മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരം മൂണ്‍ ലൈറ്റ് സ്വന്തമാക്കി. ലാ ലാ ലാന്‍ഡ് ആറ് പുരസ്കാരങ്ങള്‍ നേടി. സംവിധായകന്‍, നടി, സംഗീതം, ഗാനം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, ഛായാഗ്രഹണം തുടങ്ങിയ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ഡേമിയന്‍ ഷെസ് മികച്ച സംവിധായകനുള്ള പുരസ്കാരവും കെയ്സി അഫ്ലെക് മികച്ച നടനുള്ള പുരസ്കാരവും നേടി. ലാ ലാ ലാന്‍ഡിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായി. മികച്ച വിഷ്വല്‍ ഇഫക്‌ട്സിനുള്ള പുരസ്കാരം ദ ജംഗിള്‍ ബുക്ക് നേടി. ഇറാനിയന്‍ ചിത്രമായ ദ സെയില്‍സ്മാന്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നേടി. മഹേര്‍ഷല അലിയെ മികച്ച സഹനടനായും വയോള ഡേവിസിനെ മികച്ച സഹനടിയായും തെരഞ്ഞെടുത്തു.


