ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടാണ് പുരസ്കാര നിശക്കു തുടക്കമായത്. ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കിയ മാര്‍ട്ടിന്‍ മക്ഡോനായുടെ ത്രീ ബെല്‍ബോര്‍ഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്കാരം അലിസണ്‍ ജാനി സ്വന്തമാക്കി. ഐ, ടോണിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അലിസണ്‍ ജാനിക്ക് അവാര്‍ഡ് ലഭിച്ചത്. 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ ഓസ്കറില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. […]
Tag: oscar awards 2017
പുലിമുരുഗനിലെ ഗാനങ്ങള്‍ ഒാസ്കര്‍ പട്ടികയില്‍
തിരുവനന്തപുരം: ബോക്സോഫീസില്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനിലെ ഗാനങ്ങള്‍ ഒാസ്കര്‍ പട്ടികയില്‍. ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്തുവിട്ടത്. ഗോപീസുന്ദര്‍ ഈണം നല്‍കിയ രണ്ടുഗാനങ്ങളാണ് ഈ അഭിമാന നേട്ടിത്തിലെത്തിയത്. ‘കാടണിയും കാല്‍ച്ചിലമ്പേ..’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ…’ (എസ്.ജാനകി) എന്നീ ഗാനങ്ങളാണു പട്ടികയില്‍ ഇടംനേടിയത്. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. സിനിമക്കിടയിലുള്ള ഗാനവും ടൈറ്റില്‍ സോങ്ങും പുരസ്കാരത്തിനായി പരിഗണിക്കും. ഇന്ത്യയിലെ പ്രാദേശിക […]
ഓസ്കാര്‍ 2017: മികച്ച ചിത്രം ‘മൂണ്‍ ലൈറ്റ്’
മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം മൂണ്‍ ലൈറ്റ് സ്വന്തമാക്കി.



