അപൂര്‍വ്വ പെന്‍ഗ്വിനുകളുടെ സൂപ്പര്‍ കോളനി കണ്ടെത്തി- VIDEO

അന്‍റാര്‍ട്ടിക്കയില്‍ അപൂര്‍വ്വ പെന്‍ഗ്വിനുകളുടെ സൂപ്പര്‍ കോളനി കണ്ടെത്തി. ഈ മേഖലയില്‍ പഠനം നടത്തുന്ന യൂറോപ്യന്‍ ഗവേഷകരാണ് വംശനാശം നേരിടുന്നു എന്ന് കരുതപ്പെടുന്ന ആഡിലി പെന്‍ഗ്വിനുകളുടെ സംഘത്തെ കണ്ടെത്തിയത്.

പെന്‍ഗ്വിന്‍ കൂട്ടത്തിനു മുകളിലൂടെ ഡ്രോണ്‍ പറത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ആകെ 7,51,527 ജോടി പെന്‍ഗ്വിനുകളെ കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞു.  മനുഷ്യരുടെ കടന്നുകയറ്റവും താരതമ്യേന വളരെക്കുറവായ ഒരു ദ്വീപിലാണ് ഈ പെന്‍ഗ്വിനുകളുടെ കോളനി സ്ഥിതി ചെയ്യുന്നത്.

മുന്‍പ് പതിനഞ്ച് ലക്ഷത്തോളമുണ്ടായിരുന്നു ഈ പെന്‍ഗ്വിന്‍ വിഭാഗം കാലവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വംശനാശ ഭീഷണിയിലാണ്.

 

Related posts

Leave a Reply

*