നടിയെ ആക്രമിച്ച കേസ്: സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

നടിക്ക് നേരെയുണ്ടായ ആക്രമണത്തിലെ പ്രതികള്‍ഒളിവില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. ഇന്ന് പ്രതികളെ അമ്പലപ്പുഴയിലെത്തിച്ച് തെളിവെടുത്തേക്കും. നടിയെ ആക്രമിച്ച ശേഷം പ്രതികളായ മണികണ്ഠനും വിജീഷും പള്‍സര്‍ സുനിയും അമ്പലപ്പുഴയിലെ സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്നു കായംകുളത്തേക്കു പോയി. അവിടെ മാല പണയം വച്ചശേഷം 18നു രാത്രി അങ്കമാലി കറുകുറ്റിയിലെത്തി അഭിഭാഷകനെ കണ്ടു 12,000 രൂപ നല്‍കി. കേസിന്‍റെ വക്കാലത്ത് എല്‍പ്പിച്ച ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ഇവിടെ വച്ചു മണികണ്ഠന്‍ വഴിപിരിഞ്ഞു. പിന്നീട് തൃശ്ശൂര്‍, ഗുരുവായൂര്‍, ഏറണാകുളം, വാഗമണ്‍ എന്നിവടങ്ങളിലേക്കും വിജീഷും പള്‍സര്‍ സുനിയും പോയി. കീഴടങ്ങുന്നതിനു തലേദിവസം കോല‍ഞ്ചേരിയിലെ ഒരു കെട്ടിടത്തിന്‍റെ മുകളിലാണ് ഇവര്‍ താമസിച്ചത്.

prp

Related posts

Leave a Reply

*