ഓസ്‌കാര്‍ 2019: മികച്ച ചിത്രം ഗ്രീന്‍ബുക്ക്‌, നടന്‍ റാമി മാലെക്, നടി ഒലീവിയ കോള്‍മാന്‍

ലോസ് ഏഞ്ചല്‍സ്: 91-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം ‘ഗ്രീന്‍ ബുക്ക്’. ‘റോമ’ ഒരുക്കിയ അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനും. മികച്ച വിദേശഭാഷാ ചിത്രവും ‘റോമ’ തന്നെ. പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ പക്ഷേ റോമയേക്കാള്‍ മുന്നില്‍ ബൊഹീമിയന്‍ റാപ്‌സഡിയാണ്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീമിയന്‍ റാപ്‌സഡി നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍ റമി മാലിക്കിന് പുരസ്‌കാരം ലഭിച്ചത് റാപ്‌സഡിയിലെ അഭിനയത്തിനാണ്. […]

13 മക്കളെ ചങ്ങലക്കിട്ട് വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടിയ മാതാപിതാക്കള്‍ കുറ്റക്കാര്‍

ലോസ്ഏഞ്ചലസ്: രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെ ചങ്ങലക്കിട്ട് വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടിയ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഡേവിഡ് അലന്‍ ടര്‍പിന്‍(58) ലൂയിസ് അന്ന ടര്‍പിന്‍(50) ദമ്പതിമാരാണ് സ്വന്തം മക്കളെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 തീവ്രമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ തെളിയിക്കപ്പെട്ടത്. ലോസ്ഏഞ്ചലസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് കേസിനാസ്പദമായ സംഭവം. 2018 ജനുവരിയിലാണ് മനുഷ്യരാശിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തില്‍ മക്കളോടു പെരുമാറിയ ഡേവിഡ് ടര്‍പിനെയും ഭാര്യ ലൂയിസ് […]

സ്‌പൈഡര്‍മാന്‍, എക്‌സ്‌മെ‌ന്‍ കഥാപാത്രങ്ങളുടെ സൃഷ്‌ടാവ് സ്‌റ്റാന്‍ ലീ വിടവാങ്ങി

ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള ആരാധകരുടെ മനംകവര്‍ന്ന സൂപ്പര്‍ ഹീറോകള്‍ക്ക് ജന്മം നല്‍കിയ ഇതിഹാസ കഥാകാരന്‍ മാര്‍ട്ടിന്‍ സ്‌റ്റാന്‍ ലീ (95) അന്തരിച്ചു.  ലോസ് ആഞ്ചലസിലെ സെഡാര്‍സ് സിനായി മെഡിക്കല്‍ സെന്‍ററിലായിരുന്നു അന്ത്യം. സ്‌പൈഡര്‍മാന്‍, എക്‌സ്‌മെ‌ന്‍, തോര്‍, അയണ്‍മാന്‍, അവഞ്ചേഴ്‌സ്, ബ്ലാക് പാന്തര്‍, ഫെന്‍റാസ്‌റ്റിക് ഫോര്‍ തുടങ്ങിയ മാര്‍വല്‍ കോമിക് കഥാപാത്രങ്ങളുടെ സൃഷ്‌ടാവും എഴുത്തുകാരനും പ്രസാദകനുമായിരുന്നു സ്‌റ്റാന്‍ ലീ. 1922 ഡിസംബര്‍ 28നാണ് സ്‌റ്റാന്‍ ലീ സ്‌റ്റീബര്‍ എന്ന മാര്‍ട്ടിന്‍ സ്‌റ്റാന്‍ ലീ ജനിക്കുന്നത്. റുമാനിയയില്‍ നിന്നും അമേരിക്കയിലേക്ക് […]

ഒാ​സ്​​ക​ര്‍ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ലോ​സ്​ ആഞ്ച​​​ല​സ്​: മികച്ച നടി ഫ്രാ​ന്‍​സ​സ്​ മ​ക്​​ഡൊ​ര്‍​മ​ന്‍റിന് ലഭിച്ച ഒാ​സ്​​ക​ര്‍ പു​ര​സ്​​കാരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡിനെയാണ് ലോ​സ്​ ആ​ഞ്​​ജ​ല​സ്​ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ത്രീ ​ബി​ല്‍​ബോ​ഡ്​​സ്​ ഒൗ​ട്ട്​​​സൈ​ഡ്​ എ​ബ്ബി​ങ്​ മി​സൗ​റി’​ എന്ന ചിത്രത്തി​ലെ പ്ര​ക​ട​ന​ത്തി​നാണ്​ ഫ്രാ​ന്‍​സ​സ്​ മ​ക്​​ഡൊ​ര്‍​മ​ന്‍റിന്​ മി​ക​ച്ച ന​ടി​ക്കുള്ള ഒാ​സ്​​ക​ര്‍ ലഭിച്ചത്. പുരസ്കാര ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഒാ​സ്​​ക​ര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. താന്‍ രാത്രി ട്രോഫി കൈക്കലാക്കിയെന്ന് വ്യക്തമാക്കുന്ന വിഡിയോ മോഷ്ടാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും […]

തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തിന് തുടക്കം

ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടാണ് പുരസ്കാര നിശക്കു തുടക്കമായത്. ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കിയ മാര്‍ട്ടിന്‍ മക്ഡോനായുടെ ത്രീ ബെല്‍ബോര്‍ഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്കാരം അലിസണ്‍ ജാനി സ്വന്തമാക്കി. ഐ, ടോണിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അലിസണ്‍ ജാനിക്ക് അവാര്‍ഡ് ലഭിച്ചത്.   24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ ഓസ്കറില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. […]