”വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്നത് മമ്മൂട്ടി മാത്രമല്ല…”; കടുത്ത വിമര്‍ശനവുമായി ശാരദക്കുട്ടി

കോഴിക്കോട്: നടി പാര്‍വതിക്കെതിരെ നടക്കുന്ന കടുത്ത സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത നിലപാടുമായി പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി.

മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടനെന്നും മോഹന്‍ലാലും ദിലീപുമൊന്നും ഇക്കാര്യത്തില്‍ പിന്നിലല്ല എന്നുമാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കസബ മാത്രമല്ല, മീശ മാധവന്‍ ആറാം തമ്പുരാന്‍, ദേവാസുരം, തണ്ഡവം എന്നീ സിനിമകളും നിലവാരം കുറഞ്ഞ സിനിമകളാണെന്നും ശാരദക്കുട്ടി പറയുന്നു.

കഴിഞ്ഞ ദിവസം പാര്‍വതിയെ അധിക്ഷേപിച്ചും മമ്മൂട്ടിയെ പിന്തുണച്ചും രംഗത്ത് വന്ന സുജ എന്ന സ്ത്രീയേയും ശാരദക്കുട്ടി വിമര്‍ശിക്കുന്നു. സുജ മാത്രമല്ല ആണത്താഘോഷങ്ങളെ പിന്താങ്ങുന്ന പെണ്‍ഫാന്‍. ഇവിടുത്തെ സെറ്റുമുണ്ടും സാരിയും ചുരിദാറുമിട്ട ആണ്‍ബോധവാഹകര്‍ ആയ സ്ത്രീകള്‍ എന്നും അതു തന്നെയാണ് ചെയ്യുന്നതെന്നും ശാരദക്കുട്ടി കുറ്റപ്പെടുത്തുന്നു.

ദേശീയ പുരസ്‌കാര ജേതാവ് സുരഭിയെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവഗണിച്ചതിനെ ചോദ്യം ചെയ്തും ശാരദക്കുട്ടി ടീച്ചർ രംഗത്തെത്തിയിരുന്നു. മുന്‍കാലങ്ങളില്‍ മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്‍ദാസിനും ഇപ്പോള്‍ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കില്‍ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യതയെന്നായിരുന്നു അതേ കുറിച്ച് ടീച്ചർ പറഞ്ഞിരുന്നത്.

 

 

 

 

prp

Related posts

Leave a Reply

*