ലോസ് ഏഞ്ചല്‍സ്: 91-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഫരെല്ലി സംവിധാനം ചെയ്ത ബയോഗ്രഫിക്കല്‍ കോമഡി-ഡ്രാമാ ചിത്രം ‘ഗ്രീന്‍ ബുക്ക്’. ‘റോമ’ ഒരുക്കിയ അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനും ഛായാഗ്രാഹകനും. മികച്ച വിദേശഭാഷാ ചിത്രവും ‘റോമ’ തന്നെ. പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ പക്ഷേ റോമയേക്കാള്‍ മുന്നില്‍ ബൊഹീമിയന്‍ റാപ്‌സഡിയാണ്. ബ്രയാന്‍ സിംഗര്‍ സംവിധാനം ചെയ്ത ബൊഹീമിയന്‍ റാപ്‌സഡി നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച നടന്‍ റമി മാലിക്കിന് പുരസ്‌കാരം ലഭിച്ചത് റാപ്‌സഡിയിലെ അഭിനയത്തിനാണ്. […]
Tag: oscar award
ഒാസ്കര്‍ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
ലോസ് ആഞ്ചലസ്: മികച്ച നടി ഫ്രാന്‍സസ് മക്ഡൊര്‍മന്റിന് ലഭിച്ച ഒാസ്കര്‍ പുരസ്കാരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡിനെയാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ‘ത്രീ ബില്‍ബോഡ്സ് ഒൗട്ട്സൈഡ് എബ്ബിങ് മിസൗറി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫ്രാന്‍സസ് മക്ഡൊര്‍മന്റിന് മികച്ച നടിക്കുള്ള ഒാസ്കര്‍ ലഭിച്ചത്. പുരസ്കാര ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഒാസ്കര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. താന്‍ രാത്രി ട്രോഫി കൈക്കലാക്കിയെന്ന് വ്യക്തമാക്കുന്ന വിഡിയോ മോഷ്ടാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും […]
ഒാസ്കറിനെ ഞെട്ടിച്ച രണ്ട് ഗംഭീര മേക്ക് അപ്പ്- VIDEO
ഡാര്‍ക്കസ്റ്റ് അവറിലെ ”ഗാരി ഒാള്ഡ്മാനും ഷേപ് ഒാഫ് വാട്ടറിലെ ഡഗ് ജോണ്‍സും” ഗംഭീര മേക്കോവറിലൂടെ ലോകത്തെ ഞെട്ടിച്ച അഭിനയ പ്രതിഭകള്‍ ആണ്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലായി ഒാള്‍ഡ്മാന്‍ സെറ്റില്‍ വന്ന് നിന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ക്കുള്ള അമ്പ രപ്പിന്റെ പതിന്മടങ്ങായിരുന്നു ചിത്രം കണ്ട ഒാരോ പ്രേക്ഷകനും. ഒാള്ഡ്മാന്റെ തലയാകെ മൂടുന്ന വിധം മേക് അപ്പിനായി ഉപയോഗിച്ചവ കൂട്ടിയിട്ട് തൂക്കി നോക്കിയപ്പോള്‍ 40 കിലോയോളം തൂക്കമുണ്ടായിരുന്നതായി അണിയറക്കാര്‍ പറയുന്നു. ഡാര്‍ക്കസ്റ്റ് അവറിന് വേണ്ടി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ പുനരുജ്ജീവിപ്പിച്ച ജപ്പാന്‍ സ്വദേശിയായ കസുഹിറൊ സുജിക്കാണ് […]
തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തിന് തുടക്കം
ലോസാഞ്ചലസ്: തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. മികച്ച സഹനടനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചുകൊണ്ടാണ് പുരസ്കാര നിശക്കു തുടക്കമായത്. ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്‍കിയ മാര്‍ട്ടിന്‍ മക്ഡോനായുടെ ത്രീ ബെല്‍ബോര്‍ഡ്സിലെ പ്രകടനത്തിന് സാം റോക്ക്വെലിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്കാരം അലിസണ്‍ ജാനി സ്വന്തമാക്കി. ഐ, ടോണിയ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് അലിസണ്‍ ജാനിക്ക് അവാര്‍ഡ് ലഭിച്ചത്. 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. പതിമൂന്നു നാമനിര്‍ദേശങ്ങളോടെ ‘ദ ഷേപ്പ് ഓഫ് വാട്ടര്‍’ ഓസ്കറില്‍ ശ്രദ്ധാകേന്ദ്രമാകുന്നു. […]




