പുലിമുരുഗനിലെ ഗാനങ്ങള്‍ ഒാസ്കര്‍ പട്ടികയില്‍

തിരുവനന്തപുരം: ബോക്സോഫീസില്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനിലെ ഗാനങ്ങള്‍ ഒാസ്കര്‍ പട്ടികയില്‍. ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. ഗോപീസുന്ദര്‍ ഈണം നല്‍കിയ രണ്ടുഗാനങ്ങളാണ് ഈ അഭിമാന നേട്ടിത്തിലെത്തിയത്.

‘കാടണിയും കാല്‍ച്ചിലമ്പേ..’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ…’ (എസ്.ജാനകി) എന്നീ ഗാനങ്ങളാണു പട്ടികയില്‍ ഇടംനേടിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റില്‍ സോങ്ങും പുരസ്കാരത്തിനായി പരിഗണിക്കും.

ഇന്ത്യയിലെ പ്രാദേശിക ഭാഷയില്‍ നിന്ന് രണ്ടാം തവണയാണ് ഒരു ചിത്രത്തിലെ ഗാനം ഓസ്കര്‍ പട്ടികയില്‍ ഇടം നേടുന്നത്. മുമ്പ് എം. പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജലം’ എന്ന ചിത്രത്തിലെ പാട്ടുകളും സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഔസേപ്പച്ചനായിരുന്നു ആ ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതമൊരുക്കിയത്.

ജനുവരി 23 ന് അന്തിമപട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച്‌ 4 നാണ് പുരസ്കാര ചടങ്ങ് നടക്കുക.

 

 

 

prp

Related posts

Leave a Reply

*