തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തിന് തുടക്കം

ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടാണ് പുരസ്കാര നിശക്കു തുടക്കമായത്.

ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കിയ മാര്‍ട്ടിന്‍ മക്ഡോനായുടെ ത്രീ ബെല്‍ബോര്‍ഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്കാരം അലിസണ്‍ ജാനി സ്വന്തമാക്കി. ഐ, ടോണിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അലിസണ്‍ ജാനിക്ക് അവാര്‍ഡ് ലഭിച്ചത്.

Image result for 90th oscar winners

 

24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ ഓസ്കറില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ‘ഗെറ്റ് ഔട്ട്’ ഉം ‘ത്രീ ബില്‍ബോര്‍ഡ് ഔട്ട്സെഡ് എബ്ബിങ്, മിസോറി’യും മികച്ച ചിത്രത്തിനുള്ള പോരാട്ടത്തിലുണ്ട്. ജിമ്മി കിമ്മലാണ് അവതാരകന്‍.

prp

Related posts

Leave a Reply

*