പുലിമുരുഗനിലെ ഗാനങ്ങള്‍ ഒാസ്കര്‍ പട്ടികയില്‍

തിരുവനന്തപുരം: ബോക്സോഫീസില്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനിലെ ഗാനങ്ങള്‍ ഒാസ്കര്‍ പട്ടികയില്‍. ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. ഗോപീസുന്ദര്‍ ഈണം നല്‍കിയ രണ്ടുഗാനങ്ങളാണ് ഈ അഭിമാന നേട്ടിത്തിലെത്തിയത്. ‘കാടണിയും കാല്‍ച്ചിലമ്പേ..’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ…’ (എസ്.ജാനകി) എന്നീ ഗാനങ്ങളാണു പട്ടികയില്‍ ഇടംനേടിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റില്‍ സോങ്ങും പുരസ്കാരത്തിനായി പരിഗണിക്കും. ഇന്ത്യയിലെ പ്രാദേശിക […]

പുലിവാലാകുമോ?; പാര്‍വ്വതിക്ക് മറുപടിയുമായി കണ്ടം വഴി ഓടുന്ന പെണ്ണിന്‍റെ ചിത്രവുമായി ജൂഡ്

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി കൊളുത്തിവിട്ട കസബ വിവാദം ഒരു അന്തവും കുന്തവുമില്ലാതെ മുന്നോട്ട് പോവുകയാണ്. ചേരി തിരിഞ്ഞ് സിനിമാക്കാര്‍ തന്നെ തമ്മില്‍ ചെളിവാരിയെറിയുന്നത് തുടരുകയാണ്. കസബയെയും മമ്മൂുട്ടിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെയും ചൂണ്ടിക്കാട്ടിയ പാര്‍വ്വതിയെ എതിര്‍ത്ത് സിനിമക്കാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ തലവെച്ച്‌ പുലിവാല് പിടിച്ചത് സംവിധായകന്‍ ജൂഡ് ആന്‍റണിയാണ്. കുരങ്ങിനോട് പാര്‍വ്വതിയെ ഉപമിച്ച ജൂഡ് അതിരൂക്ഷമായാണ് പാര്‍വ്വതിയെ കളിയാക്കിയത്. ”ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ […]

പാര്‍വ്വതിക്ക് പിന്തുണയുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: നടി പാര്‍വ്വതി നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ നടിക്ക് പിന്തുണയുമായി ധനകാര്യമന്ത്രി തോമസ് ഐസക്ക്. മമ്മൂട്ടിയുടെ കസബ സിനിമയ്ക്കെതിരെ വിമര്‍ശനം നടത്തിയതി പേരിലായിരുന്നു മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിക്കെതിരെ തിരിഞ്ഞത്. സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടിക്ക് പിന്തുണയുമായി മന്ത്രി എത്തിയത്. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം […]

അടിപൊളി ക്യാമ്പസ് കഥ; ‘ക്വീനി’ലെ പുതിയ ഗാനം പുറത്തെത്തി

ആണ്‍കുട്ടികളുടെ മാത്രം കോട്ടയായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഒരു പെണ്‍കുട്ടി പഠിക്കാനെത്തിയാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു സിനിമാക്കഥയുമായി എത്തുകയാണ് സിനിമാമോഹം തലയ്ക്ക് പിടിച്ച ഒരു കൂട്ടം എഞ്ചീനിയറിങ് യുവാക്കള്‍. ‘ക്വീന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലൂടെ ക്യാമ്പസ് രാഷ്ട്രീയവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും കൃത്യമായി പ്രേക്ഷകരിലെക്കെത്തിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ സംവിധായകന്‍. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ്. ഷറിസ് മുഹമ്മദും ജെബിന്‍ ജോസഫ്  ആന്‍റണിയും ചേര്‍ന്നാണ് രചന. […]

ഒരു ട്രാന്‍സ്ജെന്‍ഡറുടെ കഥ പറയുന്ന ചിത്രം; ‘രംഗം 6 ദൈവം ഉണ്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്

പ്രമേയം കൊണ്ട് വ്യത്യസ്തമായ ‘രംഗം 6 ദൈവം ഉണ്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. മലയാള ചരിത്രത്തില്‍ ഇതാദ്യമായിട്ടാകും ഒരു ട്രാന്‍സ്ജെന്‍ഡറുടെ കഥ പറയുന്ന ചിത്രം ഉണ്ടാകുന്നത്. 70 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഫെസ്റ്റിവല്‍ മൂവി ആയാണ് ചിത്രമൊരുക്കുന്നത്. നവാഗതനായ സമീര്‍ ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരാണ്‍കുട്ടിയുടെ ബാല്യം മുതല്‍ യൗവ്വനം വരെയുള്ള കാലഘട്ടവും ഒടുവില്‍ അവനെ സമൂഹം ട്രാന്‍സ്ജെന്‍ഡറായി മുദ്രകുത്തുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ കാലഘട്ടം അവനിലുണ്ടാക്കുന്ന മാറ്റവും മാനസിക […]

”വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്നത് മമ്മൂട്ടി മാത്രമല്ല…”; കടുത്ത വിമര്‍ശനവുമായി ശാരദക്കുട്ടി

കോഴിക്കോട്: നടി പാര്‍വതിക്കെതിരെ നടക്കുന്ന കടുത്ത സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത നിലപാടുമായി പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടനെന്നും മോഹന്‍ലാലും ദിലീപുമൊന്നും ഇക്കാര്യത്തില്‍ പിന്നിലല്ല എന്നുമാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കസബ മാത്രമല്ല, മീശ മാധവന്‍ ആറാം തമ്പുരാന്‍, ദേവാസുരം, തണ്ഡവം എന്നീ സിനിമകളും നിലവാരം കുറഞ്ഞ സിനിമകളാണെന്നും ശാരദക്കുട്ടി പറയുന്നു. കഴിഞ്ഞ ദിവസം പാര്‍വതിയെ അധിക്ഷേപിച്ചും മമ്മൂട്ടിയെ പിന്തുണച്ചും രംഗത്ത് വന്ന സുജ എന്ന സ്ത്രീയേയും […]

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; അടുത്തയാഴ്ച ഭാവനയ്ക്ക് മാംഗല്യം

മലയാള സിനിമാ ലോകവും മലയാളികളും കാത്തിരുന്ന ആ ദിനം വന്നെത്തി. മലയാള സിനിമതാരം ഭാവനയുടെ വിവാഹ തീയതി തീരുമാനിച്ചു. ഡിസംബര്‍ 22 ന് തൃശൂരില്‍ വെച്ച്‌ കന്നഡ സിനിമാ നിര്‍മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. മാര്‍ച്ച്‌ 9 ന് നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. […]

അക്ഷയ് കുമാറിന്‍റെ ‘പാഡ് മാന്‍’ ട്രെയിലര്‍ പുറത്ത്

അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം `പാഡ് മാ’ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍. ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. സോനം കപൂര്‍, രാധിക ആപ്തെ എന്നിവരാണ് നായികമാര്‍. ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജനുവരി 26 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.  

ട്വന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് ഏറ്റെടുത്ത് വാള്‍ട്ട് ഡിസ്നി

ന്യൂയോര്‍ക്ക്: മാധ്യമഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിന്‍റെ വിനോദമാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്നിക്ക് സ്വന്തം. അമേരിക്ക ആസ്ഥാനമായ ട്വന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് എന്ന പ്രശസ്തമായ വിനോദമാധ്യമ സ്ഥാപനമാണ് വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുക്കാന്‍ പോകുന്നത്. ലോക വിനോദ വ്യസായ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണ് അമേരിക്കയില്‍ നടന്നത് 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3. 38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്.  ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായി ഡിസ്നി മാറി. സ്റ്റാര്‍ ഇന്ത്യയുടെ […]

‘ഡിയോണ്‍ ആന്‍റ് ഡെവിള്‍’ ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ജയ്കൃഷ്ണന്‍ ശ്രീകുമാര്‍ ഒരുക്കിയ ‘ഡിയോണ്‍ ആന്‍റ് ഡെവിള്‍’ ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 13 വയസുകാരന്‍ ആയ ഡിയോണ്‍ സ്ഥിരമായി ദുസ്വപ്‌നങ്ങള്‍ കാണുകയും ആ കാഴ്ചകള്‍ അവന്‍റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന പോലെ ചിന്തിച്ച്, ആശയക്കുഴപ്പത്തില്‍ എത്തുന്നു. ഈ അവസ്ഥയില്‍ ഡിയോണ്‍ അമ്മ ഷീലയുടെ ഒപ്പം ഡോക്ടര്‍ കോശിയുടെ അരികില്‍ എത്തുന്നു. ഡിയോണിന്‍റെ പ്രശ്‌നങ്ങളില്‍ കൂടി സഞ്ചരിച്ച് ഡോക്ടര്‍ കോശി അവന്‍റെ ഈ അവസ്ഥയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതാണ് കഥയുടെ ഇതിവൃത്തം. മിഥുന്‍ നിര്‍മിച്ച ചിത്രത്തില്‍ സുനില്‍ സൗപര്‍ണിക, ആദര്‍ശ് […]