മലിനീകരണ നിയന്ത്രണത്തിൽ പുതിയ ടി വി എസ് ‘വീഗോ’

ടി വി എസ് മോട്ടോർ കമ്പനിയുടെ ഗീയർരഹിത സ്കൂട്ടറായ ‘വീഗോ’ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള എൻജിനോടെ വിൽപ്പനയ്ക്കെത്തി. മെറ്റാലിക് ഓറഞ്ച്, ടി ഗ്രേ നിറങ്ങളിലും പുതിയ ‘വീഗോ’ ഇറക്കിയിട്ടുണ്ട്. ഇരട്ട വര്‍ണ്ണ സീറ്റ് കവർ, സിൽവർ ഓക് പാനൽ, യു എസ് ബി ചാർജിങ് പോയിന്റ് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവീകരിച്ച ടി വി എസ് ‘വീഗോ’യ്ക്ക് 50,434 രൂപയാണ് ഡൽഹിയിലെ ഷോറൂമിൽ വില. വൈകാതെ രാജ്യവ്യാപകമായി സ്കൂട്ടര്‍ ലഭ്യമാവുമെന്ന് ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ്(മാർക്കറ്റിങ്) അനിരുദ്ധ ഹാൽദാർ അറിയിച്ചു.

 

prp

Related posts

Leave a Reply

*