അടിപൊളി ക്യാമ്പസ് കഥ; ‘ക്വീനി’ലെ പുതിയ ഗാനം പുറത്തെത്തി

ആണ്‍കുട്ടികളുടെ മാത്രം കോട്ടയായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഒരു പെണ്‍കുട്ടി പഠിക്കാനെത്തിയാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു സിനിമാക്കഥയുമായി എത്തുകയാണ് സിനിമാമോഹം തലയ്ക്ക് പിടിച്ച ഒരു കൂട്ടം എഞ്ചീനിയറിങ് യുവാക്കള്‍. ‘ക്വീന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്.

കോളേജ് പശ്ചാത്തലത്തിലൂടെ ക്യാമ്പസ് രാഷ്ട്രീയവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും കൃത്യമായി പ്രേക്ഷകരിലെക്കെത്തിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ സംവിധായകന്‍.

ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ്. ഷറിസ് മുഹമ്മദും ജെബിന്‍ ജോസഫ്  ആന്‍റണിയും ചേര്‍ന്നാണ് രചന. ജേക്‌സ് ബിജോയ് സംഗീതം പകരുന്നു. സുരേഷ് ഗോപി ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സാഗര്‍ ദാസ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

 

 

Related posts

Leave a Reply

*