ഒാസ്​കറിനെ ഞെട്ടിച്ച രണ്ട്​ ഗംഭീര മേക്ക്​ അപ്പ്-​ VIDEO

ഡാര്‍ക്കസ്​റ്റ്​ അവറിലെ ”ഗാരി ഒാള്‍ഡ്​മാ​നും ഷേപ്​ ഒാഫ്​ വാട്ടറിലെ ഡഗ്​ ജോണ്‍സും” ഗംഭീര മേക്കോവറിലൂടെ ലോകത്തെ ഞെട്ടിച്ച അഭിനയ പ്രതിഭകള്‍ ആണ്. വിന്‍സ്​റ്റണ്‍ ചര്‍ച്ചിലായി ഒാള്‍ഡ്​മാന്‍ സെറ്റില്‍ വന്ന്​ നിന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ക്കുള്ള അമ്പ രപ്പി​ന്‍റെ പതിന്മടങ്ങായിരുന്നു ചിത്രം കണ്ട ഒാരോ പ്രേക്ഷകനും.​

ഒാള്‍ഡ്​മാ​ന്‍റെ തലയാകെ മൂടുന്ന വിധം മേക്​ അപ്പിനായി ഉപയോഗിച്ചവ കൂട്ടിയിട്ട്​ തൂക്കി നോക്കിയപ്പോള്‍ 40 കിലോയോളം തൂക്കമുണ്ടായിരുന്നതായി അണിയറക്കാര്‍ പറയുന്നു. ഡാര്‍ക്കസ്​റ്റ്​ അവറിന്​ വേണ്ടി വിന്‍സ്​റ്റണ്‍ ചര്‍ച്ചിലിനെ പുനരുജ്ജീവിപ്പിച്ച ജപ്പാന്‍ സ്വദേശിയായ കസുഹിറൊ സുജിക്കാണ്​ ഇത്തവണത്തെ മികച്ച മേക്ക്​ അപ്പിനുള്ള ഒാസ്​കര്‍.

മനുഷ്യ രൂപത്തിലുള്ള ജലജീവിയെ പ്രണയിക്കുന്ന സ്​ത്രീയുടെ കഥ പറഞ്ഞ ഷേപ്​ ഒാഫ്​ വാട്ടര്‍ അദ്​ഭുതപ്പെടുത്തുന്നത്​ നായിക സാല്ലി ഹൗകിന്‍സി​​െന്‍റ പ്രകടനവും മനോഹരമായ ദൃശ്യങ്ങളുടെ സംഗമവും കൊണ്ട്​ മാത്രമായിരുന്നില്ല. മറിച്ച്‌​ മാസങ്ങളോളം നിരവധി കലാകാരന്‍മാരുടെ അധ്വാനത്തി​ന്‍റെ ഫലമായി രൂപം കൊണ്ട വിചിത്ര ജലജീവിയുടെ രൂപവും ഭാവവും കൊണ്ട്​ കൂടിയായിരുന്നു. അതിന്​ ജീവന്‍ പകര്‍ന്ന ഡഗ്​ ജോണ്‍സിന്​ കൂടി അവകാശപ്പെട്ട ഒാസ്​കറാണ്​ പ്രഖ്യാപിച്ചത്​.

 

Image result for darkest hour makeup

Related posts

Leave a Reply

*