ഒരു ട്രാന്‍സ്ജെന്‍ഡറുടെ കഥ പറയുന്ന ചിത്രം; ‘രംഗം 6 ദൈവം ഉണ്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്

പ്രമേയം കൊണ്ട് വ്യത്യസ്തമായ ‘രംഗം 6 ദൈവം ഉണ്ട്’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. മലയാള ചരിത്രത്തില്‍ ഇതാദ്യമായിട്ടാകും ഒരു ട്രാന്‍സ്ജെന്‍ഡറുടെ കഥ പറയുന്ന ചിത്രം ഉണ്ടാകുന്നത്. 70 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഫെസ്റ്റിവല്‍ മൂവി ആയാണ് ചിത്രമൊരുക്കുന്നത്.

നവാഗതനായ സമീര്‍ ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരാണ്‍കുട്ടിയുടെ ബാല്യം മുതല്‍ യൗവ്വനം വരെയുള്ള കാലഘട്ടവും ഒടുവില്‍ അവനെ സമൂഹം ട്രാന്‍സ്ജെന്‍ഡറായി മുദ്രകുത്തുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ഈ കാലഘട്ടം അവനിലുണ്ടാക്കുന്ന മാറ്റവും മാനസിക ബുദ്ധിമുട്ടുകളുമാണ് ചിത്രം പറയുന്നത്.

സമൂഹത്തിലെ കരുത്തരായ ആളുകളും ദുര്‍ബലരായ ആളുകളും തമ്മിലുളള വ്യത്യസ്തങ്ങളായ വിവേചനങ്ങളും ആണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സമൂഹത്തിനു നേരെയാണ് സംവിധായകന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

വലിയ ബഡ്ജറ്റോ താരനിരയോ സാങ്കേതിക സഹായമോ ഒന്നുമില്ലെങ്കിലും നല്ലൊരു കഥയും ഒരുപിടി നല്ല സൗഹൃദങ്ങളുമുണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും ഒരു സിനിമ  ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് സമീര്‍ ബാബു.

Related posts

Leave a Reply

*