി സുരേഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. തൊണ്ടിമുതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയന്‍ ആണ് നായിക. ദേശീയ അവാര്‍ഡ് നേടിയ എഡിറ്ററായ അജിത് […]